ഒരിടവേളയ്ക്കു ശേഷം വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തെന്നിവീണു. ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനമാണ് കാരണം. ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇത്തരത്തില്‍ പുതിയ ബ്രേക്കൗട്ട് കുതിപ്പിലേക്ക് കടന്ന മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളും ഹ്രസ്വകാല ലക്ഷ്യവിലയുമാണ് ഈ റിപ്പോര്‍ട്ടില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.
സീ എന്റര്‍ടെയിന്‍മെന്റ്
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ, വിനോദ കമ്പനിയാണ് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. രാജ്യത്തെ ആദ്യ സ്വകാര്യ ചാനലാണ് സീ ടിവി. ഇന്ത്യയില്‍ 11 തദ്ദേശീയ ഭാഷകളിലായി 48 ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നു. രാജ്യാന്തര തലത്തില്‍ 7 വിദേശ ഭാഷകളില്‍ ഉള്‍പ്പെടെ 35-ലധികം ചാനലുകളും പ്രവര്‍ത്തിക്കുന്നു. 170-ലധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ കീഴിലുള്ള ചാനലുകളില്‍ നിന്നുള്ള പ്രക്ഷേപണം എത്തുന്നുണ്ട്. 2021 ഡിസംബറില്‍ വിനോദ വ്യവസായ രംഗത്തെ അതികായരായ സോണി പിക്ചര്‍ നെറ്റ്വര്ക്ക്സുമായുള്ള ലയനം പ്രഖ്യാപിച്ചിരുന്നു.
ഓഹരി വിശദാംശം
സീ എന്റര്ടെയിന്മെന്റില് 3.99 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 5.38 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 30.68 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 39.18 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 26.17 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 24,795 കോടിയാണ് സീ എന്റര്‍ടെയിന്‍മെന്റിന്റെ വിപണിമൂല്യം.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.16 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 105.09 രൂപ നിരക്കിലും പിഇ അനുപാതം 28.91 മടങ്ങിലുമാണുള്ളത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ സീ എന്റര്‍ടെയിന്‍മെന്റിന്റെ വരുമാനം 1,845 കോടിയും അറ്റാദായം 106 കോടി രൂപയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ലാഭത്തില്‍ ഇടിവ് നേരിട്ടു. അതേസമയം, പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ സീ എന്റര്‍ടെയിന്‍മെന്റിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലവാരത്തിലാണുള്ളത്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 1 ശതമാനത്തോളം വീതം വര്‍ധനയുണ്ടായപ്പോള്‍ പ്രവര്‍ത്തന ലാഭത്തിലും അറ്റാദായത്തിലും 12 ശതമാനത്തോളം ഇടിവാണ് കാണിച്ചത്.
അനുകൂല ഘടകം
സീ എന്റര്‍ടെയിന്‍മെന്റ് (BSE: 505537, NSE : ZEEL) ഓഹരിയുടെ ആഴ്ചക്കാലയളവിലെ ചാര്‍ട്ടില്‍ 'ഫോളിങ് ട്രെന്ഡ്ലൈന്' ഭേദിച്ചുള്ള പുതിയ ബ്രേക്കൗട്ട് പ്രകടമാണ്. 10, 20, 50, 100- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലും 5, 200- ദിവസ മൂവിങ് ആവറേജിനു തൊട്ടുതാഴെയുമാണ് തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
അതുപോലെ ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും മൂവിങ് ആവറേജ് ക്രോസോവറുകളും ഓഹരിയില്‍ കുതിപ്പുണ്ടാകാമെന്ന ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ഡെലിവറി എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്.
ലക്ഷ്യവില 325
കഴിഞ്ഞ ദിവസം 258.15 രൂപയിലായിരുന്നു സീ എന്റര്‍ടെയിന്‍മെന്റ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 320/ 325 രൂപ നിലവാരം ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എസ്എംസി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 6-7 ആഴ്ചയ്ക്കകം 26 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 230 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.
അതേസമയം 52 ആഴ്ച കാലയളവില്‍ സീ എന്റര്‍ടെയിന്‍മെന്റ് ഓഹരിയുടെ കൂടിയ വില 378.70 രൂപയും കുറഞ്ഞ വില 166.80 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 10 ശതമാനത്തോളം മുന്നേറ്റമുണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എംസി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
