ഓഹരി വിപണിയില്‍ തുടക്കകാരായവര്ക്ക് ആദ്യ നിക്ഷേപം മികച്ചതാവുക എന്നത് ഭാവിയിലെ നിക്ഷേപങ്ങളെയും സാമ്പാദ്യത്തെയും ബാധിക്കുന്ന കാര്യമാണ്. ഓഹരി വിപണിയിയെ സംബന്ധിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ലാത്തതാണ് ഇന്ത്യയിലെ ഓഹരി വിപണി നിക്ഷേപരുടെ എണ്ണത്തിലുള്ള കുറവിന്റെ കാരണം. ഇന്ത്യന്‍ ജനസംഖ്യയുടെ 2.50 ശതമാനം മാത്രമാണ് വിപണിയിലെ നിക്ഷേപരായുള്ളത്.
ഓഹരി വിപണിയിലെ തുടക്കകാരാണെങ്കില്‍ വലിയ തുകയുടെ നിക്ഷേപം നടത്താനാണ് ആദ്യം തന്നെ ശ്രമിക്കുന്നത്. ഈ തെറ്റിലേക്ക് പോകുന്നതിന് പകരം 1,000 രൂപ എന്ന ചെറിയ സംഖ്യയില്‍ നിക്ഷേപം തുടങ്ങാം. കയ്യിലെ സമ്പാദ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് ഭാവിയില്‍ നിക്ഷേപ തുക വര്‍ധിപ്പിക്കാം.
ഈ തന്ത്രത്തിിലൂടെ ഓഹരി വിപണിയെ പഠിക്കാനുള്ള സമയവും ഇതുവഴി കാര്യക്ഷമമായി വലിയ തുക നിക്ഷേപിക്കാനും സാധിക്കും. ഈ രീതി പിന്തുടരുന്നവര് എങ്ങനെ 1,000 രൂപ വെച്ച് ഓഹരി വിപണിയില്‍ നിക്ഷേപിക്കും എന്ന് നോക്കാം.

ഒറ്റ ഓഹരിയില്‍ നിക്ഷേപിക്കുക
1,000രൂപ വലിയൊരു തുകയല്ല. 300 രൂപ വിലയുള്ള ഓഹരി 1,000 രൂപ വെച്ച് വാങ്ങുമ്പോള്‍ 3 ഓഹരികകള്‍ മാത്രമാണ് സ്വന്തമാക്കാന്‍ സാധിക്കുന്നത്. 1,000 രൂപയ്ക്ക് മുകളിലുള്ള ഓഹരികള്‍ വാങ്ങാനും സാധിക്കില്ല. ഇതിനാല്‍ 1,000 രൂപയുമായി ആദ്യ നിക്ഷേപം നടത്താന്‍ ഉദ്യേശിക്കുന്നയാള്‍ 1 രൂപയ്ക്കും 1,000 രൂപയ്ക്കും ഇടയിലുള്ള ഒരു ഓഹരികള്‍ തിരഞ്ഞെടുക്കണം.
ഒന്നിലധികം ഓഹരികള്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഉയര്‍ന്ന വിലയുള്ള ഓഹരികള്‍ ഒഴിവാക്കേണ്ടി വന്നേക്കാം. ഈ തുക ഉപയോഗിച്ച് വൈവിധ്യവത്കരണം ബുദ്ധിയല്ല. ഇതിനാല്‍ ഒരു ഓഹരിയില്‍ മാത്രം നിക്ഷേിപിക്കുക.
അറിയാവുന്ന ഓഹരികളില്‍ നിക്ഷേപിക്കുക
തുടക്കകാരായ നിക്ഷേപകര്‍ക്ക് ഓഹരികള്‍ തിരഞ്ഞെടുക്കാനുള്ള മാര്‍ഗം അറിയാവുന്ന കമ്പനികളില്‍ നിക്ഷേിപിക്കുക എന്നതാണ്. ചെറുപ്പം തൊട്ട് അറിയുന്ന നിരവധി കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാരുതി സുസൂക്കി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ബാറ്റ, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കമ്പനികളെ ഇത്തരത്തില്‍ തിരഞ്ഞെടുക്കാം.
ഇതിനോടകം ദൈന്യംദിന ജീവതത്തില്‍ ഉപയോഗിക്കുന്ന നിരവധി ഉത്പ്പന്നങ്ങളുടെ കമ്പനികള്‍ കണ്ടെത്താം. ഇത്തരം കമ്പനികളുടെ റിട്ടേണ്‍ പലകും അത്ഭുതപ്പെടുത്തുന്നതാണ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പാരന്റ് കമ്പനിയായ ഐച്ചര്‍ മോട്ടോഴ്സ് 10 വര്‍ഷത്തിനിടെ 80 മടങ്ങ് റിട്ടേണ്‍ നല്കി. സിംഫണി കൂളേഴ്സ് 5 വര്‍ഷത്തിനിടെ 12 മടങ്ങാണ് വളര്‍ന്നത്.
ആദ്യ സ്റ്റോക്കില്‍ ദീര്‍ഘനാളത്തെ പഠനം വേണ്ട
മികച്ചൊരു ഓഹരി നിക്ഷേപിക്കാനായി ഇനിയും കണ്ടെത്താനായിട്ടില്ലെങ്കില്‍ ബ്ലൂ ചിപ്പ് ഓഹരികളിലൊന്നിനെ തിരഞ്ഞെടുക്കാം. പേരെടുത്ത ദീര്‍ഘകാലം വിപണിയിലുള്ള ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനികളാണ് ബ്ലൂ ചിപ്പ് കമ്പനികള്‍. സ്ഥിരതയുള്ള വളര്‍ച്ചയ്ക്ക് പേര് കേട്ട് ഇത്തരം ഓഹരികള്‍ റിസ്ക് കുറഞ്ഞവയാണ്.
ബാങ്കിംഗ് രംഗത്തെ മുന്‍നിരക്കാരനായ എച്ച്ഡിഎഫ്സി ബാങ്ക്, ഐടി രംഗത്തെ പ്രധാനി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) എന്നിവ ഉദാഹരണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ ബ്ലൂ ചിപ്പ് കമ്പനിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചെറിയ തുകയുടെ നിക്ഷേപമായതിനാൽ നീണ്ട പഠനം നടത്താതെ ബ്ലൂ ചിപ്പ് ഓഹരികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
വലിയ നിക്ഷേപമായി കാണരുത്
ആദ്യത്തെ ഈ നിിക്ഷേപം വലിയ കാര്യമാക്കരുത്. നിക്ഷേപ തുക വളരെ ചെറുതാണ്. അതിനാല്‍ നിക്ഷേപ തുകയുടെ 50 ശതമാനം നഷ്ടപ്പെട്ടാലും നിക്ഷേപകന് സാമ്പത്തികമായി തകരില്ല. ഓഹരി വില കുറഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ച് അധികം വിഷമിക്കേണ്ടതില്ല. ഇത്തരത്തിലൊരു നിക്ഷേപം വഴി ഓഹരി വിപണിയെ പറ്റി പഠിക്കാനാണ് ശ്രമിക്കേണ്ടത്. ഇന്ന് കൃത്യമായി പഠിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് ഭാവിയില്‍ നന്നായി സമ്പാദിക്കാന്‍ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications