വരുന്നയാഴ്ച കുതിക്കാവുന്ന 5 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയും; നോക്കുന്നോ?

നാല് ദിവസത്തെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു വിരാമമിട്ട് വെള്ളിയാഴ്ച വിപണിയില്‍ ഭേദപ്പെട്ട മുന്നേറ്റം കാഴ്ചവെച്ചു. ഇതോടെ പ്രധാന സൂചികയായ നിഫ്റ്റി 16,000 നിലവാരം തിരിച്ചുപിടിച്ചു. 16,100/ 16,200 നിലവാരങ്ങളില്‍ പ്രതിരോധം നേരിടാം. എന്നിരുന്നാലും സൂചികയ്ക്ക് 16,400 നിലവാരം കൂടി ഭേദിക്കാനായാല്‍ വിപണിയില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാനാകുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചു. വരുന്നയാഴ്ച ട്രേഡിങ്ങിന് പരിഗണിക്കാവുന്ന 5 ഓഹരികള്‍ നിര്‍ദേശിച്ചത് ചുവടെ ചേര്‍ക്കുന്നു.

ഭാരത് ഇലക്ട്രോണിക്‌സ്

ഭാരത് ഇലക്ട്രോണിക്‌സ്

കഴിഞ്ഞ ദിവസം 3.5 ശതമാനത്തോളം മുന്നേറി 246 രൂപയിലാണ് ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇതിന്റെ വില 235- 240 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ ഓഹരി വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും 250/ 255 രൂപ നിലാവരത്തിലേക്ക് ഓഹരി വില ഉയരാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 229 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കാരണം: ഭാരത് ഇലക്ട്രോണിക്‌സ് (BSE: 500049, NSE : BEL) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' പാറ്റേണിലുള്ള കുതിപ്പ് ദൃശ്യമാണ്. പ്രധാനപ്പെട്ട എല്ലാ ഇഎംഎ നിലവാരങ്ങള്‍ക്കും മുകളിലാണ് ഓഹരി തുടരുന്നത്. ആര്‍എസ്‌ഐയില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ തെളിഞ്ഞിട്ടുണ്ട്.

ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്

ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്

വെള്ളിയാഴ്ച 2 ശതമാനത്തോളം മുന്നേറി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് ഓഹരികള്‍ 1,344 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 1,320 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി വില 1,390 രൂപയിലേക്ക് വര്‍ധിക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,275 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

കാരണം: വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞ 4 ആഴ്ചകളായി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസില്‍ (BSE: 533150, NSE : GODREJPROP) കുതിപ്പ് പ്രകടമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 1,300 നിലവാരം തകരാതെ കാത്തുസൂക്ഷിച്ചു. പ്രധാന ടെക്‌നിക്കല്‍ സൂചകങ്ങളില്‍ ബുള്ളിഷ് ലക്ഷണങ്ങള്‍ ദൃശ്യമായി.

എംഎഫ്എസ്എല്‍

എംഎഫ്എസ്എല്‍

നേരിയ മുന്നേറ്റത്തോടെ 838 രൂപയിലാണ് കഴിഞ്ഞ ദിവസം മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇതിന്റെ വില 8300 രൂപയിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും ഓഹരിയുടെ വില 875/ 880 രൂപ നിലാവരത്തിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 805 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കാരണം: അടുത്തിടെ മാക്‌സ് ഫിനാന്‍ഷ്യല്‍ (BSE: 500271, NSE : MFSL) ഓഹരിയില്‍ ഹോറിസോണ്ടല്‍ ലൈന്‍ ബ്രേക്കൗട്ട് നടന്നതിനു ശേഷം റീട്രേസ്‌മെന്റ് കഴിഞ്ഞ് സപ്പോര്‍ട്ട് നിലവാരത്തില്‍ നിന്ന് വീണ്ടും മുന്നേറാന്‍ തുടങ്ങി. ദിവസ ചാര്‍ട്ടില്‍ പ്രധാനപ്പെട്ട ഇഎംഎ നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നതും അനുകൂല ഘടകമാണ്.

ഭാരത് ഫോര്‍ജ്

ഭാരത് ഫോര്‍ജ്

കഴിഞ്ഞ ദിവസം 2.5 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് ഭാരത് ഫോര്‍ജ് ഓഹരികള്‍ 642 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ വിപണി വിലയില്‍ നിന്നും വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി വില 680/ 685 രൂപ നിലവാരത്തിലേക്ക് മുന്നേറാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 620 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

കാരണം: ട്രെന്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് നിലവാരത്തിലാണ് ഭാരത് ഫോര്‍ജ് (BSE: 500493, NSE : BHARATFORG) ഓഹരി തുടരുന്നത്. കഴിഞ്ഞ ദിവസവും അതേ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് കരകയറാന്‍ ശ്രമിച്ചു. അവിടെ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചത് 'ഡിമാന്‍ഡ് സോണ്‍' ആണെന്നതിനെ കുറിക്കുന്നു.

ടൈറ്റന്‍ കമ്പനി

ടൈറ്റന്‍ കമ്പനി

വെള്ളിയാഴ്ച 3 ശതമാനത്തോളം ഉയര്‍ന്ന് 2,190 രൂപയിലാണ് ടൈറ്റന്‍ കമ്പനി ക്ലോസ് ചെയ്തത്. ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വില 2,150 രൂപ നിലവാരത്തിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി വില 2,250/ 2,260 രൂപ നിലവാരത്തിലേക്ക് വര്‍ധിക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,090 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കാരണം: ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ മിക്കപ്പോഴും ടൈറ്റന്‍ (BSE: 500114, NSE : TITAN) ഓഹരികള്‍ 'ഗ്യാപ് അപ്പി'ലാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഓഹരിയിലുള്ള നിക്ഷേപക താത്പര്യത്തെ വെളിവാക്കുന്നു. പ്രധാനപ്പെട്ട ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരിയെത്തിയതും അനുകൂലമാണ്. എംഎസിഡിയില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X