വാങ്ങുക, മാസങ്ങളോ വര്‍ഷങ്ങളോ അത് കൈവശം വയ്ക്കുക. എന്നിങ്ങനെയായിരുന്നു പരമ്പരാഗതമായി ഓഹരി വിപണിയില്‍ ഇടപെട്ടവരുടെ സമീപനരീതി. എന്നാല്‍ സമീപകാലത്ത് വിവര സാങ്കേതിക വിദ്യയിലെ കുതിച്ചുച്ചാട്ടവും വിപണിയേയും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയേയും കുറിച്ചൊക്കെ നിര്‍ണായകവും മര്‍മ പ്രധാനവുമായ വിവരശകലങ്ങള്‍ വിരല്‍ത്തുമ്പില്‍ വേഗത്തിലും സൗജന്യമായുമൊക്കെ ലഭിച്ചു തുടങ്ങിയതോടെ ഹ്രസ്വകാല വ്യാപാരം അഥാവ ഷോര്‍ട്ട്-ടേം ട്രേഡിങ് ജനപ്രിയമായി.
ബ്രേക്കൗട്ട് ട്രേഡിങ്
ഹ്രസ്വകാല വ്യാപാരത്തില്‍ ഏറ്റവുമധികം ട്രേഡേര്‍സ് ആശ്രയിക്കുന്ന രീതികളിലൊന്നാണ് ബ്രേക്കൗട്ട് ടേഡിങ്. ഒരു ട്രെന്‍ഡില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് വ്യാപാരം ചെയ്യുന്നതാണ് ഇതിലെ അടിസ്ഥാനം. എപ്പോഴാണോ ചാഞ്ചാട്ടത്തിന് തിരികൊളുത്തുന്നത് അല്ലെങ്കില്‍ ഉത്തേജനം കിട്ടുന്നത്, ആ സന്ദര്‍ഭം തിരിച്ചറിഞ്ഞ് യഥാസമയം ഓഹരിയില്‍ അനുയോജിച്ച നടപടി (വാങ്ങുക/ വില്‍ക്കുക) സ്വീകരിക്കുന്നതിലൂടെയാണ് നേട്ടം സ്വായത്തമാകുക. ഇത്തരത്തില്‍ ആറ് മാസക്കാലയളവ് കണക്കാക്കി, കുതിപ്പിന്റെ പാതയിലുള്ള ഒരു മൈക്രോ കാപ് ഓഹരിയില്‍ നിക്ഷേപിക്കുന്നതിന്റെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ഭാരത് വയര്‍ റോപ്സ്
ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്കു വടങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഭാരത് വയര്‍ റോപ്സ് ലിമിറ്റഡ്. എലിവേറ്റര്‍/ ലിഫ്റ്റ്/ ക്രെയിന്‍/ മൈനിങ്/ ഷിപ്പിങ്/ ഓയില്‍ & ഗ്യാസ് മേഖലയില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ വയറുകളുടെ നിര്‍മാണത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. ഇതിനോടൊപ്പം വൈദ്യുത മേഖലയിലേക്ക് ആവശ്യമായ സ്റ്റീല്‍ സ്ട്രാന്‍ഡുകള്‍, വിവിധതരം വയര്‍ റോപ് സ്ലിങ്ങുകള്‍, ഗാല്‍വനൈസ്ഡ് വയറുകളും കമ്പനി നിര്‍മിക്കുന്നു.
അതേസമയം ഭാരത് വയറിന്റെ (BSE: 539799, NSE : BHARATWIRE) ആകെ ഓഹരികളില്‍ 36.96 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതിന്റെ 69 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.76 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 53.28 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
നിലവില്‍ ഭാരത് വയറിന്റെ വിപണി മൂല്യം 704 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 70.39 രൂപ നിരക്കിലും പിഇ അനുപാതം 29.49 മടങ്ങിലുമാണുള്ളത്.
ലക്ഷ്യവില 160/ 180
നിലവില്‍ 110 രൂപയിലാണ് ഭാരത് വയര്‍ റോപ്സ് ഓഹരികള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും അടുത്ത 6 മാസത്തിനുള്ളില്‍ ഈ ഓഹരിയുടെ വില 160/ 180 രൂപ നിലവാരത്തിലേക്ക് ഉയരാമെന്ന് വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 63 ശതമാനത്തിലധികം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഭാരത് വയര്‍ ഓഹരിയില്‍ തിരുത്തല്‍ നേരിടുകയാണെങ്കില്‍ 104-95-87-79-74 നിലവാരങ്ങളില്‍ നിന്നും വീണ്ടും വാങ്ങാം. എന്നാല്‍ ഓഹരിയുടെ വില 71 നിലവാരം തകര്‍ത്താല്‍ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഭാരത് വയറിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 19.4 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 49.3 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഭാരത് വയറിന്റെ വരുമാനം 132 കോടിയും അറ്റാദായം 12 കോടിയുമാണ്. ഇത് രണ്ടിലും മുന്‍ വര്‍ഷത്തേക്കാള്‍ വളര്‍ച്ച പ്രകടമാണ്.
നിലവില്‍ 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഭാരത് വയര്‍ ഓഹരികള്‍ തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി പ്രധാനപ്പെട്ട ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും മൂവിങ് ആവറേജസ് ക്രോസോവറുകളും ഓഹരിയില്‍ ബുള്ളിഷ് സൂചനയാണ് നല്‍കുന്നത്.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഭാരത് വയറിന്റെ ഓഹരിയില്‍ 71 ശതമാനം മുന്നേറ്റമുണ്ടായിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഓഹരിയില്‍ 261 ശതമാനം നേട്ടവും കൈവരിച്ചു. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 119.75 രൂപയും താഴ്ന്ന വില 49.45 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ



Click it and Unblock the Notifications