നാലായിരത്തോളം ലിസ്റ്റഡ് കമ്പനികളില്‍ നിന്നും അനുയോജ്യമായ ഓഹരികളെ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്.
ഓഹരിയുടെ ചാര്‍ട്ടില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ അതിലെ അന്തര്‍ലീനമായ ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്. ഇത്തരത്തില്‍ സമീപ കാലയളവിലേക്ക് ചെറിയ റിസ്ക്കില്‍ വാങ്ങാവുന്ന ഒരു സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
പട്ടേല്‍ എന്‍ജിനീയറിങ്
വന്‍കിട പദ്ധതികളുടെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് പട്ടേല്‍ എന്‍ജിനീയറിങ് ലിമിറ്റഡ്. 1949-ല്‍ രാജ്യത്തെ സിവില്‍ എന്‍ജിനീയറിങ് മേഖലയിലെ സാന്നിധ്യമാണ്. ജലവൈദ്യുത നിലയം, റെയില്‍വേ തുരങ്കം, പാലം, റോഡ് പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,120 കോടിയാണ്.
ഓഹരി വിശദാംശം
പട്ടേല്‍ എന്‍ജിനീയറിങ്ങിന്റെ ആകെ ഓഹരികളില്‍ 54.62 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 99.47 ശതമാനം ഓഹരികളും ഏറെക്കാലമായി ഈട് നല്‍കിയിരിക്കുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 27.25 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പട്ടേല്‍ എന്‍ജിനീയറിങ്ങിന്റെ (BSE: 531120, NSE : PATELENG) പ്രതിയോഹരി ബുക്ക് വാല്യൂ 47.67 രൂപ നിരക്കിലും പിഇ അനുപാതം 10 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും ആരോഗ്യകരമായ നിലവാരമാണ്.
സാമ്പത്തികം
കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 11 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14 ശതമാനം വീതം വളര്‍ച്ച കൈവരിച്ചെങ്കിലും അറ്റാദയത്തില്‍ 22 ശതമാനം ഇടിവ് നേരിട്ടു. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ പട്ടേല്‍ എന്‍ജിനീയറിങ്ങിനെ വിലയിരുത്തിയാല്‍ കമ്പനിയുടെ സാമ്പത്തികാരോഗ്യം ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. അതേസമയം ഇക്കഴിഞ്ഞ ജൂണില്‍ പട്ടേല്‍ എന്‍ജിനീയറിങ് നേടിയ വരുമാനം 974 കോടിയും അറ്റാദായം 41 കോടിയുമാണ്. രണ്ടിലും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
അനുകൂല ഘടകം
സമീപകാലത്തെ തിരുത്തലോടെ ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയപ്പോള്‍ നിക്ഷേപതാത്പര്യം പ്രകടമാകുന്നുണ്ട്. ഇങ്ങനെ തിരികെ കയറിയപ്പോള്‍ രേഖപ്പെടുത്തിയ സമീപകാല ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 61.8% റീട്രേസ്മെന്റും പട്ടേല്‍ എന്‍ജിനീയറിങ് ഓഹരികള്‍ പൂര്‍ത്തിയാക്കി. ഇതോടെ റിസ്ക്കിന് ആനുപാതികമായ നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ പട്ടേല്‍ എന്‍ജിനീയറിങ് ഓഹരികള്‍ ഹ്രസ്വകാല വ്യാപാരത്തിന് ആകര്‍ഷകമാണെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി ഷെയേര്‍സ് ചൂണ്ടിക്കാട്ടി.
ലക്ഷ്യവില 24.50
പട്ടേല്‍ എന്‍ജിനീയറിങ്ങിന്റെ ഓഹരികള്‍ 22-21.50 രൂപ നിലവാരത്തിനിടെ നില്ക്കുമ്പോള് വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഓഹരിയുടെ വില 24.50 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 20.75 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം ഒരു വര്‍ഷക്കാലയളവില്‍ പട്ടേല്‍ എന്‍ജിനീയറിങ് ഓഹരിയുടെ ഉയര്‍ന്ന വില 35 രൂപയും താഴ്ന്ന വിലനിലവാരം 19.40 രൂപയുമാണ്. 21.70 രൂപയിലായിരുന്നു ഇന്ന് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി ഷെയേര്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
