ഒരു ഓഹരിയില്‍ അന്തര്‍ലീനമായ ബുളളിഷ് ട്രെന്‍ഡിനെയാണ് ഉയര്‍ന്ന നിലവാരത്തിലേക്ക് അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ വമ്പന്‍ തകര്‍ച്ച നേരിടാത്ത വേളയില്‍ വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുമ്പോള്‍ പുതിയ ഉയരം തിരുത്തിയെഴുതാനുള്ള സാധ്യത ഏറെയാണ്.
ഇതിനോടൊപ്പം മറ്റു ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കും. അതേസമയം കഴിഞ്ഞ ദിവസം 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച 5 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഗോഡ്ഫ്രേ ഫിലിപ്സ്
രാജ്യത്തെ പ്രമുഖ സിഗരറ്റ് കമ്പനികളിലൊന്നാണ് ഗോഡ്ഫ്രേ ഫിലിപ്സ്. ഫോര്‍ സ്ക്വയര്‍, റെഡ് & വൈറ്റ്, കാവന്ഡേഴ്സ് തുടങ്ങിയവ കമ്പനിയുടെ മുന്‍നിര ബ്രാന്‍ഡുകളാണ്. മാള്‍ബറോ സിഗരറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനുള്ള കരാറും കൈവശമുണ്ട്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവിലെ ഗോഡ്ഫ്രേ ഫിലിപ്സ് (BSE: 500163, NSE : GODFRYPHLP) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,680 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 1,682 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
ആള്‍കാര്‍ഗോ ലോജിസ്റ്റിക്സ്
സംയോജിത ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ആള്‍കാര്‍ഗോ ലോജിസ്റ്റിക്സ്. ചരക്ക് കടത്തുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും ബഹുതല ഗതാഗത മാര്‍ഗം മുഖേന നിര്‍വഹിക്കാന്‍ വിഭവശേഷിയുള്ള മുന്‍നിര കമ്പനിയാണിത്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവിലെ ആള്‍കാര്‍ഗോ ലോജിസ്റ്റിക്സ് (BSE: 532749, NSE : ALLCARGO) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 452 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 454 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
കൊച്ചിന് ഷിപ്യാര്ഡ്
കപ്പല്‍ നിര്‍മാണത്തിലും അറ്റക്കുറ്റപ്പണിയിലും രാജ്യത്തെ ഏറ്റവും വലിയ വിഭവശേഷിയുള്ള സ്ഥാപനമാണ് കൊച്ചിന് ഷിപ്യാര്ഡ്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനി പടക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തതും മിനിരത്ന പദവിയുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിലാണ്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവിലെ കൊച്ചിന് ഷിപ്യാര്ഡ് (BSE: 540678, NSE : COCHINSHIP) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 617 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 638 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
ആര്‍പിജി ലൈഫ്സയന്‍സസ്
ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആര്‍പിജി ലൈഫ്സയന്‍സസ്. മരുന്ന് നിര്‍മാണത്തിനുള്ള ഘടകമായ സജീവ രാസസംയുക്തങ്ങളും വിവിധയിനം ഫോര്‍മുലേഷനുകളുടേയും ഉത്പാദനത്തിലും വ്യാപാരത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവിലെ ആര്‍പിജി ലൈഫ്സയന്‍സസ് (BSE: 532983, NSE : RPGLIFE) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 918 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 953 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
ഇംഗര്‍സോള്‍-റാണ്ട് (ഇന്ത്യ)
വ്യാവസായിക മേഖലയില്‍ ആവശ്യമായ എയര്‍ കംപ്രസറുകളുടെ നിര്‍മാണത്തിലും വിപണനത്തിലും അനുബന്ധ സേവനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്ന മുന്‍നിര കമ്പനിയാണ് ഇംഗര്‍സോള്‍-റാണ്ട് (ഇന്ത്യ) ലിമിറ്റഡ്. 150 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണിത്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവിലെ ഇംഗര്‍സോള്‍-റാണ്ട് (BSE: 500210, NSE : INGERRAND) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 2,259 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 2,292 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications