വിശാല വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഓട്ടോമൊബീല്‍ വിഭാഗം ഓഹരികളില്‍ കുതിപ്പ് പ്രകടമാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ നിഫ്റ്റി ഓട്ടോ സൂചിക 8 ശതമാനത്തോളമാണ് മുന്നേറിയത്. രാജ്യാന്തര വിപണിയില്‍ മെറ്റല്‍, ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളിലെ വിലയിടിവാണ് ഓട്ടോ വിഭാഗം ഓഹരികളിലെ കുതിപ്പിന് കാരണമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
ലോഹങ്ങളുടെ വില ഇടിയുകയുന്നത് കമ്പനികളുടെ ഉത്പാദന ചെലവ് കുറയ്ക്കുന്ന ഘടകമാണ്. അതേപോലെ യാത്രാ വാഹന വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും ശക്തമായ തിരുത്തല്‍ നേരിട്ടുകഴിഞ്ഞ ഓട്ടോ വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം ജനിപ്പിച്ചുവെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിശാല വിപണിയിലെ തിരിച്ചടികള്‍ക്കു മുമ്പുതന്നെ തിരുത്തല്‍ നേരിട്ട വാഹന വിഭാഗം ഓഹരികളിലേക്ക് 'വാല്യൂ ഇന്‍വസ്റ്റിങ്' മുന്‍നിര്‍ത്തിയുള്ള നിക്ഷേപ പ്രവാഹം ഉണ്ടാകുകയായിരുന്നു.
ഇനിയും മുന്നേറ്റത്തിനുള്ള അവസരം ഓട്ടോ വിഭാഗം ഓഹരികളില്‍ അവശേഷിക്കുന്നുവെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഓട്ടോ വിഭാഗം ഓഹരികളിലെ ചാക്രിക റാലികള്‍ 24-30 മാസം വരെ നീണ്ടു നില്‍ക്കാറുണ്ട്. കഴിഞ്ഞ ആറ് മാസമായി വിപണിയിലെ തിരിച്ചടികളെ പ്രതിരോധിച്ച ഓട്ടോ ഓഹരികള്‍ക്ക് ഇനിയും രണ്ട് വര്‍ഷത്തോളം അനുകൂല കാലഘട്ടമാണെന്നും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. കയറ്റുമതിക്ക് അധിക ചുങ്കം ഏര്‍പ്പെടുത്തിയതിലൂടെ സ്റ്റീല്‍ ഘടകങ്ങളുടെ വില കുറഞ്ഞതും ഇന്ധന നികുതി കുറച്ചതുമൊക്കെ പോസിറ്റീവ് ഘടകങ്ങളാണെന്നും വിദഗ്ധര്‍ സൂചിപ്പിച്ചു.
ബ്രോക്കറേജ് ശുപാര്‍ശ
മോത്തിലാല്‍ ഒസ്വാള്-: വാഹന നിര്‍മാതാക്കളില്‍ നിന്നും മാരുതി സുസൂക്കി, അശോക് ലെയ്ലാന്‍ഡ് എന്നീ ഓഹരികള്‍ നിര്‍ദേശിച്ചു. വാഹനാനുബന്ധ മേഖലയില്‍ നിന്നും മതേര്‍സണ്‍ സുമി വയറിങ് ഇന്ത്യ, ട്യൂബ് ഇന്‍വസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളേയും നിക്ഷേപത്തിനായി റീട്ടെില്‍ ബ്രോക്കറേജ് സ്ഥാപനം ശുപാര്‍ശ ചെയ്തു.
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്-: വാഹന നിര്‍മാതാക്കളുടെ വിഭാഗത്തില്‍ നിന്നും ഹീറോ മോട്ടോ കോര്‍പ്, മഹീന്ദ്ര & മഹീന്ദ്ര എന്നീ ഓഹരികള്‍ക്കും വാഹനാനുബന്ധ മേഖലയില്‍ നിന്ന് ഭാരത് ഫോര്‍ജ് ഓഹരിക്കും ബൈ റേറ്റിങ് നല്കി. അതേസമയം ഐഷര്‍ മോട്ടോര്‍സ്, മാരുതി സുസൂക്കി, അപ്പോളോ ടയേര്‍സ് തുടങ്ങിയ ഓഹരികള്‍ക്ക് 'ആഡ്' (ADD) റേറ്റിങ്ങുമാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്നത്.
ഷേര്ഖാന് ബിന്‍പി പരിബാസ്-: വാഹന നിര്‍മാതാക്കളുടെ വിഭാഗത്തില്‍ നിന്ന് ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ്, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര & മഹീന്ദ്ര, എസ്കോര്‍ട്ട്സ് എന്നീ ഓഹരികള്‍ക്കും വാഹനാനുബന്ധ മേഖലയില്‍ നിന്നും ബോഷ്, സുന്ദരം ഫാസ്റ്റ്നേര്‍സ്, രാമകൃഷ്ണ ഫോര്‍ജിങ്സ്, മഹീന്ദ്ര സിഐഇ, സുപ്രജിത് എന്‍ജിനീയറിങ്, ഷാഫ്ലര് ഇന്ത്യ, ഗബ്രിയേല്‍ ഇന്ത്യ, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, അപ്പോളോ ടയേര്‍സ് തുടങ്ങിയ ഓഹരികളേയും നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
യെസ് സെക്യൂരിറ്റീസ്-: വാഹന നിര്‍മാതാക്കളുടെ വിഭാത്തിലെ ഓഹരികളില്‍ നിന്നും ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്ലാന്‍ഡ് എന്നിവയെ ശുപാര്‍ശ ചെയ്തു. സമാനമായി വാഹനാനുബന്ധ വിഭാഗത്തിലെ ഓഹരികളില്‍ നിന്നും എന്‍ഡ്യൂറന്‍സ് ടെക്നോളജീസും സോന ബിഎല്‍ഡബ്ല്യൂ തുടങ്ങിയവയേും നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications