കൈനിറയെ നേട്ടം; ഒറ്റയടിക്ക് ഡിവിഡന്റും ബോണസും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് സാധാരണ കമ്പനികൾ ലാഭവിഹിതം നല്‍കാറുളളത്.

കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ബോണസ് ഓഹരി പ്രഖ്യാപിച്ച മള്‍ട്ടിബാഗറിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

റൂബി മില്‍സ്

റൂബി മില്‍സ്

വിവിധാംശനിര്‍മിതമായ തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് റൂബി മില്‍സ്. 1917-ലാണ് തുടക്കം. പരുത്തി ചേര്‍ത്ത ചണപ്പട്ടുകള്‍, വിവിധ തരത്തിലുള്ള നെയ്‌തെടുത്ത വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍. ഇതിനോടൊപ്പം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും പ്രവര്‍ത്തനങ്ങളുണ്ട്. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. അമേരിക്ക, യൂറോപ്പ്, യുകെ എന്നിവിടങ്ങളിലേക്ക് തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്.

Also Read: 5 ലക്ഷം നിക്ഷേപിച്ചാൽ 8,125 രൂപ വീതം പലിശ തരും; അറിയാം ഐസിഐസിഐ ബാങ്ക് പദ്ധതിAlso Read: 5 ലക്ഷം നിക്ഷേപിച്ചാൽ 8,125 രൂപ വീതം പലിശ തരും; അറിയാം ഐസിഐസിഐ ബാങ്ക് പദ്ധതി

ബോണസ് ഓഹരി

ബോണസ് ഓഹരി

കഴിഞ്ഞ ദിവസം ചേര്‍ന്ന റൂബി മില്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം 1:1 അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഒരു ഓഹരി കൂടി നല്‍കും.

അതേസമയം സെപ്റ്റംബര്‍ 23-നു ചേരുന്ന ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചാല്‍ സെപ്റ്റംബര്‍ 25-ന് റെക്കോഡ് തീയതി കണക്കാക്കി ബോണസ് ഓഹരി വിതരണം ചെയ്യുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.

ഡിവിഡന്റ്

ഡിവിഡന്റ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിത ഇനത്തില്‍ നിക്ഷേപകര്‍ക്ക് 15 ശതമാനം ലാഭവിഹിതം കൈമാറാനാണ് തീരുമാനം. അതായത് ഓഹരിയൊന്നിന് 0.75 രൂപ വീതം റൂബി മില്‍സ് നിക്ഷേപകര്‍ക്ക് ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 17-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന റൂബി മില്‍സ് (BSE: 503169, NSE : RUBYMILLS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.67 ശതമാനമാണ്.

Also Read: 2 വര്‍ഷത്തിനിടെ 15 രൂപയില്‍ നിന്നും 795-ലേക്ക്; 1 ലക്ഷം 53 ലക്ഷമാക്കി ബിര്‍ള മള്‍ട്ടിബാഗര്‍Also Read: 2 വര്‍ഷത്തിനിടെ 15 രൂപയില്‍ നിന്നും 795-ലേക്ക്; 1 ലക്ഷം 53 ലക്ഷമാക്കി ബിര്‍ള മള്‍ട്ടിബാഗര്‍

സാമ്പത്തികം

സാമ്പത്തികം

ജൂണ്‍ പാദത്തില്‍ റൂബി മില്‍സ് നേടിയ വരുമാനം 62 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 130 ശതമാനത്തിലധികം വര്‍ധനയാണിത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 9 കോടിയിലേക്കും വര്‍ധിച്ചു. പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ റൂബി മില്‍സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 11 ശതമാനവും അറ്റാദായത്തില്‍ 20.4 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ വരുമാനത്തില്‍ വര്‍ധന നേടാനായിട്ടില്ല.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

റൂബി മില്‍സിന്റെ ആകെ ഓഹരികളില്‍ 74.9 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 25.05 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. അതേസമയം കമ്പനിയുടെ നിലവിലെ വിപണിമൂല്യം 752 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 316.62 രൂപ നിരക്കിലും പിഇ അനുപാതം 24.22 നിരക്കിലുമാണുള്ളത്.

അതേസമയം വെള്ളിയാഴ്ച 449.80 രൂപയിലായിരുന്നു റൂബി മില്‍സ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 510 രൂപയും താഴ്ന്ന വില 218 രൂപയുമാണ്.

ഓഹരി

കഴിഞ്ഞ ഒരു മാസത്തിനിടെ റൂബി മില്‍സ് ഓഹരികള്‍ 19 ശതമാനം മുന്നേറിയിട്ടുണ്ട്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 73 ശതമാനവും നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷത്തില്‍ 191 ശതമാനം നേട്ടവും ഓഹരി സമ്മാനിച്ചു.

നിലവില്‍ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് റൂബി മില്‍സ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. കൂടാതെ ടെക്‌നിക്കല്‍ സൂചകങ്ങളും മൂവിങ് ആവറേജസ് ക്രോസ്ഓവറുകളും ഓഹരി കുതിപ്പിന്റെ പാതയിലാണെന്ന ലക്ഷണങ്ങള്‍ നല്‍കുന്നു.

എങ്ങനെ പ്രതിഫലിക്കും ?

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. ഇതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Bonus Shares: Multibagger Small Cap Textile Stock Ruby Mills Declares Dividend Plus Bonus Shares

Bonus Shares: Multibagger Small Cap Textile Stock Ruby Mills Declares Dividend Plus Bonus Shares
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X