ഇന്നത്തെ കാലത്ത് മിക്കവാറും ആളുകൾക്കും അവരുടെ പണം സൂക്ഷിക്കാൻ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ട്. എങ്കിലും അക്കൗണ്ടുകൾ, പണം സൂക്ഷിക്കാൻ മാത്രമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. എന്നാൽ അതിൽ കൂടുതൽ കാര്യങ്ങൾ നമ്മൾ അറിയേണ്ടതായി ഉണ്ട്. സേവിംഗ്സ് അക്കൗണ്ടുകളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചെറിയ കാലാവധി, കൂടുതൽ സമ്പാദ്യം, സ്ഥിര നിക്ഷേപത്തിന് നേടാം 7.9% പലിശ, നിക്ഷേപരുടെ കീശ നിറയ്ക്കാൻ ബാങ്കുകൾ
പണം സുരക്ഷിതമായി നിലനിർത്തുന്നതിനോടൊപ്പം, ആവശ്യമുള്ളപ്പോഴെല്ലാം അവ ഉപയോഗപ്പെടുത്താനും ഒരു സേവിംഗ്സ് അക്കൗണ്ട് നിങ്ങളെ സഹായിക്കുന്നു. പണം വീട്ടിൽ സൂക്ഷിക്കുന്നത് മോഷ്ടിക്കപ്പെടാനും നഷ്ടപ്പെടാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. അതേസമയം ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ, നിങ്ങളുടെ ഫണ്ടുകൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ബാങ്ക് ഏറ്റെടുക്കുന്നു. അതുപോലെ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് വഴി നിങ്ങൾക്ക് പണം അയക്കാനും സ്വീകരിക്കാനും കഴിയും. ഇടപാടുകളെ കൂടുതൽ സൗകര്യപ്രദമാക്കിക്കൊണ്ട് ഓൺലൈനായി പണം കൈമാറാൻ കഴിയുന്നത് കൊണ്ട് തന്നെ, ആർക്കെങ്കിലും പണം നൽകാൻ നിങ്ങൾ പണം ബാങ്കിലെത്തി പിൻവലിക്കേണ്ടതില്ല.

നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ ചെക്ക് വഴി നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് നേരിട്ട് തന്നെ വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സംവിധാനം ഉണ്ട്. അതിൽ വീടിന്റെ വാടക, ഇന്റർനെറ്റ് ബില്ലുകൾ, മൊബൈൽ ബില്ലുകൾ തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു. മാത്രമല്ല, സേവിംഗ്സ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എല്ലാ ഇടപാടുകളുടെയും വിശദമായ റെക്കോർഡ് നൽകുന്നത് കാരണം, നിങ്ങളുടെ ചെലവുകളെ മനസിലാക്കാനും അങ്ങനെ പണം, എങ്ങനെ ചെലവ് ചെയ്യണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യാനും സഹായിക്കുന്നു. എന്നിരുന്നാലും മിക്ക സേവിംഗ്സ് അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ബാങ്ക് ഫീസ് ഇടാക്കാൻ സാധ്യതയുണ്ട്. ഒരു അക്കൗണ്ടിൽ ആവശ്യമായ തുക ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. മിനിമം ബാലൻസ് കണക്കാക്കുന്നത് മാസം മുഴുവനായുള്ള അക്കൗണ്ടിലെ തുക അടിസ്ഥാനമാക്കിയാണ്.
ബജറ്റ് 2024: വ്യക്തിഗത നികുതിയിൽ ഇളവുണ്ടാകുമോ? പ്രതീക്ഷകളേറെ...
സേവിംഗ്സ് അക്കൗണ്ടുകളെ സംബന്ധിച്ച്, നിങ്ങളുടെ അക്കൗണ്ടിലുള്ള തുകയ്ക്കനുസച്ച്, സാധാരണയായി ഏകദേശം 3മുതൽ 4ശതമാനം വരെ പലിശ ലഭിക്കുന്നു. നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്. എന്നിരുന്നാലും, സെക്ഷൻ 80ടിടിഎ പ്രകാരം 10,000 രൂപ വരെയുള്ള പലിശക്ക് ഇളവ് ലഭിക്കുന്നതാണ്. അക്കൗണ്ടുകളെ കുറിച്ചുള്ള മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ, നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ ദീർഘകാലത്തേക്ക് പണം സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സ്ഥിര നിക്ഷേപത്തിൽ (എഫ്ഡി) നിക്ഷേപിക്കുന്നത് പരിഗണിക്കാവുന്നതാണ്. എന്നിരുന്നാലും, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എഫ്ഡി പിൻവലിച്ചാൽ പിഴ ഈടാക്കാൻ സാധ്യതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
