സമീപ കാലയളവില്‍ നിക്ഷേപകര്‍ക്ക് നല്കിയ ലാഭക്കണക്കുകളാല് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ് അദാനി ഗ്രൂപ്പ് ഓഹരികളള്. കോവിഡ് പ്രതിസന്ധിക്ക് ശേഷം വിപണി കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും പൊതുവില്‍ നിക്ഷേപകര്‍ക്ക് മനംനിറയ്ക്കുന്ന നേട്ടമാണ് സമ്മാനിച്ചത്. അടുത്തിടെ ചില ഓഹരികള്‍ തിരുത്തല്‍ നേരിട്ടു. എങ്കിലും ചാഞ്ചാട്ട വിപണിയില്‍ താരതമ്യേന സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് അദാനി ഓഹരികള്‍ പൊതുവില്‍ കാഴ്ച വെയ്ക്കുന്നത്.
ഇതിനിടെ ലാര്‍ജ് കാപ് വിഭാഗത്തിലുള്ള രണ്ട് അദാനി ഗ്രൂപ്പ് ഓഹരികളായ അദാനി ട്രാന്‍സ്മിഷനും അദാനി എന്റര്‍പ്രൈസസും ബുധനാഴ്ചത്തെ വ്യാപാരത്തിലെ തുടക്ക ഘട്ടത്തില്‍ പുതിയ റെക്കോഡ് വിലനിലവാരം രേഖപ്പെടുത്തി. ഒരു ശതമാനത്തിലേറെ മുന്നേറ്റത്തോടെ തുടങ്ങിയ അദാനി ട്രാന്സ്മിഷന് ഓഹരി 3,069 രൂപ തൊട്ടതോടെയാണ് പുതിയ റെക്കോഡ് വില നിലവാരം കുറിച്ചത്. സമാനമായി ഒരു ശതമാനത്തോളം ഉയര്‍ന്ന് 2,472.80 രൂപ രേഖപ്പെടുത്തിയതോടെ അദാനി എന്റര്‍പ്രൈസസ് ഓഹരിയും സര്‍വകാല റെക്കോഡ് നിലവാരത്തിലേക്കെത്തി.
കുതിക്കാനുള്ള കാരണം
വൈദ്യുതി/ ഊര്‍ജത്തിന്റെ ആവശ്യകതയിലും ഉപയോഗത്തിലും വര്‍ധനവ രേഖപ്പെടുത്തുന്നതാണ് അദാനി എന്റര്‍പ്രൈസസിന്റേയും അദാനി ട്രാന്‍സ്മിഷന്റേയും ഓഹരികളിലെ കുതിപ്പിന് കാരണമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേനല്‍ക്കാലത്ത് സ്വാഭാവികമായും ഊര്‍ജത്തിന് ആവശ്യകതയേറും. ഇത് ഉപഭോഗത്തിലും വര്‍ധനയുണ്ടാക്കും. ഇത് വൈദ്യുതി നിരക്കുകളുടെ വര്‍ധനയിലേക്കും നയിക്കും. അതുപോലെ അദാനി ഗ്രൂപ്പ് 2,300 കോടിയോളം രൂപയുടെ കടപ്പത്രം ഇറക്കി മൂലധനം സമാഹരിക്കുന്നതും അനുകൂല ഘടകമായി പരിണമിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരിയില്‍ നിക്ഷേപ താത്പര്യം വര്‍ധിച്ചത് കുതിപ്പിന് ഇടയാക്കി.
അദാനി എന്റര്‍പ്രൈസസ്
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE : ADANIENT). ഏറ്റവും വേഗത്തില്‍ വളരുന്ന വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണിത്. 1993-ല്‍ അഹമ്മദാബാദ് ആസ്ഥാനമാക്കിയാണ് ആരംഭം. കല്‍ക്കരി, ഇരുമ്പയിര്, ഊര്‍ജ വ്യാപാരം, ഖനനം എന്നീ മേഖലകളിലാണ് അദാനി ഗ്രൂപ്പിന്റെ ഈ അഭിമാനക്കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
എങ്കിലും വിമാനത്താവളം, റോഡ്, റെയില്‍, സൗരോര്‍ജ പാനല്‍, ഭക്ഷ്യഎണ്ണ, ഡാറ്റ സെന്റര്‍, ജലശുചീകരണം തുടങ്ങിയവ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതേസമയം ഇടക്കാലയളവിലേക്ക് അദാനി എന്റര്‍പ്രൈസസ് ഓഹരി 2,500 മുതല്‍ 2,550 രൂപ വരെ ഉയര്‍ന്നേക്കാമെന്ന് ചോയിസ് ബ്രോക്കിങ് സൂചിപ്പിച്ചു. ഓഹരി കൈവശം ഉള്ളവര്‍ 2,375 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അദാനി ട്രാന്സ്മിഷന്
ഊര്‍ജോത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ട്രാന്സ്മിഷന് (BSE: 539254, NSE : ADANITRANS). 2013ലാണ് തുടക്കം. ഗുജറാത്ത്, രാജസ്ഥാന്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹര്യാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാന പ്രവര്‍ത്തനം. കമ്പനിയുടെ 74.29 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ കൈവശമാണ്.
വിദേശ നിക്ഷേപകര്‍ക്ക് 20.8 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.92 ശതമാനവും അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വിഹിതം സ്വന്തമാണ്. എന്നാല്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 1.36 ശതമാനം മാത്രം ഓഹരി പങ്കാളിത്തമേയുള്ളൂ എന്നതും ശ്രദ്ധേയം. അതേസമയം, ഓഹരിയുടെ ഇടക്കാലയളവിലേക്കുള്ള ലക്ഷ്യവില 3,250 രൂപയാണെന്ന് ചോയിസ് ബ്രോക്കിങ് സൂചിപ്പിച്ചു. ഈ ഓഹരി കൈവശം ഉള്ളവര്‍ 2,840 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
