വമ്പന്‍ ട്വിസ്റ്റ്! മൂന്നാം ഡിവിഡന്റ് നല്‍കിയതിനു പിന്നാലെ സെല്‍ റേറ്റിങ്; വില 25% ഇടിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ സാമ്പത്തിക പാദത്തിലേയും കമ്പനികളുടെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ച ശേഷം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അവയുടെ റേറ്റിങ് പുനര്‍നിര്‍ണയിക്കാറുണ്ട്. പ്രകടനം മികച്ചതാണെങ്കില്‍ ഓഹരിയുടെ റേറ്റിങ് ഉയര്‍ത്തുകയും മറിച്ചാണെങ്കില്‍ റേറ്റിങ് താഴ്ത്തുകയും ചെയ്യും. സമാനമായി സെപ്റ്റംബര്‍ പാദഫലം പ്രഖ്യാപിച്ച ഒരു മുന്‍നിര ഓഹരിയില്‍ സെല്‍ റേറ്റിങ് നിര്‍ദേശിച്ച് അമേരിക്കന്‍ ബഹുരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് രംഗത്തെത്തി. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

 

വേദാന്ത ലിമിറ്റഡ്

വേദാന്ത ലിമിറ്റഡ്

ഇരുമ്പ്, അലുമിനീയം, നാഗം, ഈയം, ചെമ്പ്, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത വിഭവങ്ങളുടെ പര്യവേക്ഷണത്തിലും ഖനന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്ന പ്രമുഖ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. 1965-ലാണ് തുടക്കം. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, സെസ ഗോവ എന്നീ പേരുകളിലായിരുന്നു നേരത്തെ കമ്പനി അറിയപ്പെട്ടിരുന്നത്. പ്രധാനമായും ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവില്‍ വേദാന്ത ലിമിറ്റഡിന്റെ വിപണി മൂല്യം 1,14,452 കോടിയാണ്.

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേAlso Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

ഓഹരി വിശദാംശം

ഓഹരി വിശദാംശം

മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് വേദാന്ത ലിമിറ്റഡില്‍ 69.69 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാല്‍ ഇതിന്റെ 99.99 ശതമാനം ഓഹരികളും ഏറെ നാളായി ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 8.09 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10.44 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

വേദാന്തയുടെ (BSE: 500295, NSE : VEDL) പ്രതിയോഹരി ബുക്ക് വാല്യൂ 146 രൂപ നിരക്കിലും പിഇ അനുപാതം 7 മടങ്ങിലുമാണുള്ളത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 441 രൂപയും താഴ്ന്ന വില 206 രൂപയുമാണ്.

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 36,654 കോടിയാണ് വേദാന്ത നേടിയ സംയോജിത വരുമാനം. ഇതു കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 21 ശതമാനം വര്‍ധനയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,808 കോടിയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 61 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിയോഹരി വരുമാനം 12.46 രൂപയില്‍ നിന്നും 4.88 രൂപയിലേക്ക് താഴ്ന്നു.

അതേസമയം മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്‍കുന്ന വേദാന്ത ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 16.6 ശതമാനമാണ്. ഇക്കഴിഞ്ഞ ദിവസമാണ് മൂന്നാം ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 17.50 രൂപ പ്രഖ്യാപിച്ചത്.

സെല്‍ റേറ്റിങ്

സെല്‍ റേറ്റിങ്

വേദാന്തയുടെ സെപ്റ്റംബര്‍ പാദഫലവും വിലയിരുത്തിയതിനു ശേഷമാണ് നേരത്തെ നല്‍കിയിരുന്ന, ഒഴിവാക്കാമെന്ന നിര്‍ദേശത്തോടെയുള്ള 'സെല്‍ റേറ്റിങ്' ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് നിലനിര്‍ത്തിയത്. 2022-23 സാമ്പത്തിക വര്‍ഷം ഇതുവരെയായി നല്‍കിയ ലാഭവിഹിതം 26,000 കോടിയിലധികം രൂപയാണ്. ഡിവിഡന്റ് യീല്‍ഡിന്റെ അടിസ്ഥാനത്തില്‍ വേദാന്ത ഓഹരി ആകര്‍ഷകമാണെങ്കിലും കമ്പനി ഉത്പാദിപ്പിക്കുന്ന അലുമിനീയം, സിങ്ക് എന്നിവയ്ക്ക് തുടര്‍ന്നുള്ള മാസങ്ങളിലും വില വര്‍ധനവ് ലഭിക്കാനിടയില്ലാത്തത് തിരിച്ചടിയാകും എന്നാണ് സിറ്റി ഗ്രൂപ്പിന്റെ നിഗമനം.

Also Read: ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കുംAlso Read: ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കും

ലക്ഷ്യവില 235

ലക്ഷ്യവില 235

നിലവില്‍ 310 രൂപ നിലവാരത്തിലാണ് വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 235 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് സിറ്റി ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അതായത്, വേദാന്ത ഓഹരിയുടെ വിപണി വിലയേക്കാള്‍ 25 ശതമാനം താഴ്ന്ന നിലവാരത്തിലാണ് ലക്ഷ്യവില നല്‍കിയതെന്ന് ചുരുക്കം. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 2% തിരുത്തല്‍ നേരിട്ടു. ഇതോടെ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരമായ 200-ഡിഎംഎയ്ക്കും താഴേക്ക് ഓഹരി എത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock stock market nse
English summary

After 3rd Dividend Announcement American Brokerage Firm Gives Sell Rating On This Large Cap Stock

After 3rd Dividend Announcement American Brokerage Firm Gives Sell Rating On This Large Cap Stock. Read In Malayalam.
Story first published: Wednesday, November 23, 2022, 21:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X