ഓഹരിയുടെ സമീപകാല ഭാഗധേയം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കമ്പനികളുടെ പ്രവര്‍ത്തനഫലം. വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച പ്രകടമാക്കുന്ന സാമ്പത്തിക ഫലമാണ് കമ്പനി പുറത്തുവിടുന്നതെങ്കില്‍ ഓഹരി വിലയിലും അത് ഗുണകരമായി പ്രതിഫലിക്കും. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തിയ ഒരു സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ലയോപാല
വിവിധതരം ഗ്ലാസുകളും ഗ്ലാസ് അധിഷ്ഠിത ഉത്പന്നങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ലയോപാല ആര്‍ജി ലിമിറ്റഡ്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്രോക്കറി നിര്‍മാതാക്കളാണ്. 1988-ല്‍ ക്ഷീരസ്ഥടിക ഗ്ലാസുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ഇന്ത്യയില്‍ ആദ്യമായി ഇത്തരം നിര്‍മാണ ശാല സ്ഥാപിച്ചതും കമ്പനിയായിരുന്നു. ഇതോടെ വീട്ടാവശ്യത്തിനുള്ള മണ്‍പാത്രങ്ങളുടെ വിപണിയില്‍ മേധാവിത്തം നേടി.
ക്ഷീരസ്ഥടിക ഗ്ലാസുകള്‍ കൊണ്ടുള്ള പിഞ്ഞാണപ്പാത്രങ്ങള് കയറ്റുമതി ചെയ്യുന്നുമുണ്ട്. പിന്നാലെ ക്രിസ്റ്റല്‍ ഗ്ലാസ്, ലെഡ് ക്രിസ്റ്റല്‍ വിഭാഗങ്ങളിലും പാത്രങ്ങള്‍ നിര്‍മിച്ചു. 1999-ലാണ് രാധ ഗ്ലാസുമായി ലയിച്ച് ലയോപാല ആര്ജിയായി മാറിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലയോപാല (BSE: 526947, NSE : LAOPALA) ഓഹരിയില്‍ 10 ശതമാനവും ഒരു മാസത്തിനിടെ 18 ശതമാനത്തിലധികവും നേട്ടം കരസ്ഥമാക്കി. എങ്കിലും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 25 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടിരിക്കുന്നത്. അതേസമയം പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്. ബുള്ളിഷ് സൂചനയാണിത്.
നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 3,787 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ലയോപാല ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.67 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 66.71 രൂപ നിരക്കിലും പിഇ അനുപാതം 38.42 മടങ്ങിലുമാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം 13.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18 ശതമാനവുമാണ്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 456.50 രൂപയും താഴ്ന്ന വില 239.85 രൂപയുമാണ്.
ലയോപാലയുടെ ആകെ ഓഹരികളില്‍ 65.64 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.28 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.03 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം ജൂണ്‍ പാദത്തില്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ഛോലിയ ലയോപാലയുടെ 15,79,933 ഓഹരികള്‍ കൈവശം വെച്ചിട്ടുണ്ട്. ഇത് ആകെ ഓഹരികളുടെ 1.42 ശതമാനം വിഹിതമാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ലയോപാലയുടെ വരുമാനം 82 കോടിയും അറ്റാദായം 20 കോടിയുമാണ്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ലയോപാലയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 5 ശതമാനവും പ്രവര്‍ത്തന ലാഭം 2.9 ശതമാനവും അറ്റാദായം 5.7 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
അനുകൂല ഘടകം
പാദാനുപാദത്തില്‍ ലയോപാല കമ്പനിയുടെ പ്രതിയോഹരി വരുമാനം മെച്ചപ്പെടുന്നു. വാര്‍ഷികമായും പ്രതിയോഹരി വരുമാനത്തില്‍ ശക്തമായ വര്‍ധന കാണിക്കുന്നുമുണ്ട്. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ. ബുക്ക് വാല്യൂ നിരക്കുകളും കഴിഞ്ഞ 2 വര്‍ഷമായി മെച്ചപ്പെടുത്തുന്നു. സമീപകാലത്തെ പ്രവര്‍ത്തന ഫലങ്ങളില്‍ നിന്നും കമ്പനിയുടെ പ്രവര്‍ത്തന ലാഭവും മാര്‍ജിനും വര്‍ധിക്കുന്നുണ്ട്. ഇതിനോടൊപ്പം കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നു. ഇതോടെ വിപണി വിഹിതം ഉയര്‍ത്താനുമാകും.
ലക്ഷ്യവില 516
ബുധനാഴ്ച രാവിലെ 336 രൂപ നിലവാരത്തിലാണ് ലയോപാല ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കമ്പനിയുടെ ജൂണ്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ മോണാര്‍ക്ക് നെറ്റ്വര്ത്ത് കാപിറ്റല്‍, ലയോപാല ഓഹരിയുടെ സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില 488 രൂപയില്‍ നിന്നും 516-ലേക്ക് ഉയര്‍ത്തി. ഇത് നിലവിലെ ഓഹരിയുടെ വിപണി വിലയേക്കാള്‍ 54 ശതമനാത്തോളം മുകളിലാണ്.
അതേസമയം മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാങ്ക്, ലയോപാല ഓഹരിയുടെ ലക്ഷ്യവില 476-ല്‍ നിന്നും 442 രൂപയിലേക്ക് താഴ്ത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications