വസ്തു പണയം വച്ച് ലോണെടുക്കാൻ പ്ലാനുണ്ടോ? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് വസ്തു പണയം വച്ച് ലോണെടുക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.
മൂല്യം അനുസരിച്ച് വായ്പാ തുക
വസ്തുവിന്റെ മൂല്യം അനുസരിച്ചാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. സ്വന്തം പേരിലോ മക്കൾ, ഭർത്താവ്, ഭാര്യ, മാതാപിതാക്കൾ, സഹോദരന്മാർ എന്നിവരുടെ പേരിലുള്ള വസ്തു പണയം വയ്ക്കാവുന്നതാണ്. ജീവനക്കാർക്കും പ്രൊഫഷണലുകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഇത്തരത്തിൽ വായ്പ എടുക്കാം.
രേഖകൾ ആവശ്യമില്ല
വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് വായ്പ എടുക്കുന്നതെങ്കിൽ ലഭിക്കുന്ന തുക ചെലവാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ബാങ്കിന് നൽകേണ്ട ആവശ്യമില്ല. വളരെ സുതാര്യമായ വായ്പാ നടപടികളാണ് എസ്ബിഐയുടേത്.
വായ്പ ലഭിക്കുന്നത് ആർക്കൊക്കെ?
പ്രതിമാസം 25,000 രൂപയോ അല്ലെങ്കിൽ പ്രതിവർഷം മൂന്നു ലക്ഷം രൂപയോ എങ്കിലും വരുമാനമുള്ളവർക്കാണ് എസ്ബിഐയിൽ നിന്ന് വസ്തു ഈടിന്മേലുള്ള വായ്പ ലഭിക്കുകയുള്ളൂ. കൂടാതെ ലോൺ എടുക്കുന്നതിനുള്ള കൂടിയ പ്രായപരിധി 70 വയസ്സ് വരെയാണ്.
വായ്പ തുക
എസ്ബിഐ കുറഞ്ഞത് 10 ലക്ഷം രൂപയും പരമാവധി 7.5 കോടി രൂപയും വസ്തു പണയം വച്ചുള്ള വായ്പ അനുവദിക്കും. വസ്തുവിന്റെ ലൊക്കേഷനും മൂല്യത്തിനുമനുസരിച്ചാണ് തുക വ്യത്യാസപ്പെടുന്നത്.
പ്രോസസ്സിംഗ് ഫീസ്
വായ്പ തുകയുടെ ഒരു ശതമാനവും സർവ്വീസ് ടാക്സുമാണ് ബാങ്ക് പ്രോസസിംഗ് ഫീസായി ഈടാക്കുന്നത്. വായ്പയ്ക്ക് ഈടാക്കുന്ന പരമാവധി പ്രോസസ്സിംഗ് ഫീസ് 50,000 രൂപയും സർവ്വീസ് ടാക്സുമാണ്.
വായ്പാ കാലാവധി
ഏറ്റവും കുറഞ്ഞ വായ്പാ കാലാവധി 5 വർഷമാണ്. പരമാവധി വായ്പ കാലാവധി 15 വർഷം വരെ ഉയരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
