നാലു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വിപണി തിരച്ചെത്തിക്കഴിഞ്ഞു. ആഗോള സൂചനകള്‍ വീണ്ടും ദുര്‍ബലമായി തുടങ്ങിയത് ആഭ്യന്തര വിപണിയുടെ കുതിപ്പിന് നേരിയ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ കുറെ നാളുകളായി കുതിപ്പിന്റെ പാതയിലായിരുന്ന ബ്ലൂചിപ് ഓഹരിയില്‍ ദുര്‍ബലാവസ്ഥ പ്രകടമാണ്. ഒട്ടോമൊബീല് മേഖലയില്‍ നിന്നുള്ള ഈ ഓഹരിയില്‍ ബെയറുകള്‍ പിടിമുറുക്കിയെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരിയിലാണ് 'റൈസിങ് വെഡ്ജ്' പാറ്റേണില്‍ നിന്നുള്ള ബ്രേക്ക്ഡൗണ്‍ ദൃശ്യമായിട്ടുള്ളത്. ഈ വര്‍ഷം 15 ശതമാനത്തോളം മുന്നേറിയ ഓഹരി ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് 6 ശതമാനത്തോളം അകലെ വരെയെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 30 ദിവസത്തിനിടെ ഹീറോ മോട്ടോ കോര്‍പ് ഓഹരിക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ല. കൂടാതെ വിപണിയില്‍ ഉണര്‍വ് പ്രകടമായ വേളയായിരുന്നിട്ടും ഓഹരിയില്‍ 2 ശതമാനത്തോളം തിരുത്തലാണ് നേരിട്ടത്.
പ്രതികൂല ഘടകം
ഓട്ടോമൊബീല്‍ വിഭാഗം ഓഹരികള്‍ സമീപകാലത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഓട്ടോ സൂചിക ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ റിവേഴ്സല്‍ പാറ്റേണ്‍ പ്രകടമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങളുടെ താഴേക്ക് ഹീറോ മോട്ടോ കോര്‍പ് (BSE: 500182, NSE : HEROMOTOCO) ഓഹരി വീണു. കൂടാതെ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ വെഡ്ജ് പാറ്റേണില്‍ നിന്നുള്ള ബ്രേക്ക്ഡൗണും തെളിഞ്ഞിട്ടുള്ളതിനാല്‍ വില്പന സമ്മര്‍ദം വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങാം.
ലക്ഷ്യ വില 3,700
ബുധനാഴ്ച രാവിലെ 2,800 രൂപ നിലവാരത്തിലാണ് ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,620 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ ഷോര്‍ട്ട്സെല്‍ ചെയ്യാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. (2,620 രൂപ ഓഹരിയുടെ 200-ഡിഎംഎ നിലവാരമാണ്). ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,870 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 2,954 രൂപയും കുറഞ്ഞ വില 2,147 രൂപയുമാണ്.
ഹീറോ മോട്ടോ കോര്‍പ്
കൂട്ടുസംരംഭങ്ങളില്ലാതെയുള്ള ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോ കോര്‍പ്. ജപ്പാനിലെ ഹോണ്ട കമ്പനിയുമായി ചേര്‍ന്ന് 1984-ലാണ് തുടക്കം. ഇന്ത്യയില്‍ ആദ്യമായി ഫോര്‍-സ്ട്രോക് മോട്ടോര്‍ സൈക്കിള്‍സ് അവതരിപ്പിച്ചു. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. 2021-ല്‍ ഹോണ്ട കമ്പനിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. സിഡി ഡോണ്‍, സ്പ്ലെന്‍ഡര്‍, പാഷന്, ഗ്ലാമര്‍ തുടങ്ങിയവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്.
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 37.1 ശതമാനവും കമ്പനിയുടെ കൈവശമാണ്. ഇവരുടെ ഹീറോ സൈക്കിള്‍സ് വളരെ പ്രശസ്തി നേടിയതാണ്.
മികച്ച അടിത്തറ
ഹീറോ മോട്ടോ കോര്‍പിന് യാതൊരുവിധ കടബാധ്യതകളുമില്ല. കരുതല്‍ ധനശേഖരം 15,000 കോടിയിലധികമാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.39 ശതമാനമാണെന്നതും ശ്രദ്ധേയം. നിലവില്‍ ഹീറോ മോട്ടോ കോര്‍പിന്റെ വിപണി മൂല്യം 55,990 കോടിയാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ റേഷ്യോ 799.22 രൂപ നിരക്കിലും പിഇ അനുപാതം 21.11 മടങ്ങിലുമാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സംയോജിത വരുമാനം 8,447 കോടിയും അറ്റദായം 606 കോടി രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം 5പൈസ.കോം പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications