പണപ്പെരുപ്പത്തിനിടയിലും മികച്ച കോര്‍പറേറ്റ് പാദഫലങ്ങള്‍ പുറത്തുവരുന്നതും ആഗോള ഘടകങ്ങള്‍ അനുകൂലമായതും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വീണ്ടും വാങ്ങിത്തുടങ്ങിയതും ഒക്കെ ആഭ്യന്തര വിപണിയെ സമീപകാല തകര്‍ച്ചയില്‍ നിന്നും കരയകയറുന്നതിന് സഹായിച്ചു. ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ സജീവമായി. ഇത്തരത്തില്‍ ഏറെക്കാലും പിന്നാക്കം നിന്നിരുന്ന ഒരു ഫാര്‍മ ഓഹരിയില്‍ ബ്രേക്കൗട്ട് കുതിപ്പ് പ്രകടമായിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
അനുകൂല ഘടകം
കഴിഞ്ഞയാഴ്ച 8 ശതമാനത്തിലധികം നേട്ടം സൈഡസ് ലൈഫ്സയന്‍സ് (BSE: 532321, NSE : ZYDUSLIFE) ഓഹരികള്‍ സ്വന്തമാക്കി. മൂന്ന് മാസത്തിനിടെ 16 ശതമാനവും മുന്നേറിയതോടെ ആറ് മാസക്കാലയയളവിലെ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ നിന്നും മറികടക്കാനും ഈ ലാര്‍ജ് കാപ് ഓഹരിക്ക് സാധിച്ചു. ഇതനികം 5, 10, 20, 50, 100- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ മറികടന്ന സൈഡസ് ലൈഫ്സയന്‍സ് ഓഹരി 200-ഡിഎംഎ നിലവാരത്തിന് തൊട്ടടുത്തേക്കും എത്തിച്ചേര്‍ന്നു.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 4,072 കോടിയും അറ്റാദായം 554 കോടിയുമാണ്. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സൈഡസ് ലൈഫ്സയന്സിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 5 ശതമാനവും പ്രവര്‍ത്തന ലാഭം 3.8 ശതമാനവും അറ്റാദായം 34.4 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു.
ഓഹരി വിശദാംശം
സൈഡസ് ലൈഫ്സയന്‍സ് ഓഹരികളുടെ 74.88 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.86 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.03 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 40,227 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന സൈഡസ് ലൈഫ്സയന്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.64 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 186.12 രൂപ നിരക്കിലും പിഇ അനുപാതം 9.11 മടങ്ങിലുമാണുള്ളത്.
ലക്ഷ്യവില 435
ചൊവ്വാഴ്ച രാവിലെ 392 രൂപ നിലവാരത്തിലാണ് സൈഡസ് ലൈഫ്സയന്‍സ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. നിലവില്‍ പ്രകടമാകുന്ന കുതിപ്പില്‍ 435 രൂപ നിലവാരത്തിലേക്ക് ഓഹരി മുന്നേറാമെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് സൂചിപ്പിച്ചു. പ്രധാനപ്പെട്ട സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ച് മുന്നേറുന്ന ഓഹരിയില്‍ വരും ആഴ്ചകളിലും നേട്ടം പ്രതീക്ഷിക്കാം. 350 രൂപയില്‍ താഴെ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവില്‍ സൈഡസ് ലൈഫ്സയന്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 577 രൂപയും താഴ്ന്ന വില 319 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications