സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളിൽ മറ്റുവഴികളില്ലാതെ വരുമ്പോഴാണ് മിക്കവാറും പേര് പേഴ്സണല്‍ ലോണിനെ ആശ്രയിക്കാറുള്ളത്. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ വായ്പകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇത്. ഏതാനും രേഖകൾ മാത്രം നൽകികൊണ്ട് എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതാണ് പേഴ്സണല്‍ ലോണിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്. അതുകൊണ്ടുതന്നെ പലിശ നിരക്കും മറ്റ് വായ്പകളേക്കാള്‍ ഉയര്‍ന്നതാണ്.
നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് സ്കോർ, തിരിച്ചടവ് ശേഷി, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും പേഴ്സണല്‍ ലോണിന്റെ വായ്പാ തുകയും പലിശനിരക്കും തീരുമാനിക്കുന്നത്. പേഴ്സണൽ ലോണിന് വിവിധ ബാങ്കുകള്‍ ഈടാക്കുന്ന പലിശ എത്രയെന്നുനോക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ മുൻനിര വായ്പ ബാങ്കുകൾ നൽകുന്ന പലിശനിരക്കുകളാണ് ഇവിടെ താരതമ്യം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
പൊതുമേഖല ബാങ്കായ എസ്ബിഐ പേഴ്സണൽ ലോണുകൾക്ക് 10.45 ശതമാനം മുതൽ 16.55 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. കൂടാതെ വായ്പ തുകയിൽ 1 ശതാമനം വരെ പ്രോസസ്സിംഗ് ഫീസ് ഇനത്തിലും ബാങ്ക് ഈടാക്കുന്നുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)
പിഎൻബി പേഴ്സണൽ ലോണുകളിൽ 9.95 ശതമാനം മുതൽ 14.50 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ബാങ്ക് അനുവദിക്കുന്ന മിനിമം വായ്പ തുക 50,000 രൂപയും പരമാവധി വായ്പ തുക വ്യക്തിയുടെ പ്രതിമാസ നെറ്റ് ടേക്ക്-ഹോം ശമ്പളത്തിന്റെ 20 ഇരട്ടിയുമാണ് (നിലവിലുള്ള എല്ലാ ഇഎംഐകളും കുറച്ചുള്ള നെറ്റ് സാലറി). കൂടാതെ പേഴ്സണൽ ലോണുകൾക്ക് 1.80 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഇനത്തിലും പിഎൻബി ഈടാക്കുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ (വിപണി മൂല്യമനുസരിച്ച്) എച്ച്ഡിഎഫ്സി ബാങ്ക് പേഴ്സണൽ ലോണുകൾക്ക് 10.75 ശതമാനം മുതൽ 21.30 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. കൂടാതെ പേഴ്സണൽ ലോണുകൾക്ക് 2.50 ശതമാനം വരെ പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications