രണ്ടര മാസത്തിനുള്ളിലാണ് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും ഇന്ത്യന്‍ ഓഹരി വിപണി കരകയറിയത്. ആഗോള വിപണികളില്‍ സമ്മിശ്രഫലം രേഖപ്പെടുത്തുമ്പോഴും ആഭ്യന്തര വിപണിയില്‍ മുന്നേറ്റം പ്രകടമാണ്. ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ ശക്തമാണ്. ഇത്തരത്തില്‍ സമീപഭാവിയില്‍ 80 ശതമാനത്തിലധികം നേട്ടം നല്‍കിയേക്കാവുന്ന കെമിക്കല്‍, ലൈഫ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
ജൂബിലന്റ് ഇന്‍ഗ്രേവിയ2021
ഫെബ്രുവരിയില്‍ പ്രമുഖ ഫാര്‍മ കമ്പനി ജൂബിലന്റ് ലൈഫ് സയന്‍സസ് (ഇപ്പോള്‍ ജൂബിലന്റ് ഫാര്‍മോവ) വിഭജിച്ചായിരുന്നു ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ രൂപീകരണം. സവിശേഷ കെമിക്കല്‍, പോഷകാഹാര & ആരോഗ്യ സംരക്ഷണം, ജീവശാസ്ത്ര സംബന്ധമായ നൂതന കെമിക്കല്‍ ഉത്പന്നങ്ങളുടെ വികസനത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പൈറിഡീന്‍- ബീറ്റ, വിറ്റാമിന്‍ ബി-3 എന്നിവയുടെ നിര്‍മാണത്തില്‍ ആഗോള തലത്തില്‍ തന്നെ രണ്ട് പ്രധാന ഉത്പാദകരിലൊന്നാണ്. ഇതിനോടൊപ്പം കാര്‍ഷിക മേഖലയിലേക്കുള്ള രാസപദാര്‍ത്ഥങ്ങളും വിവിധ മരുന്ന് നിര്‍മാണ ഘടകങ്ങളും നിര്‍മിക്കുന്നു.
ഓഹരി വിശദാംശം
ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ ആകെ ഓഹരികളില്‍ 51.47 ശതമാനവും പ്രമോട്ടറിന്റെ പക്കലാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 10.19 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 37.44 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യശ്ശശരീരനായ പ്രശസ്ത നിക്ഷേപകനും സംരംഭകനുമായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ (BSE: 543271, NSE : JUBLINGREA) 6.8 ശതമാനം വിഹിതം അഥവാ 10,770,000 ഓഹരികള്‍ കൈവശമുണ്ട്.
അതേസമയം ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ നിലവിലെ വിപണി മൂല്യം 7,800 കോടിയാണ്. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതകളേയുള്ളൂ. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ സ്മോള്‍ കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.02 ശതമാനവുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 152.76 രൂപ നിരക്കിലും പിഇ അനുപാതം 20.14 മടങ്ങിലുമാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ജൂബിലന്റ് ഇന്‍ഗ്രേവിയ നേടിയ വരുമാനം 1,145 കോടിയും അറ്റാദായം 79 കോടിയുമാണ്.
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്.
അനുകൂല ഘടകം
കോവിഡ് മഹാമാരിക്ക് ശേഷം പാശ്ചാത്യ ലോകത്ത് ചൈനയില്‍ നിന്നുമാത്രം വിതരണത്തിനു ആശ്രയിക്കുകയെന്ന നയം മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ചൈന-പ്ലസ്-വണ്‍ (China+1) സമീപനം ഇന്ത്യന്‍ കമ്പനികള്‍ക്കും ഗുണകരമാകുന്നു. ഇതിനോടൊപ്പം ദീര്‍ഘകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആഗോള കമ്പനികള്‍ക്കു വേണ്ടി ഉത്പാദനം നടത്താനുള്ള സാധ്യതകളും വര്‍ധിച്ചു. ഇതോടെ 2022- 2025 സാമ്പത്തിക വര്‍ഷ കാലയളവില്‍ ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ പ്രവര്‍ത്തന ലാഭത്തില്‍ 22 ശതമാനം സംയോജിത വളര്‍ച്ച കൈവരിക്കാനാകും എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ ചൂണ്ടിക്കാട്ടിയത്.
ലക്ഷ്യവില 860
വ്യാഴാഴ്ച രാവിലെ 480 രൂപ നിലവാരത്തിലാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപകാലയളവിലേക്ക് ഈ ജുന്‍ജുന്‍വാല ഓഹരിക്ക് ബൈ (BUY) റേറ്റിങ്ങാണ് പ്രഭുദാസ് ലീലാധര്‍ നല്‍കിയത്. അടുത്ത 12 മാസത്തില്‍ ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരി 860 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.
ഇതിലൂടെ 80 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരിയുടെ ഉയര്‍ന്ന വില 838.75 രൂപയും താഴ്ന്ന വില 401.20 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രഭുദാസ് ലീലാധര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications