ആഭ്യന്തര വിഷയങ്ങളേക്കാള്‍ ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പിന്നോട്ടടിക്കുന്നത്. ഇതിനോടൊപ്പം സെപ്റ്റംബര്‍ പാദഫലങ്ങളും പുറത്തുവരുന്നത് വിപണിയെ സ്വാധീനിക്കുന്നു. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന ഒരു കുഞ്ഞന്‍ ഓഹരി, 15 വര്‍ഷ കാലയളവിലെ ഉയരം തിരുത്തിക്കുറിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഐഡിഎഫ്സി
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ എല്ലാത്തരം വായ്പ സേവനങ്ങള്‍ നല്‍കുന്നതും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതുമായ രാജ്യത്തെ മുന്‍നിര ഇന്‍ഫ്രാസ്ട്രക്ചര്‍ സംയോജിത ധനകാര്യ സ്ഥാപനമാണ് ഐഡിഎഫ്സി ലിമിറ്റഡ്. പ്രധാനമായും ഊര്‍ജം, റോഡ്, തുറമുഖം, ടെലികമ്മ്യൂണിക്കേഷന്‍, ഐടി മേഖലയിലെ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. കടപ്പത്രം, മൂലധന സമാഹരണത്തിനും കടം വാങ്ങുന്നതിനും മദ്ധ്യവര്ത്തിയാകുക, സ്വകാര്യ മൂലധനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് വായ്പകള്‍ക്കുള്ള വഴിയൊരുക്കുന്നത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 40 ശതമാനവും ഐഡിഎഫ്സി എഎംസിയില്‍ 100 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ഓഹരി വിശദാംശം
ഐഡിഎഫ്സിയുടെ ആകെ ഓഹരികളില്‍ 50.55 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. ബാക്കിയുള്ളവയില്‍ വിദേശ നിക്ഷേപകര്‍ക്ക് 20.58 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 28.86 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 51.76 രൂപ നിരക്കിലാണ്. ദീര്‍ഘകാല വായ്പ സ്ഥാപനങ്ങളുടെ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 3.5 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഐഡിഎഫ്സിയുടേത് 17 മടങ്ങിലാണെന്നത് ന്യൂനതയാണ്.
ഐഡിഎഫ്സിയുടെ നിലവിലെ വിപണി മൂല്യം 12,200 കോടിയാണ്. അതേസമയം കഴിഞ്ഞയാഴ്ച 76.35 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 78 രൂപയും താഴ്ന്ന നിലവാരം 42 രൂപയുമാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഐഡിഎഫ്സി ഓഹരിയുടെ വിലയില്‍ 16 ശതമാനവും 3 മാസത്തിനിടെ 46 ശതമാനം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.
അനുകൂല ഘടകം
കഴിഞ്ഞ ഏതാനും നാളുകളായി ഐഡിഎഫ്സി ഓഹരി കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനിടെയിലും പുതിയ ഉയര്‍ന്ന നിലവാരം കുറിച്ചു. പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരി എത്തിച്ചേര്‍ന്നു. ഇത് ശുഭസൂചനയാണ്. ഇതിനോടകം ചെറിയ കാലയളവിലുള്ള ചാര്‍ട്ടുകളില്‍ ബ്രേക്കൗട്ട് പ്രകടമാണ്.
നിലവിലെ കുതിപ്പ് തുടരാനായാല്‍ 2007-നു ശേഷമുള്ള ഉയര്‍ന്ന നിലവാരം മറികടക്കാന്‍ ഐഡിഎഫ്സി ഓഹരിക്ക് സാധിച്ചേക്കും. ടെക്നിക്കല്‍ സൂചകമായ 'ഇച്ചിമോകു ക്ലൗഡ്' ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ശക്തമായ മുന്നേറ്റത്തിനുള്ള സൂചന നല്കുന്നു.
ലക്ഷ്യവില 85
തിങ്കളാഴ്ച രാവിലെ 76 രൂപ നിലവാരത്തിലാണ് ഐഡിഎഫ്സി ഓഹരികളിലെ (BSE: 532659, NSE : IDFC) വ്യാപാരം പുനരാരംഭിച്ചത്. ഇവിടെ നിന്നും 85 രൂപ ലക്ഷ്യമാക്കി ഐഡിഎഫ്സി ഓഹരി വാങ്ങാമെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 4 മുതല്‍ 6 ആഴ്ചയ്ക്കകം 12 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 67.50 രൂപ നിലവാരത്തിന് താഴെ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇന്‍ക്രെഡ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications