നാലായിരത്തോളം ലിസ്റ്റഡ് കമ്പനികളില്‍ നിന്നും നിക്ഷേപത്തിന് ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്.
ഓഹരി/ സൂചികയുടെ ചാര്‍ട്ടുകളിൽ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ അതിലെ അന്തര്‍ലീന ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്. ഇത്തരത്തില്‍ ട്രേഡര്‍മാര്‍ ഏറെ ആശ്രയിക്കാറുള്ള 'ഗോള്‍ഡണ്‍ ക്രോസ് പാറ്റേണ്‍' രൂപപ്പെട്ട നോസില്‍ ഓഹരിയിലെ നിക്ഷേപ നിര്‍ദേശത്തിന്റെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ഗോള്‍ഡണ്‍ ക്രോസ്
ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല ആവറേജ് നിലവാരം മറികടക്കുന്നതാണ് ഗോള്‍ഡന്‍ ക്രോസ് പാറ്റേണ്‍. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണമാണ്. അത് അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരി/ സൂചികയിലെ അന്തര്‍ലീനമായ ദീര്‍ഘകാല കുതിപ്പിനെ സൂചിപ്പിക്കുന്നതാണ്. അതായത് ഓഹരി/ സൂചികയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം അതിന്റെ തന്നെ 200 ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസ്ഓവറുകള്‍ ഏറെ ഫലപ്രദമാണ്.
നോസില്‍
രാജ്യത്തെ പ്രമുഖ സംരംഭകരായ അരവിന്ദ് മഫത്ലാല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് നോസില്‍ ലിമിറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ കെമിക്കല്‍ നിര്‍മാതാക്കളാണിവര്‍. ഈ മേഖലയില്‍ 40 ശതമാനത്തിലേറെ വിപണി വിഹിതമുണ്ട്. 22 തരത്തിലുള്ള റബര്‍ കെമിക്കല്‍ ഉത്പന്നങ്ങളുമായി ആഗോള വിപണിയിലും മുന്‍നിരയിലാണ് കമ്പനി. എംആര്‍എഫ്, അപ്പോളൊ, ജെകെ ടയര്‍, ഫിയറ്റ്, സിയറ്റ്, മിഷലിന്, ബ്രിഡ്ജ്സ്റ്റോണ്, യോക്കോഹാമ റബര്‍, സുമിറ്റോമോ റബര്‍, കോണ്ടിനെന്റല് തുടങ്ങിയ വമ്പന്‍ കമ്പനികളുമായി ദീര്‍ഘകാലത്തെ വാണിജ്യബന്ധവും കരാറുകളും നോസില്‍ കരസ്ഥമാക്കിയിട്ടുണ്ട്.
അനുകൂല ഘടകം
പാശ്ചാത്യ രാജ്യങ്ങളുടെ 'ചൈന പ്ലസ് വണ്‍' നയം കാരണം നോസിലിന് അന്താരാഷ്ട്ര വിപണിയില്‍ പരിഗണന ലഭിക്കുന്നുണ്ട്. അടുത്തിടെ കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ഇതിലൂടെ സമീപഭാവിയില്‍ വരുമാന വളര്‍ച്ചയ്ക്കുള്ള സാധ്യതയും ഉയര്‍ത്തുന്നു. വിശാലവും താരതമ്യേന കുറഞ്ഞ വിലയിലും വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതു കൊണ്ട് എതിരാളികള്‍ക്കും നോസിലിന് വെല്ലുവിളി ഉയര്‍ത്താനാവുന്നില്ല. അതേസമയം, കമ്പനിക്ക് കടബാധ്യതകളില്ല. മുടങ്ങാതെ ലാഭവിഹിതം നല്കുന്നു എന്നതും ശ്രദ്ധേയമാണ്.
ടെക്നിക്കല്‍
നോസിലിന്റെ ചാര്‍ട്ടില്‍ 50- ഡിഎംഎ നിലവാരം 200- ഡിഎംഎ നിലവാരത്തെ മറികടന്നതോടെ 'ഗോള്‍ഡണ്‍ ക്രോസ്ഓവര്‍' രൂപപ്പെട്ടിട്ടുണ്ട്. ഇതു നീണ്ടുനില്ക്കുന്നൊരു കുതിപ്പിന്റെ ലക്ഷണമായ 'ബുളളിഷ് ബ്രേക്കൗട്ടി'നെ ബലപ്പെടുത്തുന്നു. അതായത് ഓഹരി ബുള്‍ തരംഗത്തിലേക്ക് മാറുകയാണ്. കൂടാതെ ഹ്രസ്വകാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് വ്യക്തമായ മുകളിലാണ് തുടരുന്നത്. സമാനമായി നോസില്‍ (BSE: 500730, NSE : NOCIL) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്.
ലക്ഷ്യവില 320
നിലവില്‍ 280 രൂപ നിലവാരത്തിലാണ് നോസിലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരി 270 രൂപ നിലവാരത്തിലേക്ക് എത്തിയാലും വാങ്ങാമെന്ന് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചു. ഇവിടെ നിന്നും അടുത്ത 1-2 മാസത്തിനുള്ളില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വില 320 രൂപയിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 256 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 321.30 രൂപയും കുറഞ്ഞ വില 190.70 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
