അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും ഓഹരി വിപണിയില്‍ നിന്നും നേട്ടം കൊയ്യാനാകും. അതായത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വെയ്ക്കുന്നതിലൂടെയാണ് ഓഹരി വിപണിയില്‍ 'ധനം' കരഗതമാകുന്നതെന്ന് സാരം.
ചുരുങ്ങിയ കാലയളവിനുള്ളില്‍ നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച നിരവധി ഓഹരികളുണ്ട്. ഇത്തരത്തില്‍ വെറും 3 വര്‍ഷക്കാലയളവില്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം 70 ലക്ഷമായി വളര്‍ത്തിയ ഒരു സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ആദിത്യ വിഷന്‍
ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ചില്ലറ വ്യാപാരത്തില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് ആദിത്യ വിഷന്‍. 1999-ലാണ് തുടക്കം. വിവിധ ബ്രാന്‍ഡുകളിലുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബീഹാറിലെ എല്ലാ ജില്ലകളിലും ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ റീട്ടെയില്‍ വില്പന ശൃംഖലയാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇതുവരെയായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഒരേയൊരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക് റീട്ടെയില്‍ കമ്പനിയുമാണിത്. നിലവില്‍ 1,668 കോടിയാണ് ആദിത്യ വിഷന്റെ വിപണി മൂല്യം.
ഓഹരി വിശദാംശം
മുടക്കംവരുത്താതെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്കുന്ന ആദിത്യ വിഷന്‍ (BSE : 540205) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.43 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 72.68 രൂപ നിരക്കിലും പിഇ അനുപാതം 31 മടങ്ങിലുമാണുള്ളത്.
കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ആദിത്യ വിഷന്‍ കമ്പനിയുടെ വരുമാനത്തില്‍ 17 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 57 ശതമാനവും അറ്റാദായത്തില്‍ 85 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കമ്പനിയുടെ ആകെ ഓഹരികളില്‍ 70 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്.
ഓഹരി വില ചരിത്രം
മൂന്ന് വര്‍ഷം മുമ്പ് ആദിത്യ വിഷന്‍ ഓഹരിയുടെ വില കേവലം 20 രൂപയായിരുന്നു. അവിടെ നിന്നും 2022 നവംബറിലേക്ക് എത്തുമ്പോള്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വില 1,390 രൂപയിലേക്ക കുതിച്ചയുര്‍ന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടെയുള്ള നേട്ടം 6,900 ശതമാനമാണ്.
അതായത്, 3 വര്‍ഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് ആദിത്യ വിഷന്‍ ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 70 ലക്ഷമായി വര്‍ധിക്കുമായിരുന്നുവെന്ന് ചുരുക്കം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ആദിത്യ വിഷന്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,746 രൂപയും താഴ്ന്ന വില 599 രൂപയുമാണ്.
ഇനിയും വാങ്ങാമോ ?
സമീപകാലത്ത് നേടുന്ന വരുമാനത്തിന്റെ തോതിന്റെ അടിസ്ഥാനത്തില്‍ അടുത്ത 3 വര്‍ഷത്തിനകം ആദിത്യ വിഷന്‍ കമ്പനിക്ക് കടബാധ്യത പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചൂറ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തില്‍ ആദിത്യ വിഷന്‍ ഓഹരിക്ക് ബൈ (BUY) റേറ്റിങ്ങാണ് ശുപാര്‍ശ ചെയ്യുന്നത്. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ആദിത്യ വിഷന്‍ ഓഹരിയുടെ വില 2,300 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് വെഞ്ചൂറ സെക്യൂരിറ്റീസിന്റെ അനുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications