ആഗോള ഘടകങ്ങള്‍ പ്രതികൂലമായി തുടരുമ്പോഴും ആഭ്യന്തര ഓഹരി വിപണി അതിശക്തമായാണ് തിരികെയെത്തിയത്. ഓരോ തിരിച്ചടിയില്‍ നിന്നും വിപണി അതിവേഗം കരകയറുന്നു. അതേസമയം ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഇത്തരത്തില്‍ ബ്രേക്കൗട്ട് കുതിപ്പില്‍ പായുന്ന ഒരു മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ഐജിഎല്‍
ഇന്ത്യയിലെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേയും ബിപിസിഎല്‍, ഗെയില്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേയും സംയുക്ത സംരംഭമാണിത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വാതക വിതരണമാണ് കമ്പനി പ്രധാന ചുമതല. നോയിഡ, ഗുരുഗ്രാം, മീററ്റ് തുടങ്ങിയ സമീപ നഗരങ്ങളിലേക്കും വിപണന ശൃംഖല പിന്നീട് വര്‍ധിപ്പിച്ചു.
യാതൊരുവിധ കട ബാധ്യതകളുമില്ലാത്ത ചുരുക്കം ചില വന്‍കിട കമ്പനികളിലൊന്നാണ് ഐജിഎല്‍ (BSE: 532514, NSE : IGL). കമ്പനിയുടെ നിലവിലെ വിപണിമൂല്യം 29,876 കോടി രൂപയാണ്. ഐജിഎല്ലിന്റെ ആകെ ഓഹരികളില്‍ 45 ശതമാനമാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 20.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.79 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഐജിഎല്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.29 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 108.37 രൂപ നിരക്കിലും പിഇ അനുപാതം 17.51 മടങ്ങിലുമാണുള്ളത്.
അനുകൂല ഘടകം
കുറെക്കാലമായി തിരുത്തലിന്റെ പാതയിലായിരുന്ന ഐജിഎല്‍ ഓഹരിയില്‍ കഴിഞ്ഞ മാസത്തോടെ തിരിച്ചു വരവിനുള്ള ശക്തമായ സൂചന നല്‍കിയിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ട്രായാംഗിള്‍ പാറ്റേണില്‍ നിന്നും നടത്തിയ ബ്രേക്കൗട്ട് കുതിപ്പില്‍ നിര്‍ണായകമായ 200-ഡിഎംഎ നിലവാരവും അടുത്തിടെ മറികടന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ നിലവാരം കാത്തുസൂക്ഷിച്ച ഓഹരി അടുത്തഘട്ടം കുതിപ്പിനുള്ള ശ്രമത്തിലാണ്. പ്രധാനപ്പെട്ട ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഐജിഎല്‍ ഓഹരികള്‍ തുടരുന്നു എന്നതും കുതിപ്പിന് അടിവരയിടുന്നു.
ലക്ഷ്യവില 485
ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ 426 രൂപ നിലവാരത്തിലാണ് ഐജിഎല്‍ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 485 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 4 മുതല്‍ 6 ആഴ്ചകള്‍ക്കകം 14 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 392 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 20 ശതമാനത്തോളം നേട്ടം കൈവരിച്ചിട്ടുണ്ട്. 52 ആഴ്ച കാലയളവില്‍ ഐജിഎല്‍ ഓഹരിയുടെ ഉയര്‍ന്ന വില 554 രൂപയും താഴ്ന്ന വില 321 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റെലിഗെയര്‍ ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications