താരതമ്യേന ശക്തമായ ആഭ്യന്തര ഘടകങ്ങളുടെ പിന്‍ബലത്തില്‍ പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് ഉയരം ഭേദിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ കോര്‍പറേറ്റ് കമ്പനികളുടെ സെപ്റ്റംബര്‍ പാദഫലവും പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ പ്രകടമാണ്. ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ചതിനു ശേഷം ദുര്‍ബലത വ്യക്തമാക്കുന്ന ഒരു ഫാര്‍മ ഓഹരിയുടെ സമീപഭാവിയിലെ സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത്.
ഡിവീസ് ലാബ്സ്
രാജ്യത്തെ വന്‍കിട ഫാര്‍മ കമ്പനികളിലൊന്നാണ് ഡിവീസ് ലാബോറട്ടറീസ്. 1990-ല്‍ ആരംഭിച്ചു. മരുന്നു നിര്‍മാണത്തിനുള്ള ഘടക പദാര്‍ത്ഥങ്ങളും രാസസംയുക്തവുമാണ് പ്രധാനമായും കമ്പനി നിര്‍മിക്കുന്നത്. ജനറിക് മരുന്നുകള്‍, പുതിയ മരുന്നുകളുടെ വികസനം, പേറ്റന്റ് ലംഘിക്കാത്ത രാസസംയുക്തങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. നൂറോളം ലോകരാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കമ്പനിക്ക് കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം.
ഓഹരി വിശദാംശം
ഡിവീസ് ലാബ്സിന്റെ ആകെ ഓഹരികളില്‍ 51.94 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 15.40 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 20.78 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ഡിവീസ് ലാബ്സിന്റെ നിലവിലെ വിപണി മൂല്യം 87,500 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 442 രൂപ നിരക്കിലും പിഇ അനുപാതം 29 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഡിവീസ് ലാബ്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.91 ശതമാനമാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവില്‍ ഡിവീസ് ലാബ്സ് നേടിയ സംയോജിത വരുമാനം 1,855 കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 7 ശതമാനം ഇടിവാണിത്. അതുപോലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 494 കോടിയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം ഇടിവാണിത്.
സെപ്റ്റംബര്‍ പാദത്തില്‍ ഡിവീസ് ലാബ്സ് പ്രസിദ്ധീകരിച്ച പ്രവര്‍ത്തനഫലം വിപണി പ്രതീക്ഷിച്ച നിലവാരത്തിലും മോശമായിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നേരത്തെ ഓഹരിക്ക് നല്‍കിയിരുന്ന സമീപകാല ലക്ഷ്യവിലയും ശരാശരി 10 ശതമാനം താഴ്ത്തി നിശ്ചയിച്ചു.
റേറ്റിങ് താഴ്ത്തി
സെപ്റ്റംബര്‍ പാദഫലം നിരാശപ്പെടുത്തിയതോടെ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങളാണ് ഡിവീസ് ലാബ്സ് (BSE: 532488, NSE : DIVISLAB) ഓഹരിയുടെ റേറ്റിങ് താഴ്ത്തിയത്. ഇതില്‍ ഓഹരിക്ക് സെല്‍ റേറ്റിങ് നല്കിയതും ഏറ്റവും താഴ്ന്ന ലക്ഷ്യവില (2,829 രൂപ) നിര്‍ദേശിച്ചിട്ടുള്ളതും സിസ്റ്റെമാറ്റിക്സ് ഗ്രൂപ്പിന്റെ ഭാഗത്തു നിന്നാണ്. അതുപോലെ ഇന്‍ക്രെഡ് റിസര്‍ച്ച്, ഐഐഎഫ്എല്‍- ഇന്‍സ്റ്റിട്യൂഷണല്‍, ജെഫറീസ്, കൊട്ടക്- ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ്, മോത്തിലാല്‍ ഒസ്വാള്, ആക്സിസ് സെക്യൂരിറ്റീസ്, എലാറ കാപിറ്റല്‍ എന്നിവയും ഡിവീസ് ലാബ്സിന്റെ റേറ്റിങ് താഴ്ത്തി.
ഷോര്‍ട്ട് സെല്‍
3,300 രൂപ നിലവാരത്തിലാണ് ഡിവീസ് ലാബ്സ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി ദുര്‍ബലത പ്രകടമാക്കുന്നതിനാലും ബെയറിഷ് സൂചന വ്യക്തമായതിനാലും ഈ ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ പരിഗണിക്കാം. ഡിവീസ് ലാബ്സ് ഓഹരിയുടെ വില 3,500 രൂപയില്‍ താഴെ നില്ക്കുന്നിടത്തോളം ഷോര്‍ട്ട് സെല്‍ ചെയ്യാം. ഇവിടെ നിന്നും ആദ്യഘട്ടത്തില്‍ 3,000 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് നിഗമനം. ഈ ട്രേഡ് എടുക്കുന്നവര്‍ 3,600 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കുകയും വേണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
