ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളിലൊരാളാവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?. അതിനായി ചെറിയൊരു മാർഗം പ്രയോഗിച്ചാൽ മതിയാകും. നിങ്ങൾ എത്രമാത്രം സമ്പാദിക്കുന്നവെന്നതിലുപരി നിങ്ങളുടെ വരുമാന നിലവാരവുമായി പൊരുത്തപ്പെടുന്ന ലളിതമായ ഒരു മാർഗം ആണിത്. ഈ മാർഗത്തെ 75/10/15 ഫോർമുല എന്ന് വിളിക്കുന്നു. നിങ്ങൾ പ്രതിവർഷം 1 ലക്ഷം രൂപയോ ഒരു കോടി രൂപയോ സമ്പാദിക്കുകയാണെങ്കിലും നിങ്ങളുടെ പണം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനും നിലവിലെ സമ്പത്ത് വർധിപ്പിക്കാനും ഈ ഫോർമുല നിങ്ങളെ സഹായിക്കും.
സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനംവരെ റിട്ടേൺ; 7 ബാങ്കുകളെ പരിചയപ്പെടാം
സമ്പാദിക്കുന്നതിന്റെ 75 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കരുത്
നിങ്ങളുടെ വരുമാനത്തിന്റെ പരമാവധി 75% ചെലവഴിക്കുക എന്നതാണ് 75/10/15 നിയമത്തിന്റെ ആദ്യ ഭാഗം. അതിൽ കൂടുതൽ ചെലവാക്കരുത്. നിങ്ങളുടെ എല്ലാ ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്ന മൊത്തം ചെലവ് വരുമാനത്തിന്റെ 75% കവിയാൻ പാടില്ല. ഇതിലും കുറച്ച് ചെലവഴിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ഇത്തരത്തിൽ 75% ചെലവാക്കുന്ന രീതി പിന്തുടർന്നാൽ, കയ്യിലെ പണം ഉപയോഗിച്ച് മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ തുടങ്ങുന്നത് നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയും. വില കൂടിയവയ്ക്കു പകരം വിലകുറഞ്ഞ ബദലുകൾ നിങ്ങൾ തിരയാൻ തുടങ്ങും. മാത്രമല്ല, മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ 75% എന്ന നിയമം നിങ്ങളെ സഹായിക്കും.

സമ്പന്നരായ ആളുകൾക്ക് അവരുടെ ചിലവുകളെ കുറിച്ച് ശ്രദ്ധയുണ്ടെന്ന കാര്യം ഓർക്കുക. അവർക്ക് പണമുണ്ടെങ്കിൽപ്പോലും, അവർ എപ്പോഴും ലാഭിക്കാനുള്ള വഴികൾ കണ്ടെത്തുന്നു. അതിനാൽ, നിങ്ങളുടെ ചെലവ് 75%-ൽ താഴെ നിലനിർത്താൻ ശ്രമിക്കുക. വരുമാനത്തിന്റെ 60% മാത്രമേ ചെലവഴിക്കൂവെന്ന് തീരുമാനിക്കുക. ബാക്കിയുള്ള 15% ൽനിന്ന് എങ്ങനെ വരുമാനം വർധിപ്പിക്കാമെന്ന് ചിന്തിക്കുക.
ഡിസംബറിൽ പുതിയ മാറ്റങ്ങൾ വരുന്നു; ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർ സൂക്ഷിക്കണേ....
കുഷ്യൻ ഫണ്ടിനായി 10% മാറ്റിവയ്ക്കുക
വരുമാനത്തിന്റെ 10% എങ്കിലും ഒരു കുഷ്യൻ ഫണ്ടിനായി ലാഭിക്കുകയെന്നതാണ് 75/10/15 നിയമത്തിലെ രണ്ടാം ഭാഗം. ഇത് അടിസ്ഥാനപരമായി ഒരു എമർജൻസി ഫണ്ടാണ്. ഒരു മെഡിക്കൽ പ്രതിസന്ധി, തൊഴിൽ നഷ്ടം അല്ലെങ്കിൽ പ്രകൃതി ദുരന്തം എന്നിങ്ങനെയുള്ള സമയങ്ങളിൽ ഈ ഫണ്ട് നിങ്ങൾക്ക് ഉപകരിക്കും. വെക്കേഷൻ ആഘോഷങ്ങൾക്കായോ വാരാന്ത്യത്തിലെ ഔട്ടിങ്ങുകൾക്കായോ അവധിക്കാലം അല്ലെങ്കിൽ വാരാന്ത്യ ഫാസ്റ്റ് ഫുഡ് പോലുള്ള കാര്യങ്ങൾക്കായി ഈ 10% ഫണ്ട് ഒരിക്കലും ഉപയോഗിക്കരുത്.
നിങ്ങളുടെ പ്രതിമാസ ചെലവ് ഒരു ലക്ഷം രൂപയാണെങ്കിൽ, നിങ്ങളുടെ കുഷ്യൻ ഫണ്ടായി 5 ലക്ഷം രൂപ ലാഭിക്കുക. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഇതൊരു ശക്തമായ സുരക്ഷാ കവചം ഒരുക്കും. കുഷ്യൻ ഫണ്ട് സംഭരിച്ചുകഴിഞ്ഞാൽ, എവിടെ സൂക്ഷിക്കുമെന്നത് ചിന്തിക്കേണ്ടത് പ്രധാനമാണ്. മിക്ക ആളുകളും അവരുടെ എമർജൻസി ഫണ്ട് സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. എന്നാൽ, ഉയർന്ന വരുമാനമുള്ള സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡികൾ) അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മികച്ച ഓപ്ഷനുകൾ ഉണ്ട്. ഈ ഓപ്ഷനുകൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു, നിങ്ങളുടെ പണം വേഗത്തിൽ വളരാൻ സഹായിക്കുന്നു. മറ്റൊരു കാര്യം ഒരിക്കൽ കുഷ്യൻ ഫണ്ട് സമാഹരിച്ചു കഴിഞ്ഞാൽ, പിന്നെ അതിനായി പണം മാറ്റിവയ്ക്കരുത്. അടുത്ത പടിയിലേക്ക് കടക്കുക.
സ്വർണ വിലയിലെ ഇടിവ്; ഇപ്പോൾ വാങ്ങുന്നത് ശരിയായ തീരുമാനമോ?
വരുമാനത്തിന്റെ 15% ഭാവിയിലേക്ക് നിക്ഷേപിക്കുക
നിങ്ങളുടെ വരുമാനത്തിന്റെ 15% എങ്കിലും നിക്ഷേപിക്കുക എന്നതാണ് 75/10/15 നിയമത്തിന്റെ മൂന്നാം ഭാഗം. ഇവിടെയാണ് സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മാന്ത്രിക വിദ്യയുള്ളത്. വരുമാനം വർധിപ്പിക്കുന്നതിന് നിങ്ങളുടെ ശമ്പളത്തെ മാത്രം ആശ്രയിക്കരുത്. ഏറ്റവും ധനികരായ ആളുകൾ അവരുടെ ജോലിയിൽ നിന്ന് മാത്രം പണം സമ്പാദിക്കുന്നില്ല. നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ഒരു ബിസിനസ്സ് തുടങ്ങുന്നത് പോലെയുള്ള മറ്റു മാർഗങ്ങളിൽനിന്നും അവർ പണം ഉണ്ടാക്കുന്നു. അതുപോലെ തന്നെ നിങ്ങൾ എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications