കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് അയൽക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 കാരണം അയൽക്കൂട്ട അംഗങ്ങൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരോ അംഗത്തിനും കുറഞ്ഞത് 5000 രൂപ വായ്പ ലഭിക്കും. പരമാവധി വായ്പാ തുക ഇരുപതിനായിരം രൂപയാണ്. പദ്ധതിക്കായി കുടുംബശ്രീ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കും.
പലിശ നിരക്ക്
8.5 മുതൽ 9 ശതമാനം വരെ പലിശയ്ക്കാണ് കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്കുകൾ വായ്പ നൽകുന്നത്. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പയുടെ കാലാവധി. മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള മാസതവണ തിരിച്ചടച്ചു തുടങ്ങണം. പലിശ തുക മൂന്ന് വാർഷിക ഗഡുക്കളായി സർക്കാരിൽ നിന്ന് അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡിയായാ നൽകും.
വായ്പ ലഭിക്കാത്തത് ആർക്ക്?
പ്രതിമാസം 10000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് വായ്പ നൽകില്ല. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളമോ പെന്‍ഷനോ പറ്റുന്നവര്‍ അവരുടെ കുടുംബാംഗങ്ങള്‍, പ്രതിമാസം 10000 രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് വായ്പ നല്കാന് വ്യവസ്ഥയില്ല.
വായ്പ ലഭിക്കുന്നത് ആർക്ക്?
2019 ഡിസംബര്‍ 31 ന് മുന്‍പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുന്നത്. സാമൂഹിക പെന്‍ഷനും ഓണറേറിയവും കിട്ടന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പ നല്‍കാം. അയല്‍ക്കൂട്ടങ്ങള്‍ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കില്‍ അവര്‍ക്ക് സേവിംഗ്സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്. ബാങ്കുകള്‍ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പകളുടെ പരിധി ഉയര്‍ത്തിയോ തുക അനുവദിക്കണം.
മൊറട്ടോറിയത്തിന് ശേഷം
ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി. മൊറട്ടോറിയം കാലാവധിക്ക് ശേഷം അയല്‍ക്കൂട്ടങ്ങള്‍ പലിശ സഹിതമുള്ള തവണകള്‍ മാസാമാസം തിരിച്ചടക്കണം. പലിശ തുക മൂന്ന് വര്‍ഷ ഗഡുക്കളായി സര്‍ക്കാരില്‍ നിന്നും സബ്സിഡി ആയി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications