വായ്പയെടുക്കാനുള്ള പ്രധാന നിബന്ധനകളിലൊന്ന് മികച്ച സിബിൽ സ്‌കോറാണ്. എന്നാൽ വായ്പയെടുക്കാൻ മാത്രമല്ല, മികച്ച സിബിൽ സ്കോർ വാഗ്ദാനം ചെയ്യുന്നത് നിരവധി സാമ്പത്തിക നേട്ടങ്ങളാണ്. വേഗത്തിലുള്ള ലോൺ അനുമതി, കുറഞ്ഞ പലിശ നിരക്കുകൾ, ഇൻഷുറൻസിൽ കുറഞ്ഞ പ്രീമിയം എന്നിവയോടൊപ്പം താരതമ്യേന ബാങ്കുമായുള്ള മികച്ച സാമ്പത്തിക ഇടപാടുകൾ ഇതിലൂടെ നേടാം.
വർഷത്തിൽ ഒരിക്കലെങ്കിലും ക്രെഡിറ്റ് സ്കോർ പരിശോധിക്കാനാണ് മിക്ക സാമ്പത്തികവിദഗ്ധരും നിർദ്ദേശിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്കോറിന്റെ ഒരു പ്രധാന പോരായ്മ വായ്പകൾക്ക് ഉയർന്ന പലിശയാണെങ്കിൽ, ഉയർന്ന ക്രെഡിറ്റ് സ്കോറിൽ നിങ്ങൾക്ക് നിരവധി നേട്ടങ്ങളാണുള്ളത്.

ഉയർന്ന സിബിൽ സ്കോർ വാഗ്ദാനം ചെയുന്ന സാമ്പത്തിക നേട്ടങ്ങൾ എന്തെല്ലാമെന്ന് നോക്കാം:
വായ്പ സാധ്യത: ഉയർന്ന ക്രെഡിറ്റ് സ്കോർ സാമ്പത്തിക അച്ചടക്കത്തെയും വായ്പ തിരിച്ചടവ് ശേഷിയേയും പ്രതിനിധികരിക്കുന്നു. അപകടസാധ്യത കുറവായതുകൊണ്ട് തന്നെ വായ്പ ദാതാവ് പലപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ളവരെയാണ് പരിഗണിക്കുന്നത്. അതിനാൽ, ഉയർന്ന സിബിൽ സ്കോർ ഉള്ളത് ലോണുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും മറ്റ് തരത്തിലുള്ള ക്രെഡിറ്റുകൾക്കും അംഗീകാരം നേടാനുള്ള നിങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.
കുറഞ്ഞ പലിശ നിരക്കുകൾ: സാധാരണയായി വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും കുറഞ്ഞ പലിശ നിരക്കാണ് മികച്ച ക്രെഡിറ്റ് സ്കോറുള്ളവർക്ക് ലഭിക്കുന്നത്. ഒരു നിശ്ചിത കാലയളവിൽ, പലിശയടവുകളിലൂടെ കാര്യമായ സമ്പാദ്യത്തിലേക്കും ഇത് നയിക്കും.
പരിഗണന: ഉയർന്ന സിബിൽ സ്‌കോർ ഉള്ളതിനാൽ, പലിശ നിരക്കുകൾ തിരിച്ചടവിന്റെ കാലയളവുകൾ തുടങ്ങിയ ലോൺ നിബന്ധനകളുടെ കാര്യത്തിൽ കൂടുതൽ ചർച്ച ചെയ്യാനുള്ള സാധ്യത വളർത്തുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നേട്ടം, ഇപ്പോൾ വാങ്ങേണ്ട 3 ഓഹരികൾ, നോക്കുന്നോ...
വേഗത്തിലുള്ള അനുമതി പ്രക്രിയകൾ: അപകടസാധ്യത കുറവായതിനാൽ ഉയർന്ന ക്രെഡിറ്റ് സ്കോറുകളുള്ളവരുടെ ക്രെഡിറ്റ് അനുമതി പ്രക്രിയകൾ കാര്യക്ഷമമാണ്. അതുകൊണ്ടുതന്നെ, ക്രെഡിറ്റിനായുള്ള അംഗീകാരം വളരെ വേഗം ലഭിക്കുന്നു. പെട്ടെന്ന് പണം ആവശ്യമുള്ള സാഹചര്യങ്ങളിൽ ഇത് പ്രയോജനകരമാണ്.
ഉയർന്ന ക്രെഡിറ്റ് പരിധികൾ: ഉയർന്ന ക്രെഡിറ്റ് സ്കോർ ഉത്തരവാദിത്തത്തോടെ ക്രെഡിറ്റ് കൈകാര്യം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നതിനാൽ ക്രെഡിറ്റ് കാർഡുകളിലും ലോണുകളിലും ഉയർന്ന ക്രെഡിറ്റ് പരിധികൾ നിങ്ങൾക്ക് ലഭിക്കാം. ഇത് കൂടുതൽ സാമ്പത്തിക വഴക്കവും വാങ്ങൽ ശേഷിയും വാഗ്ദാനം ചെയ്യുന്നു.
ഇൻഷുറൻസ് പ്രീമിയങ്ങൾ: ചില സാഹചര്യങ്ങളിൽ, കാർ ഇൻഷുറൻസ് പോലുള്ളവയ്ക്ക് ഇൻഷുറൻസ് പ്രീമിയങ്ങൾ നിർണ്ണയിക്കുമ്പോൾ കമ്പനികൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചേക്കാം. ഉയർന്ന ക്രെഡിറ്റ് സ്കോർ കുറഞ്ഞ പ്രീമിയത്തിലേക്ക് നയിക്കുകയും, കാലക്രമേണ മികച്ച രീതിയിൽ പണം ലാഭിക്കാനുമാകും.
ഉയർന്ന സിബിൽ സ്‌കോർ ഉള്ളവർക്ക്, കുറഞ്ഞ സ്കോറുള്ളവർക്ക് ലഭിക്കാത്ത വിവിധ സാമ്പത്തിക ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. ഉദാഹരണത്തിന്, എക്സ്ക്ലൂസീവ് റിവാർഡ് പ്രോഗ്രാമുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ക്രെഡിറ്റ് കാർഡുകൾ നേടാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
