ഓഹരി വിപണിയിലെ തുടർച്ചയായ ഇടിവ് അഞ്ചാം ദിവസത്തിലാണ്. നിഫ്റ്റി 5 ദിവസത്തിനിടെ 761 പോയിന്റാണ് ഇടിഞ്ഞത്. സെൻസക്‌സിന് അഞ്ച് ദിവസത്തിനിടെ 2584 പോയിന്റും നഷ്ടമായി. ആഗോള പ്രതിസന്ധികളെ അടിസ്ഥാനമാക്കിയുള്ള വിപണിയുടെ ഇടിവിൽ മിക്ക ഓഹരികളും നിലപൊത്തി. റിലയൻസ് അടക്കമുള്ള മുൻനിര ഓഹരികളടക്കം 52 ആഴ്ച താഴ്ന്ന നിലയിലാണ്. ഓഹരി വിപണിയിലെ ഒരു നിക്ഷേപകൻ ഈ ചാഞ്ചാട്ടങ്ങൾ നേരിടാൻ തയ്യാറാകേണ്ടതുണ്ട്.
അടുത്ത കാലത്തായി അസ്ഥിരവസ്ഥയിലാണ് വിപണി. യുഎസിലെ ബാങ്കിംഗ് പ്രതിസന്ധി, ക്രെഡിറ്റ് സ്വിസ് സംബന്ധിച്ച വാർത്ത, പലിശ നിരക്ക് കൂട്ടുമോയെന്ന ആശങ്ക തുടങ്ങിയ വിവിധ ഘടകങ്ങൾ വിപണിയെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പോർട്ടഫോളിയോ ചുവന്നിരിക്കാമെങ്കിലും നിക്ഷേപകൻ പരിഭ്രാന്തരായി ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് നഷ്ടമൊഴിവാക്കാൻ ശ്രമിക്കരുത്. തകർച്ച നേരിടുന്ന വിപണി ദീർഘകാല നിക്ഷേപകന് മികച്ച ലാഭമുണ്ടാക്കാനുള്ള അവസരം കൂടിയാണ് തരുന്നത്.
മികച്ച ഓഹരികളിൽ നിക്ഷേപിക്കുക
25 വർഷത്തിനിടെ 8 തവണയാണ് നിഫ്റ്റി 20 ശതമാനം ഇടിഞ്ഞത്. ഓരോ മൂന്ന് വർഷത്തിലും ഈ ഇടിവ് വിപണി നേരിട്ടു. ഈ ഇടിവ് അനുസൃതമായ മുന്നേറ്റങ്ങളും വിപണിയിലുണ്ടായിട്ടുണ്ട്. ഇടിവിനേക്കാൾ വേഗത്തിൽ മികച്ച ഓഹരികൾ ബുൾ മാർക്കറ്റിൽ കയറിപോയിട്ടുണ്ടെന്ന് കാണാൻ സാധിക്കും.
വിപണി ഇടിയുന്ന സാഹചര്യത്തിൽ മികച്ച ഓഹരികളും വില ഇടിഞ്ഞിട്ടുണ്ടാകും. ഇതിൽ ഗുണനിവലാരമുള്ള ഓഹരികൾ കണ്ടെത്തി വില കുറഞ്ഞ അവസരത്തിൽ വാങ്ങുക എന്ന തന്ത്രം പ്രയോഗിക്കാം. സ്ഥിരമായി വരുമാന വളർച്ചയുള്ള, കുറഞ്ഞ കട ബാധ്യതയുള്ള, മികച്ച മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള കമ്പനികൾ നോക്കി വാങ്ങാവുന്നതാണ്.
പണം കരുതുക
കയ്യിലെ പണം മുഴുവൻ ഓഹരി വിപണിയിൽ നിക്ഷേപിക്കേണ്ടതില്ല. ആകെ ഫണ്ടിന്റെ നിശ്ചിത ശതമാനം നിക്ഷേപത്തിനായും ബാക്കി തുക റിസർവായി കരുതുകയും വേണം. ഇത്തരം വിപണി സാഹചര്യങ്ങളിൽ ഓഹരികൾ വാങ്ങാനും ആവറേജ് ചെയ്യാനും ഈ പണം ഉപയോഗിക്കണം. റിസ്ക് കുറഞ്ഞ മേഖലകളായ എഫ്എംസിജി, പേഴ്‌സണൽ കെയർ സ്റ്റോക്കുകൾ, യൂട്ടിലിറ്റികൾ, ഹെൽത്ത് കെയർ, ഫാർമ എന്നിവയിൽ ഒരു കണ്ണ് വേണം.
വെെവിധ്യവത്കരണം
പോർട്ട്ഫോളിയോ എല്ലാ സമയത്തും വൈവിധ്യവത്കരിക്കേണ്ടകുണ്ട്. ഓഹരികളോടൊപ്പം ബോണ്ടുകൾ, സ്വർണം, റിയൽ എസ്റ്റേറ്റ് പോലുള്ള വ്യത്യസ്ത അസറ്റ് ക്ലാസുകളിഷ നിക്ഷേപം ഉണ്ടാകേണ്ടതുണ്ട്. ഇത് ഓഹരി വിപണിയിലെ മാന്ദ്യ സമയത്ത് അപകടസാധ്യത ലഘൂകരിക്കാൻ സഹായിക്കും. ഇക്വിറ്റി നിക്ഷേപകർ കനത്ത നഷ്ടം നേരിടുന്ന കാലയളവുകളിൽ സ്വർണം മികച്ച പ്രകടനം നടത്താറുണ്ട്. പോർട്ട്ഫോളിയോയിൽ സ്വർണമുണ്ടാകുന്നത് നഷ്ടം കുറയ്ക്കാൻ സഹായിക്കും.
ഓരോ ഇടിവിലും വാങ്ങുക
ഇടിവിൽ മികച്ച ഓഹരികൾ വാങ്ങുക എന്നതാണല്ലോ നിക്ഷേപകന് പ്രയോജനപ്പെടുത്താവുന്ന പ്രധാന കാര്യം. എന്നാൽ വിപണി എത്ര പോയിന്റ് താഴുമെന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. പ്രധാനപ്പെട്ട ഓരോ ഇടിവലും കയ്യിലുള്ള തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് ഓഹരികൾ വാങ്ങുന്ന രീതി ഉപയോഗപ്പെടുത്തണം.
വൈകാരികത ഒഴിവാക്കുക
തുടർച്ചയായി ഇടിയുന്ന വിപണിയിൽ നിക്ഷേപകനെ സംബന്ധിച്ച് ആശങ്കയും പരിഭ്രാന്തിയും ഉണ്ടാകൻ സാധ്യതയുണ്ട്. എന്നാൽ ഇവിടെ തീരുമാനങ്ങളെടുക്കേണ്ടത് വൈകാരികതയെ അടിസ്ഥാനമാക്കിയല്ല. ദീർഘകാലത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ മികച്ച ഓഹരികളിൽ ഉറച്ചു നിൽക്കുകയും ഇടിവ് അവസരമാക്കി അച്ചടക്കമുള്ള നിക്ഷേപകനാവുകയും ചെയ്യണം.
എസ്ഐപി ഒഴിവാക്കരുത്
വിപണിയിലെ ഓരോ ഇടിവിലും നേട്ടമുണ്ടാക്കുന്നത് മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപകരാണ്. ഇടിവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് ദീർഘകാല നിക്ഷേപകർക്ക് കോസ്റ്റ് ആവറേജിംഗിന്റെ ഗുണം നൽകും. മികച്ച ട്രാക്ക് റെക്കോർഡുകളുള്ള വിദഗ്ധർ നിയന്ത്രിക്കുന്ന വൈവിധ്യമാർന്ന ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ദീർഘകാലത്ത് ഇരട്ടയക്ക റിട്ടേൺ ഉറപ്പ് നൽകുന്നു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications