ഇപ്പോള്‍ കുറഞ്ഞ റിസ്‌കില്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; പട്ടികയില്‍ കോള്‍ ഇന്ത്യയും; നോക്കുന്നോ?

ചൊവ്വാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും നിഫ്റ്റി സൂചിക 20-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചതോടെ അതിവേഗം കരകയറി. ഇതോടെ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. അതേസമയം 17,500 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം നിഫ്റ്റിയിലെ പുള്‍ബാക്ക് റാലി തുടരാമെന്നാണ് അനുമാനം. ഇതിനിടെ ഹ്രസ്വകാലയളവില്‍ വ്യാപാരത്തിനായി പരിഗണിക്കാവുന്ന 4 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

ജെകെ ലക്ഷ്മി സിമന്റ്

ജെകെ ലക്ഷ്മി സിമന്റ്

മുന്‍നിര സിമന്റ് ഉത്പാദകരും വിതരണക്കാരുമാണ് സ്‌മോള്‍ കാപ് കമ്പനിയായ ജെകെ ലക്ഷ്മി സിമന്റ് ലിമിറ്റഡ്. റെഡി മിക്‌സ് കോണ്‍ക്രീറ്റും എഎസി ബ്ലോക്കുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. അതേസമയം ജെകെ ലക്ഷ്മി സിമന്റ് ഓഹരിയുടെ ചാര്‍ട്ടില്‍ തുടര്‍ച്ചയായ 'ഹയര്‍ ഹൈ ഹയര്‍ ബോട്ടം' പാറ്റേണ്‍ തെളിഞ്ഞിട്ടുണ്ട്. ഈ ഓഹരികള്‍ 465 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

ഇവിടെ നിന്നും 500 രൂപയിലേക്ക് ജെകെ ലക്ഷ്മി സിമന്റ് (BSE: 500380, NSE : JKLAKSHMI) ഓഹരിയുടെ വില ഉയരാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 440 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ഹിന്ദുസ്ഥാന്‍ കോപ്പര്‍

ഹിന്ദുസ്ഥാന്‍ കോപ്പര്‍

ചെമ്പ് ഖനനം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമായി മാത്രം പൊതുമേഖലയില്‍ രൂപീകരിച്ച ഇന്ത്യയിലെ ഏക കമ്പനിയാണ് ഹിന്ദുസ്ഥാന്‍ കോപ്പര്‍. അതേസമയം ഒരിടവേളയ്ക്കു ശേഷം ഈ മിഡ് കാപ് ഓഹരി കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഈ ഓഹരികള്‍ 112-113 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

ഇവിടെ നിന്നും 120 രൂപയിലേക്ക് ഹിന്ദുസ്ഥാന്‍ കോപ്പര്‍ (BSE: 513599, NSE : HINDCOPPER) ഓഹരിയുടെ വില ഉയരാം എന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 109 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

സീമെന്‍സ്

സീമെന്‍സ്

വ്യാവസായിക, ആരോഗ്യ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ കണ്ടുപിടിക്കുകയും നിര്‍മിക്കുകയും ഇതിനോടൊപ്പം വിവിധതല സേവനങ്ങളും എത്തിക്കുന്ന ജര്‍മ്മന്‍ ബഹുരാഷ്ട്ര കമ്പനിയാണ് സീമെന്‍സ് ലിമിറ്റഡ്. ചെറിയൊരു തിരുത്തലിന് ശേഷം വീണ്ടും മുന്നേറ്റ പാതയിലേക്കെത്തിയ ഈ ഓഹരി ഒരു വര്‍ഷകാലയളവിലെ പുതിയ ഉയരം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിലൂടെ സീമെന്‍സ് (BSE: 500550, NSE : SIEMENS) ഓഹരിയുടെ വില 3,200 രൂപയിലേക്ക് ഉയരാം എന്നാണ് മേത്ത ഇക്വിറ്റീസിന്റെ അനുമാനം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,625 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

കോള്‍ ഇന്ത്യ

കോള്‍ ഇന്ത്യ

മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 2020-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നത് കമ്പനിയാണ്. അതേസമയം ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ട്രെന്‍ഡ് ലൈന്‍ ചാനലിന്റെ മുകള്‍ത്തട്ട് ഭേദിച്ച് മുന്നേറാനുള്ള ശ്രമം പ്രകടമാണ്. ടെക്‌നിക്കല്‍ സൂചകങ്ങള്‍ വരും ദിവസങ്ങളില്‍ ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിക്കാമെന്നും സൂചിപ്പിക്കുന്നു.

ഇതിലൂടെ കോള്‍ ഇന്ത്യ (BSE: 533278, NSE : COALINDIA) ഓഹരിയുടെ വില 250 രൂപയിലേക്ക് ഉയരാമെന്നാണ് മേത്ത ഇക്വിറ്റീസിന്റെ വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 205 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X