ഒറ്റത്തവണ വായ്പ തീര്‍പ്പാക്കലിന്റെ ഗുണദോഷങ്ങള്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഒരു നിശ്ചിത കാലത്തേക്കെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ബാങ്കിനെ സമീപിച്ച് അതിനെക്കുറിച്ച് അവരെ അറിയിക്കാന്‍ കഴിയും. അത്തരം സാഹചര്യങ്ങളില്‍, ബാങ്കുകള്‍ 'ഒറ്റത്തവണ തീര്‍പ്പാക്കല്‍' (ഒടിഎസ്) സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഇഎംഐകള്‍ നല്‍കുന്നതില്‍ നിങ്ങള്‍ തുടര്‍ച്ചയായി മൂന്ന് മാസം വീഴ്ച വരുത്തിയാല്‍ ഈ ഓപ്ഷന്‍ ബാങ്ക് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, നിങ്ങളുടെ തിരിച്ചടവുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന്(ബാങ്കടവുകള്‍ തെറ്റിയതില്‍) കൃത്യമായ ഒരു കാരണം ഉണ്ടായിരിക്കണം.

വരുമാനം

വരുമാനത്തിലോ തൊഴിലിലോ ഉണ്ടായ നഷ്ടങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ബിസിനസ്സിലെ നഷ്ടം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ബാങ്കുകള്‍ പൊതുവെ ഒറ്റത്തവണ വായ്പ തീര്‍പ്പാക്കല്‍ വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണ സെറ്റില്‍മെന്റുകള്‍ പ്രയോജനകരമായ ഓപ്ഷനായി തോന്നുമെങ്കിലും, അവ നിങ്ങളുടെ സിബില്‍ സ്‌കോറിനെ (ബാങ്ക് നല്‍കുന്ന മൂന്നക്കമുള്ള ക്രെഡിറ്റ് സ്‌കോര്‍) സാരമായി ബാധിക്കും.

ഒറ്റത്തവണ വായ്പ തിരിച്ചടവുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഒറ്റത്തവണ വായ്പ തിരിച്ചടവുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

നിങ്ങള്‍ ഒറ്റത്തവണ വായ്പ തിരിച്ചടവ് തിരഞ്ഞെടുക്കുകയാണെങ്കില്‍, മുഴുവന്‍ തുകയും അടയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന വസ്തുത കണക്കിലെടുത്ത് മൊത്തത്തിലുള്ള തുകയുടെ ഒരു ഭാഗം നിങ്ങള്‍ നല്‍കേണ്ടിവരും. കടം കൊടുക്കുന്നവരും കടം വാങ്ങുന്നവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടെങ്കിലും വായ്പ സെറ്റില്‍മെന്റുകള്‍ നടത്താറുണ്ട്. സെറ്റില്‍മെന്റ് തുക കടം കൊടുക്കുന്നയാളുമായി ചര്‍ച്ചചെയ്യാവുന്നതാണ്. എന്നാല്‍ പലപ്പോഴും, അത് പ്രധാന തുകയ്ക്ക് തുല്യമോ കവിയുന്നതോ ആണ്. നിങ്ങളുടെ വായ്പക്കാരനുമായി നിങ്ങള്‍ ഒരു തുക സമ്മതിക്കുകയും അത് അടയ്ക്കുകയും ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ കടം ബാങ്ക് എഴുതിത്തള്ളുകയും വായ്പയുടെ നഷ്ടം അക്കൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.

വായ്

ഒറ്റത്തവണ സെറ്റില്‍മെന്റിനെ തുടര്‍ന്ന്, വായ്പക്കാരനും ബാങ്കും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കും. കടം വാങ്ങുന്നയാള്‍ മുഴുവന്‍ സെറ്റില്‍മെന്റ് തുകയും ഒറ്റയടിക്ക് അടച്ചാല്‍ ബാങ്ക,് വായ്പ അക്കൗണ്ട് ഉടന്‍ ക്ലോസ് ചെയ്യും. എന്നിരുന്നാലും, ഒഴിവാക്കിയ തുകയും നഷ്ടവും ബാങ്കുകള്‍ രേഖപ്പെടുത്തുകയും അത്തരം ഉപഭോക്താക്കളുടെ പേരുകള്‍ അവരുടെ കരിമ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്യുകയും ചെയ്യുന്നു.

ഒറ്റത്തവണ വായ്പ തീര്‍പ്പാക്കല്‍ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്

ഒറ്റത്തവണ വായ്പ തീര്‍പ്പാക്കല്‍ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്

ഒറ്റത്തവണ വായ്പ സെറ്റില്‍മെന്റിന് ഹ്രസ്വകാല സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് ഉടനടി ആശ്വാസം നല്‍കാന്‍ കഴിയുമെങ്കിലും, ഭാവിയില്‍ നിങ്ങള്‍ അന്വേഷിച്ചേക്കാവുന്ന ഏതൊരു ക്രെഡിറ്റിനും ഇത് ഒരു പ്രധാന പ്രശ്‌നമാകും. ഒറ്റത്തവണ വായ്പ സെറ്റില്‍മെന്റ് ഭാവിയില്‍ നിങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. എന്നിരുന്നാലും, വായ്പ അക്കൗണ്ട് ക്ലോസ് ചെയ്തു കഴിഞ്ഞാല്‍, ബാങ്ക് അത് ക്രെഡിറ്റ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും. കൂടാതെ നിങ്ങളുടെ അക്കൗണ്ട് സ്റ്റാറ്റസ് 'സെറ്റില്‍' എന്നാക്കും. നിങ്ങള്‍ വായ്പ ഭാഗികമായി മാത്രമേ തിരിച്ചടച്ചിട്ടുള്ളൂ എന്നാണ് ഇതിനര്‍ത്ഥം. ഭാവിയില്‍ നിങ്ങള്‍ മറ്റൊരു വായ്പയ്‌ക്കോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുകയാണെങ്കില്‍, നിങ്ങളുടെ അപേക്ഷ നിരസിക്കാനുള്ള സാധ്യതയുണ്ട്.

നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന വഴികള്‍

നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന വഴികള്‍

ഒറ്റത്തവണ വായ്പ തീര്‍പ്പാക്കല്‍ നിങ്ങള്‍ക്ക് അവസാന ആശ്രയമായി പ്രയോജനപ്പെട്ടേക്കാം, എന്നാല്‍ നിങ്ങളുടെ വായ്പ പൂര്‍ണമായി തിരിച്ചടയ്ക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനാകും.


നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും സാധാരണമായ വഴികള്‍ ഇതാ:

 

വായ്

1. നിങ്ങളുടെ വായ്പക്കാരനോട് കൂടുതല്‍ സമയം ചോദിക്കുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ അപാകതകളൊന്നുമില്ലെന്ന് കടം നല്‍കുന്നയാള്‍ക്ക് മനസിലാക്കി കൊടുക്കുക. ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് പകരം വായ്പ പൂര്‍ണമായി തിരിച്ചടയ്ക്കാന്‍ കുറച്ച് സമയം കൂടി നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ ഇതോടെ ബാങ്ക് തയ്യാറായേക്കാം.

2. നിങ്ങളുടെ ആസ്തികള്‍ പണമാക്കി മാറ്റുക: ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നിങ്ങള്‍ നല്‍കേണ്ടതിലും കുറഞ്ഞ തുക നല്‍കാമെന്ന ആശയം നിങ്ങളിലുണ്ടാകുമെങ്കിലും, നിങ്ങളുടെ ചില സ്വത്തുക്കളും നിക്ഷേപങ്ങളും പണമാക്കി നിക്ഷേപിച്ച് വായ്പ തിരിച്ചടക്കുന്നത് പരിഗണിക്കാം.

  ഉപഭോക്താക്കള്‍ക്ക് വ്യാജ അക്കൗണ്ട് മുന്നറിയിപ്പുമായി എസ്ബിഐ  ഉപഭോക്താക്കള്‍ക്ക് വ്യാജ അക്കൗണ്ട് മുന്നറിയിപ്പുമായി എസ്ബിഐ

വായ്പ

3. വായ്പ പുനര്‍രൂപീകരിക്കാന്‍ നിങ്ങള്‍ക്ക് കടം നല്‍കിയയാളോട് ആവശ്യപ്പെടുക: വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും പുതുക്കാന്‍ നിങ്ങള്‍ക്ക് കടം നല്‍കുന്നയാളോട് ആവശ്യപ്പെടാം, അത് പൂര്‍ണ്ണമായും തിരിച്ചടയ്ക്കുന്നത് നിങ്ങള്‍ക്ക് എളുപ്പമാക്കുന്നു.

4. ബന്ധുക്കളില്‍ നിന്നുള്ള പലിശരഹിത വായ്പകള്‍: നിങ്ങളുടെ കുടുംബത്തില്‍ നിന്ന് പലിശയില്ലാതെ പണം കടം വാങ്ങി നിങ്ങളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിന് ഉപയോഗിക്കുക എന്നതാണ് മറ്റൊരു വഴി.

5. നിങ്ങളുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ധിപ്പിക്കുക: മേല്‍പ്പറഞ്ഞ ഓപ്ഷനുകളില്‍ നിന്ന് നിങ്ങളുടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. ഒരു ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും പണം സമ്പാദിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്.

  ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? എങ്കിൽ നിങ്ങള്‍ക്ക് ഈ അബദ്ധം പറ്റിയിരിക്കാം  ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? എങ്കിൽ നിങ്ങള്‍ക്ക് ഈ അബദ്ധം പറ്റിയിരിക്കാം

മുകളില്‍ പറഞ്ഞ വഴികളൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടതെന്ത്?

മുകളില്‍ പറഞ്ഞ വഴികളൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടതെന്ത്?

നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള ശരിയായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല. അതിനാല്‍ നിങ്ങള്‍ ഒറ്റത്തവണ വായ്പ തീര്‍പ്പാക്കല്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, പിന്നീടുള്ള തീയതിയില്‍ നിങ്ങള്‍ക്ക് ഒരു 'സെറ്റില്‍ഡ്' അക്കൗണ്ട് ഒരു 'ക്ലോസ്ഡ്' അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയും.

പിന്നീട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാല്‍, നിങ്ങളുടെ വായ്പക്കാരനുമായി ബന്ധപ്പെടാനും പലിശയും പിഴയും ഉള്‍പ്പെടെ നിങ്ങളുടെ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ അഭ്യര്‍ത്ഥിക്കാനും കഴിയും. നിങ്ങളുടെ കുടിശ്ശിക പൂര്‍ണമായി തീര്‍ത്തു കഴിഞ്ഞാല്‍, കുടിശ്ശിക അടച്ചുതീര്‍ത്തത് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റിനായി (no - dues certificate) അപേക്ഷിക്കാം. ഇതോടെ അക്കൗണ്ട് ക്രെഡിറ്റ് ബ്യൂറോകളിലേക്ക് നിങ്ങളുടെ അക്കൗണ്ട് 'closed' എന്ന് റിപ്പോര്‍ട്ടുചെയ്യപ്പെടും. അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും ഭാവിയില്‍ എളുപ്പത്തില്‍ വായ്പ നേടാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കിനെ പ്രേരിപ്പിക്കും.

സിം സ്വാപ്പ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാം. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാംസിം സ്വാപ്പ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാം. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

 

ഒറ്റത്തവണ തീര്‍പ്പാക്കല്‍

ഹ്രസ്വകാലത്തേക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രായോഗിക മാര്‍ഗമായി കണക്കാക്കാമെങ്കിലും, അതിന് ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ട്. ഏതെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ചിന്തിക്കുക, മികച്ച തിരിച്ചടവ് നിബന്ധനകള്‍ക്കായി വായ്പകള്‍ താരതമ്യം ചെയ്യുക, അതിന്റെ ഇഎംഐകളുടെ വിലയിരുത്തുക, സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് സ്വീകരിക്കാവുന്ന നല്ല നടപടികള്‍.

Read more about: loan വായ്പ
English summary

ഒറ്റത്തവണ വായ്പ തീര്‍പ്പാക്കലിന്റെ ഗുണദോഷങ്ങള്‍. നിങ്ങള്‍ അറിയേണ്ടതെല്ലാം | prons and cons all you need to know about onetime loan settlement

prons and cons all you need to know about onetime loan settlement
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X