കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
ബോണസ് ഇഷ്യൂ
ജൂലൈ 25-ന് ചേര്‍ന്ന സോണാറ്റ സോഫ്റ്റ്വേറിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 1:3 അനുപാതത്തില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്കാന് തീരുമാനിച്ചത്. ഇതുപ്രകാരം ഓരോ 3 ഓഹരിക്കും വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കും. പോസ്റ്റല്‍ ബാലറ്റ് മുഖേന ഓഹരിയുടമകളുടെ അനുമതി തേടിയ ശേഷം ബോണസ് ഓഹരി വിതരണം ചെയ്യുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
ഇതേ യോഗത്തില്‍ കമ്പനിയുടെ നോര്‍ത്ത് അമേരിക്കന്‍ ഉപകമ്പനിയുടെ ലയനത്തിനു വേണ്ടി തത്വത്തിലുള്ള അംഗീകാരവും നല്കി.
സോണാറ്റ സോഫ്റ്റ്വേര്‍
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ടെക്നോളജി കമ്പനിയാണ് സോണാറ്റ സോഫ്റ്റ്വേര്‍ ലിമിറ്റഡ്. പ്രധാനമായും ബിസിനസ് ഇന്റലിജന്‍സ് & അനലിറ്റിക്സ്, ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് മാനേജ്മെന്റ്, മൊബിലിറ്റി, ക്ലൗഡ്, സോഷ്യല്‍ മീഡിയ, എന്റര്‍പ്രൈസസ് സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് സര്‍വീസസ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ എന്നീ മേഖലകളില്‍ നിന്നാണ് കമ്പനിയുടെ ഉപഭോക്താക്കളിലേറെയും.
ഓഹരി വിശദാംശം
നിലവില്‍ സോണാറ്റ സോഫ്റ്റ്വേറിന്റെ വിപണി മൂല്യം 7,270 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ സ്മോള്‍ കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.04 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 104.29 രൂപ നിരക്കിലാണുള്ളത്. ഇടത്തരം ഐടി ഓഹരികളുടെ ശരാശരി പിഇ അനുപാതം 27.53 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ സോണാറ്റ സോഫ്റ്റ്വേറിന്റേത് (BSE: 532221, NSE : SONATSOFTW) 18.29 ആണെന്നതും ശ്രദ്ധേയം. സോണാറ്റ സോഫ്റ്റ്വേറിന്റെ ഓഹരികളില്‍ 28.17 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്.
വിദേശ നിക്ഷേപകര്‍ക്ക് 12.87 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.97 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 42.81 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം 691.35 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം സോണാറ്റ സോഫ്റ്റ്വേറിന്റെ ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 3 ശതമാനത്തിലധികം മുന്നേറിയിട്ടുണ്ട്.
എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവിലായി ഓഹരിയില്‍ 21 ശതമാനം തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിലെ ഓഹരിയുടെ ഉയര്‍ന്ന വില 1025 രൂപയും താഴ്ന്ന നിലവാരം 340 രൂപയുമാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ സോണാറ്റ സോഫ്റ്റ്വേര്‍ നേടിയ വരുമാനം 1,779 കോടിയാണ്. ഇത് വാര്‍ഷിക അടിസ്ഥാനത്തില്‍ 40 ശതമാനം വര്‍ധനയാണ് കാണിച്ചത്. സമാനമായി കമ്പനിയുടെ അറ്റാദായം 108 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 24 ശതമാനത്തിലധികം വര്‍ധനയാണ്. ഇതോടെ കമ്പനിയുടെ പ്രതിയോഹരി വരുമാനവും 8.35 രൂപയില്‍ നിന്നും 10.37 രൂപയിലേക്ക് മെച്ചപ്പെട്ടു.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!



Click it and Unblock the Notifications