ഒക്ടോബര്‍ 14-നു ശേഷം പ്രധാന സൂചികകള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞയാഴ്ചയില്‍ 2.5 ശതമാനം നേട്ടം രേഖപ്പെടുത്തിയാണ് നിഫ്റ്റിയും സെന്‍സെക്സും കടന്നു പോയത്. ഇതുവരെ പുറത്തുവന്നതില്‍ മിക്ക കോര്‍പറേറ്റ് കമ്പനികളുടെ സെപ്റ്റംബര്‍ പാദഫലങ്ങളും മികച്ച നിലവാരത്തിലായിരുന്നു എന്നത് വിപണിക്ക് ആശ്വാസമേകുന്ന ഘടകമാണ്. ഇതിനോടൊപ്പം ദീപാവലി നല്കുന്ന ആവേശവും യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധനയുടെ വേഗം കുറച്ചേക്കുമെന്ന പ്രതീക്ഷകളും ആഭ്യന്തര വിപണിയെ കുതിപ്പിന്റെ പാതയില്‍ തുടരാന്‍ സഹായിക്കും.
നിഫ്റ്റിയില്‍ ഈയാഴ്ച
200-ഡിഎംഎ നിലവാരം പരീക്ഷിക്കപ്പെട്ട് പിന്തുണയാര്ജിച്ച ശേഷം പ്രധാന സൂചികയായ നിഫ്റ്റിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. നിലവില്‍ തൊട്ടടുത്ത പ്രതിരോധം 17,725 മേഖലയിലാണ്. ഇത് മറികക്കാന്‍ സാധിച്ചാല്‍ സൂചികയ്ക്ക് 17,900/ 18,000 നിലവാരത്തിലേക്ക് മുന്നേറാനാകും.
ഇതിനിടെ സൂചിക തിരുത്തല്‍ നേരിട്ടാലും 17,400 നിലവാരത്തില്‍ സപ്പോര്‍ട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതു തകര്‍ന്നാലും 17,300/ 17,200 നിലവാരത്തില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കാം. അതേസമയം സമീപകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങള്‍ ചുവടെ നല്കുന്നു.
പിഎന്‍ബി
സ്വാതന്ത്ര സമരങ്ങളുടെ കാലഘട്ടത്തില്‍ ഒരു സ്വദേശി ബാങ്ക് വേണമെന്ന ഒരുകൂട്ടം പ്രവര്‍ത്തകരുടെ തീരുമാനത്തില്‍ നിന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 1894-ല്‍ പിറവിയെടുക്കുന്നത്. ഭാരതീയരുടെ മൂലധനത്തില്‍ മാത്രം ആരംഭിച്ചതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതുമായ ബാങ്കിംഗ് സ്ഥാപനമാണിത്. ലാഹോര്‍ കേന്ദ്രമാക്കിയായിരുന്നു ആദ്യകാല പ്രവര്‍ത്തനം. 1965-ലെ യുദ്ധത്തോടെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനം ബാങ്ക് അവസാനിപ്പിച്ചു.
ഇന്ന് ബിസിനസിലും ശാഖകളുടെ കാര്യത്തിലും രണ്ടാമത്തെ വലിയ പൊതുമേഖല വാണിജ്യ ബാങ്കായി വളര്‍ന്നു. ഇന്ത്യയിലും വിദേശത്തുമായി 12,000-ഓളം ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 2003-ല്‍ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായിരുന്ന നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു.
ഓഹരി വിശദാംശം
പിഎന്‍ബിയുടെ ഓഹരികളില്‍ 73.15 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.99 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.45 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 14.41 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ബാങ്കിന്റെ വിപണി മൂല്യം 44,870 കോടിയാണ്.
പിഎന്‍ബി ഓഹരിയുടെ ബുക്ക് വാല്യൂ 82.65 രൂപ നിരക്കാലണ്. എന്നാല്‍ ഇത് ഓഹരിയുടെ വിപണി വിലയുടെ ഇരട്ടിയിലധികമാണെന്നതും ശ്രദ്ധേയം. പിഎന്‍ബി ഓഹരിയുടെ പിഇ അനുപാതം 15 മടങ്ങിലും ഡിവിഡന്റ് യീല്‍ഡ് 1.57 ശതമാനത്തിലുമാണുള്ളത്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ പിഎന്‍ബിയുടെ (BSE: 532461, NSE : PNB) വരുമാനം 14.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 11.3 ശതമാനം വീതവും വര്‍ധന കൈവരിച്ചിട്ടുണ്ട്. കിട്ടാക്കടം ഉയര്‍ത്തിയ പ്രതിസന്ധികള്‍ തരണം ചെയ്ത് അറ്റാദായവും കരസ്ഥമാക്കുന്നുണ്ട്.
അതേസമയം 52 ആഴ്ച കാലയളവില്‍ പിഎന്‍ബി ഓഹരിയുടെ ഉയര്‍ന്ന വില 47.60 രൂപയും താഴ്ന്ന വില 28 രൂപയുമാണ്. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
ലക്ഷ്യവില 44/ 50
കഴിഞ്ഞയാഴ്ച 40.75 രൂപയിലായിരുന്നു പിഎന്‍ബി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ 44 രൂപയിലേക്കും ഇത് മറികടന്നാല്‍ 50 രൂപ നിലവാരത്തിലേക്കും ഓഹരിയുടെ വില മുന്നേറാമെന്ന് ജിസിഎല്‍ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിലൂടെ 23 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. അതേസമയം പിഎന്‍ബി ഓഹരിയുടെ വില 38.50 രൂപ നിലവാരം തകര്‍ത്ത് താഴേക്ക് വീഴുകയാണെങ്കില്‍ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിസിഎല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നേരിടാവുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?



Click it and Unblock the Notifications