വമ്പന്‍ പ്രമീയത്തോടെയുള്ള ലിസ്റ്റിങ്ങും പിന്നാലെ ഇരട്ടിയായി മാറുന്ന അത്ഭുത കുതിപ്പും പുറത്തെടുത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഇടനിലക്കാരായ സൊമാറ്റോയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് വമ്പന്‍ പ്രതീക്ഷയായിരുന്നു തുടക്കത്തില്‍ നല്‍കിയത്. എന്നാല്‍ ഈ വര്‍ഷം ആഗോള തലത്തില്‍ ടെക് കമ്പനികള്‍ക്ക് നേരിട്ട തിരിച്ചടിയുടെ ഭാഗമായും പ്രവര്‍ത്തനലാഭം അകന്നു നില്‍ക്കുന്നതിനാലും സൊമാറ്റോ ഓഹരികള്‍ ശക്തമായ തിരുത്തലിനു വിധേയമായി.
തുടര്‍ന്നിങ്ങോട്ട് ഐപിഒയുടെ ഇഷ്യൂ വിലയായ 76 രൂപയിലും താഴ്ന്ന നിലവാരത്തിലാണ് സൊമാറ്റോ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിനിടെ ജൂലൈയില്‍ സൊമാറ്റോ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്കും ആദ്യകാല വന്‍കിട നിക്ഷേപകര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷക്കാലയളവിലെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി പൂര്‍ത്തിയായതോടെ നേരിട്ട കടുത്ത വില്‍പ്പന സമ്മര്‍ദത്തില്‍ ഓഹരിയുടെ വില 40 രൂപ നിലവാരത്തിലേക്ക് പതിച്ചു.
എന്നാല്‍ താരതമ്യേന മികച്ച ജൂണ്‍ പാദഫലത്തെ തുടര്‍ന്നും വിപണിയില്‍ അനുഭവപ്പെടുന്ന പൊതു ഉണര്‍വിന്റേയും പശ്ചാത്തലത്തില്‍ സൊമാറ്റോ ഓഹരിയും 70 രൂപ നിലവാരത്തിലേക്ക് തിരികെയെത്തി.
ഇനിയെന്ത് ?
സൊമാറ്റോ ഓഹരിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 9 ശതമാനവും 6 മാസക്കാലയളവില്‍ 20 ശതമാനം നേട്ടവും രേഖപ്പെടുത്തി. സമീപകാലത്തെ ഓഹരി വിലയില്‍ കാണിക്കുന്ന ഉണര്‍വ്, ബുള്ളുകള്‍ സാവധാനം പിടിമുറുക്കുകയാണെന്ന സൂചന നല്കുന്നു. ടെക്നിക്കല്‍ സൂചകങ്ങളായ കെഎസ്ടി, എഡിഎക്സ്, ഡിമാന്‍ഡ് ഇന്‍ഡക്സ്, കേല്നര് ചാനല്‍ എന്നിവയിലെ ട്രെന്‍ഡുകളും സൊമാറ്റോ ഓഹരി വാങ്ങാമെന്നുള്ളതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്.
അതുപോലെ ഓഹരിയുടെ വിപണി വില 5, 200-ഡിഎംഎ നിലവാരത്തിന് താഴെയാണെങ്കിലും 10, 20, 30, 50, 100-ഡിഎംഎ നിലവാരത്തിന് മുകളില്‍ തുടരുന്നതും ശ്രദ്ധേയം.
ലക്ഷ്യവില 119
ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ 67.15 രൂപയിലാണ് സൊമാറ്റോ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും അടുത്ത 6 മാസത്തിനുള്ളില്‍ 89/ 104/ 119 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്നാണ് വെഞ്ചൂറ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 6 മാസത്തിനകം 78 ശതമാനം വരെ നേട്ടമാണ് ലക്ഷ്യമിടുന്നത്. ഇവിടെ നിന്നും സൊമാറ്റോ ഓഹരി വാങ്ങുന്നവര്‍ 58 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവില്‍ സൊമാറ്റോ ഓഹരിയുടെ ഉയര്‍ന്ന വില 162 രൂപയും താഴ്ന്ന വില 40.60 രൂപയുമാണ്.
ഓഹരി വിശദാംശം
സൊമാറ്റോയുടെ ആകെ ഓഹരികളില്‍ 25.46 ശതമാനം വിദേശ നിക്ഷേപകരുടേയും 38.82 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും 33.24 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും കൈവശമാണുള്ളത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 57,400 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 19.71 രൂപ നിരക്കിലാണുള്ളത്. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ സൊമാറ്റോ (BSE: 543320, NSE : ZOMATO) നേടിയ വരുമാനം 1,177 കോടിയും അറ്റാദായം 11 കോടിയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
