രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി). കാർഷികാവശ്യങ്ങൾക്ക് സമയോചിതമായും മതിയായ തുകയും വായ്പ നൽകുക എന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ ലക്ഷ്യം.
യോഗ്യത
താഴെ പറയുന്നവർ കിസാൻ ക്രെഡിറ്റ് കാർഡിന് അർഹരാണ്
- സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർ
- പങ്കാളിത്ത കൃഷി നടത്തുന്നവർ
- പാട്ടത്തിന് കൃഷി ചെയ്യുന്നവർ
- സിംഗിൾ ഹോൾഡിംഗ് ഗ്രൂപ്പ് (എസ്എച്ച്ജി) ആയി കൃഷി ചെയ്യുന്നവർ
പലിശ നിരക്ക്
7 ശതമാനം പലിശയാണ് കിസാൻ ക്രെഡിറ്റ് കാർഡിന് ഈടാക്കുന്നത്. കുറഞ്ഞത് ഒരു വർഷം കാലാവധിയ്ക്കാണ് വായ്പ ലഭിക്കുന്നത്. ഈ കാലയളവിൽ 7 ശതമാനം പലിശ നിരക്ക് നൽകണം. വായ്പാ തിരിച്ചടവ് പൂർത്തിയാകുന്നത് വരെയും പലിശ തുടരേണ്ടതാണ്.
എടിഎമ്മിൽ നിന്ന് തന്നെ വായ്പ എടുക്കാം
കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് എടിഎം വഴി തുക പിൻവലിക്കാവുന്നതാണ്. ബാങ്ക് തന്നെ ഇതിനുള്ള എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വായ്പക്കാർക്ക് നൽകുന്നതാണ്. ആവശ്യാനുസരണം തുക പിൻവലിക്കാൻ ഇത് സഹായകമാണ്.
വായ്പാ തുക
ഒരു ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നത്. കൂടാതെ പ്രോസസിംഗ ചാർജും വളരെ കുറവാണ്.
തുക ഓരോ ഘട്ടത്തിലും
കൃഷി തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഓരോ ഘട്ടമായാണ് വായ്പാ തുക അനുവദിക്കുന്നത്. കൂടാതെ ചെലവിന് അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുന്നത്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
അടുത്തുള്ള എസ്ബിഐ ശാഖയിലെത്തി കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾക്കൊപ്പം സമർപ്പിക്കുക. ഐഡന്റിറ്റി കാർഡ്, അഡ്രസ്സ് പ്രൂഫ് എന്നിവ സഹിതം ഒരു അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
