നിങ്ങളുടെ പാൻ കാർഡ് നഷ്ട്ടമായോ? ഡൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

ആദായ നികുതി വകുപ്പ് നൽകുന്ന ഒരു സുപ്രധാന രേഖയാണ് പാൻ കാർഡ്. നികുതിദായകർക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടവർക്കും തീർച്ചയായും പാൻ കാർഡ് ഉണ്ടായിരിക്കണം. ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ പാൻ കാർഡ് നഷ്ട്ടപ്പെട്ടാൽ ഉടൻ കാർഡ് ഉടമയ്ക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്. ആണെങ്കിൽ, കാർഡ് ഉടമയ്ക്ക് തനിപ്പകർപ്പുകൾക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ നിലവിലെ പാൻ കാർഡ് നമ്പർ തന്നെ നിങ്ങൾക്ക് പുതിയ പാൻ കാർഡിലും ലഭിക്കും. ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് പരിശോധിക്കാം. വെറും 48 മണിക്കൂറിനുള്ളിൽ പാൻ കാർഡ് സ്വന്തമാക്കാം; അപേക്ഷിക്കേണ്ടത് എങ്ങനെ?

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

  • പാൻ കാർഡിന്റെ അല്ലെങ്കിൽ പാൻ അലോട്ട്മെന്റ് ലെറ്ററിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • സ്വയം സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി പ്രൂഫ്
  • സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫ്
  • ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • അപേക്ഷിക്കേണ്ടത് എങ്ങനെ?

    അപേക്ഷിക്കേണ്ടത് എങ്ങനെ?

    പാൻ കാർഡ് നഷ്ട്ടപ്പെട്ടാൻ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോമുണ്ട്. ഓൺലൈനായും ഓഫ്‍ലൈനായും പുതിയ പാൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്. താഴെ പറയുന്നവയാണ് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ. പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം; ഡിജിറ്റല്‍ ലോക്കറില്‍

    സ്റ്റെപ് 1

    സ്റ്റെപ് 1

    • ആദ്യമായി https://tin.tin.nsdl.com/pan/correctiondsc.html എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
    • പേജിന്റെ ഏറ്റവും താഴെയായി "Apply for Changes Or Correction in PAN Data (for DSC users)" എന്ന ഓപ്ഷൻ കാണും. ഇതിൽ നിന്ന് Individual ഓപ്ഷൻ തിര‍ഞ്ഞെടുക്കുക.
    • സ്റ്റെപ് 2

      സ്റ്റെപ് 2

      • തുടർന്ന് സെല്ക്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് തുറന്നു വരും. ഇവിടെ "Request For New PAN Card Or/ And Changes Or Correction in PAN Data" എന്ന ഫോമും ലഭിക്കും.
      • ഈ ഫോമിലുള്ള ആവശ്യമായ എല്ലാ കോളങ്ങളും പൂരിപ്പിക്കുക. നിങ്ങളുടെ പൂർണ്ണമായ പേര്, മാതാപിതാക്കളുടെ പേരുകൾ, ആശയവിനിമയത്തിനുള്ള മേൽവിലാസം, ജനന തീയതി, ആധാർ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങളാണ് ഇവിടെ പൂരിപ്പിക്കേണ്ടത്.
      • സ്റ്റെപ് 3

        സ്റ്റെപ് 3

        പേയ്മെന്റ് നടത്തുക
        അതിനുശേഷം ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷാ ഫോം സമർപ്പിക്കുക.
        ഫോം സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ് ലഭിക്കും. പാൻ ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് ട്രാക്കു ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന 15അക്ക നമ്പർ അടങ്ങുന്ന സ്ലിപ് ആണിത്.

        ഓൺലൈൻ പേയ്മെന്റ് നടത്താവർ എന്ത് ചെയ്യണം?

        ഓൺലൈൻ പേയ്മെന്റ് നടത്താവർ എന്ത് ചെയ്യണം?

        അപേക്ഷാ ഫീസ് ഓൺലൈനായി നൽകിയില്ലെങ്കിൽ അക്നോളജ്മെന്റ് സ്ലിപ്പിന്റെ പ്രിന്റ് എടുത്ത ശേഷം നിങ്ങളുടെ ഒപ്പും ഫോട്ടോയും പതിപ്പിച്ച് ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം തപാലിൽ അയക്കാവുന്നതാണ്. കൂടാതെ മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകളും ഇതിനൊപ്പം അയയ്ക്കണം. എൻ എസ് ഡി എൽ ഓഫീസറുടെ വിലാസത്തിലാണ് അയയ്ക്കേണ്ടത്. പാന്‍ കാര്‍ഡിലെ അഡ്രസ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

        അയയ്ക്കേണ്ട വിലാസം

        അയയ്ക്കേണ്ട വിലാസം

        താഴെ നൽകിയിരിക്കുന്നതാണ് അയയ്ക്കേണ്ട വിലാസം. ലെറ്ററിന് മുകളിൽ ‘APPLICATION FOR PAN CHANGE REQUEST- N-Acknowledgment Number' എന്ന് എഴുതിയിരിക്കണം.

        NSDL e-Governance Infrastructure Limited,
        5th floor, Mantri Sterling, Plot No. 341,
        Survey No. 997/8, Model Colony,
        Near Deep Bungalow Chowk, Pune - 411016

         

maalayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X