ഓഹരി വിപണിയില്‍ വിജയക്കൊടി നാട്ടിയ വമ്പന്‍ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ ഏറെയുണ്ട്. 'കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കമ്പനികളുടെ അടിസ്ഥാനപരമായ കാര്യങ്ങളും ഭാവി ബിസിനസ് സാധ്യതയുമൊക്കെ വിലയിരുത്തിയാവും ഇക്കൂട്ടര്‍ നിക്ഷേപത്തിനായി ഓഹരികളെ തെരഞ്ഞെടുക്കുക എന്ന വിശ്വാസമാണ് റീട്ടെയില്‍ നിക്ഷേപകരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകരാണ് ആശിഷ് കഛോലിയ. സ്മോള്‍ കാപ് വിഭാഗത്തിലെ മള്‍ട്ടിബാഗര്‍ ഓഹരികള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ ആശിഷ് കഛോലിയയെ ഇന്ത്യന്‍ വിപണിയിലെ 'വലിയ തിമിഗലം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രൈം സെക്യൂരിറ്റീസിനും എഡല്‍വീസ് കാപിറ്റലിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2003-ലാണ് ലക്കി സെക്യൂരിറ്റീസ് എന്ന പേരില്‍ സ്വന്തം കമ്പനി രൂപീകരിച്ചത്.
അതേസമയം ജൂണ്‍ പാദത്തിനൊടുവില്‍ 1,800 കോടിയോളം രൂപ വിപണി മൂല്യമുള്ള 38 ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.
എന്നാല്‍ കഴിഞ്ഞ ദിവത്തെ വ്യാപാരത്തിനു ശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് പുറത്തുവിട്ട ബള്‍ക്ക് ഡീലുകളുടെ പട്ടികയില്‍ ആശിഷ് കഛോലിയയുടെ പേര് 2 തവണ ഇടംപിടിച്ചു. സ്മോള്‍ കാപ് ഐടി കമ്പനിയായ മാസ്റ്റെക്കിന്റെ (BSE: 523704, NSE : MASTEK) ഓഹരികളെ അദ്ദേഹം വിറ്റൊഴിവാക്കിയപ്പോള്‍ പെട്രോകെമിക്കല്‍ വിഭാഗത്തിലെ സ്മോള്‍ കാപ് കമ്പനിയായ അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു.
എന്‍എസ്ഇ പുറത്തുവിട്ട ബള്‍ക്ക് ഡീല്‍ വിശദാംശങ്ങളിലാണ് കഛോലിയ മാസ്റ്റെക് ലിമിറ്റഡിന്റെ 5.5 ലക്ഷം ഓഹരികള്‍ വിറ്റതായി കാണാനാവുക. ഇത് മാസ്റ്റെക് കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 1.83 ശതമാനമാണ്. 2020 സെപ്റ്റംബറിലാണ് ആശിഷ് കഛോലിയ ആദ്യമായി മാസ്റ്റെക്കില് ഓഹരി പങ്കാളിത്തം നേടിയത്.
അന്ന് കമ്പനിയുടെ 2.9 ശതമാനം ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലയളവിനിടെ മാസ്റ്റെക്കിന്റെ 50,000 ഓഹരികള്‍ കഛോലിയ വിറ്റുമാറിയിരുന്നു. അതേസമയം 2,094 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.
ഇതിനിടെ ബിറ്റുമിന്‍ അധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന സ്മോള്‍ കാപ് പെട്രോകെമിക്കല്‍ കമ്പനിയായ അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ (BSE: 531921, NSE : AGARIND) ഓഹരികള്‍ ആശിഷ് കഛോലിയ വാങ്ങിക്കൂട്ടി. എന്‍എസ്ഇ പുറത്തുവിട്ട രേഖകളില്‍ അഗര്‍വാള്‍ കോര്‍പറേഷന്റെ 3.72 ലക്ഷം ഓഹരികള്‍ 505 രൂപ നിലവാരത്തിലാണ് കഛോലിയ വാങ്ങിയത്.
ഈ വാര്‍ത്ത പുറത്തുവന്നതോടെ അഗര്‍വാള്‍ കോര്‍പറേഷന്റെ ഓഹരികളില്‍ വന്‍ മുന്നേറ്റം ദൃശ്യമായി. ഇന്ന് 572 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
