ആഗോള ഘടകങ്ങള്‍ പ്രതികൂലമായതോടെ ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടം നേരിടുന്നു. വിശാല വിപണിയില്‍ കുതിപ്പിനുള്ള ശ്രമങ്ങള്‍ പ്രകടമാണെങ്കിലും ചില വിഭാഗം ഓഹരികള്‍ തിരിച്ചടി നേരിടുന്നു. ഇത്തരത്തില്‍ സമീപ കാലയളവില്‍ വില ഇടിയാവുന്നതും ട്രേഡര്‍മാര്‍ക്ക് ഷോര്‍ട്ട് സെല്ലിന് പരിഗണിക്കാവുന്നതുമായ 4 ഓഹരികളുടെ വിശദാംശങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എല്‍ & ടി ഇന്‍ഫോടെക്
പ്രമുഖ ഐടി കമ്പനിയായ എല്‍ & ടി ഇന്‍ഫോടെക് (എല്‍ടിഐ) ഓഹരികള്‍ 4,388 രൂപയിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം പുനഃരാരംഭിച്ചത്. ഈ ലാര്‍ജ് കാപ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ബെയറിഷ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ഈ ഘട്ടത്തില്‍ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ദുര്‍ബലതയ്ക്ക് അടിവരയിടുന്നു.
കൂടാതെ ഐടി വിഭാഗം ഓഹരികളില്‍ പൊതുവില്‍ കാണപ്പെടുന്ന തിരിച്ചടിയും എല്‍ & ടി ഇന്‍ഫോടെക് (BSE: 540005, NSE : LTI) ഓഹരിക്ക് പ്രതികൂലമാകുന്നു. ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
- താഴേക്കുള്ള ലക്ഷ്യവില : 4,150/ 4,000 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 5-9 %
- സ്റ്റോപ് ലോസ് : 4,570 രൂപ
- ബ്രോക്കറേജ് : എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്
ലുപിന്‍
ആഗോളതലത്തില്‍ തന്നെ ജനറിക്, ബ്രാന്‍ഡഡ് മരുന്നു നിര്‍മിക്കുന്നതിലെ മുന്‍നിര കമ്പനിയായ ലൂപിന് ലിമിറ്റഡിന്റെ ഓഹരികള്‍ 633 രൂപയിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം പുനഃരാരംഭിച്ചത്. ഈ മിഡ് കാപ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് സൂചനയായ 'ലോവര്‍ ഹൈ ലോവര്‍ ലോ' പാറ്റേണ്‍ പ്രകടമാണ്.
ഫാര്‍മ വിഭാഗം ഓഹരികള്‍ പൊതുവായും ദുര്‍ബലത പ്രകടിപ്പിക്കുന്നതിനാല്‍ ലുപിന്‍ (BSE: 500257, NSE : LUPIN) ഓഹരിയിലും തിരിച്ചടി പ്രതീക്ഷിക്കാം. ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശം താഴെ ചേര്‍ക്കുന്നു.
- താഴേക്കുള്ള ലക്ഷ്യവില : 590/ 565 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 7-11 %
- സ്റ്റോപ് ലോസ് : 666 രൂപ
- ബ്രോക്കറേജ് : എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്
ഡിഎല്‍എഫ്
രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡിഎല്‍എഫിന്റെ ഓഹരികള്‍ 391 രൂപയിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം പുനഃരാരംഭിച്ചത്. ഇടക്കാല പ്രതിരോധ മേഖലയായ 410 നിലവാരത്തില്‍ തട്ടിയാണ് ഈ ലാര്‍ജ് കാപ് ഓഹരി തിരുത്തല്‍ നേരിടുന്നത്. ഇതോടെ കഴിഞ്ഞയാഴ്ച 20-ദിവസ ഇഎംഎ നിലവാരത്തിനും താഴേക്കും വീണു.
ആര്‍എസ്ഐ സൂചകത്തില്‍ ബെയറിഷ് ക്രോസോവറും ദൃശ്യമാണ്. ഡിഎല്‍എഫ് (BSE: 532868, NSE : DLF) ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
- താഴേക്കുള്ള ലക്ഷ്യവില : 348 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 10 %
- സ്റ്റോപ് ലോസ് : 414 രൂപ
- ബ്രോക്കറേജ് : റിലയന്‍സ് സെക്യൂരിറ്റീസ്
സീമെന്‍സ്
വ്യാവസായിക, ആരോഗ്യ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കുകയും നിര്‍മിക്കുകയും ബഹുതല സേവനങ്ങളും നല്കുന്ന ജര്‍മ്മന്‍ ബഹുരാഷ്ട്ര കമ്പനിയാണ് സീമെന്‍സ്. തിങ്കളാഴ്ച രാവിലെ 2,960 രൂപയിലാണ് ഈ ലാര്‍ജ് കാപ് ഓഹരിയിലെ വ്യാപാരം പുനഃരാരംഭിച്ചത്. കഴിഞ്ഞയാഴ്ച 'റൈസിങ് ട്രെന്ഡ്ലൈന്' മറികടക്കാന്‍ ശ്രമിച്ചെങ്കിസും വിജയിച്ചില്ല.
ഫ്യൂച്ചര്‍ കോണ്‍ട്രാക്ടിലെ ഓപ്പണ്‍ ഇന്ററസ്റ്റ് വര്‍ധിക്കുന്നതും ശരാശരിയിലും ഉയര്‍ന്ന ഇടാപാടുകള്‍ നടക്കുന്നതും ബെയറിഷ് സൂചനയാണ്. ആര്‍എസ്ഐ സൂചകത്തില്‍ ബെയറിഷ് ഡൈവേര്‍ജന്‍സ് പ്രകടമായിട്ടുണ്ട്. സീമെന്‍സ് (BSE: 500550, NSE : SIEMENS) ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
- താഴേക്കുള്ള ലക്ഷ്യവില : 2,577 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 13 %
- സ്റ്റോപ് ലോസ് : 3,139 രൂപ
- ബ്രോക്കറേജ് : റിലയന്‍സ് സെക്യൂരിറ്റീസ്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications