ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങളുടെ താഴേക്ക് വരുന്നതാണ് ഡെത്ത് ക്രോസോവര്‍ എന്നു വിശേഷിപ്പിക്കുന്നത്. അതായത് ഓഹരി/ സൂചികയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം അതിന്റെ തന്നെ 200 ഡിഎംഎ നിലവാരത്തിനും താഴെ പതിക്കുന്നുവെന്ന് ചുരുക്കം. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍ ബെയറിഷ് ട്രെന്‍ഡിന് അടിവരയിടുന്നു. കഴിഞ്ഞ ദിവസത്തോടെ ചാര്‍ട്ടില്‍ ഡെത്ത് ക്രോസോവര്‍ പ്രകടമായ 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
പ്രൈം ഫോക്കസ്
മാധ്യമ, വിനോദ വ്യവസായ മേഖലയില്‍ സംയോജിതമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് പ്രൈം ഫോക്കസ് ലിമിറ്റഡ്. ഇന്ത്യയില്‍ 8 ഇടങ്ങളില്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ 18 നഗരങ്ങള്‍ കേന്ദ്രീകരിച്ച് പോസ്റ്റ്-പ്രൊഡക്ഷന്‍ മേഖലയിലാണ് മുഖ്യപ്രവര്‍ത്തനം.
ഈ സ്മോള്‍ കാപ് ഓഹരി കഴിഞ്ഞ ദിവസം 68.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം പ്രൈം ഫോക്കസ് (BSE: 532748, NSE : PFOCUS) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 75.53 രൂപയിലും 200-ഡിഎംഎ നിലവാരം 75.72 രൂപയിലുമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അമി ഓര്‍ഗാനിക്സ്
ഗവേഷണങ്ങളില്‍ ശ്രദ്ധയൂന്നീ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കെമിക്കല്‍ കമ്പനിയാണ് അമി ഓര്‍ഗാനിക്സ്. മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ പുതിയ രാസപദാര്‍ഥങ്ങള്‍ വികസിപ്പിക്കുന്നതിലും നവീന രാസസംയുക്തങ്ങളുമാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ കെമിക്കല്‍ ഉത്പ്പന്നങ്ങളും നിര്‍മിക്കുന്നുണ്ട്.
ഈ സ്മോള്‍ കാപ് ഓഹരിയുടെ ഇന്നലത്തെ ക്ലോസിങ് 905 രൂപയിലായിരുന്നു. അതേസമയം അമി ഓര്‍ഗാനിക്സ് (BSE: 543349, NSE : AMIORG) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 961.56 രൂപയിലും 200-ഡിഎംഎ നിലവാരം 962.76 രൂപയുമായാണ് നിലവില്‍ കുറിച്ചിട്ടുള്ളത്.
ശിവാലിക് രാസായന്‍
മുന്‍നിര അഗ്രോകെമിക്കല്‍ കമ്പനിയായിരുന്ന ശിവാലിക് രാസായന്‍ 2015-ഓടെ മരുന്ന് നിര്‍മാണ വ്യവസായത്തിലേക്ക് കടന്നു. മെഡിക്കമെന്‍ ബയോടെക് എന്ന കമ്പനിയെ ഏറ്റെടുത്തായിരുന്നു ഫാര്‍മ മേഖലയിലേക്കുള്ള കമ്പനിയുടെ രംഗപ്രവേശം.
ഈ സ്മോള്‍ കാപ് ഓഹരി കഴിഞ്ഞ ദിവസം 754.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ശിവാലിക് രാസായന്‍ (BSE: 539148, NSE : SHIVALIK) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 849.84 രൂപയിലും 200-ഡിഎംഎ നിലവാരം 850.27 രൂപയിലുമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സണ്‍ഫ്ലാഗ് അയണ്‍
ലോഹവ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സണ്‍ഫ്ലാഗ് അയണ്‍ & സ്റ്റീല്‍ കമ്പനി ലിമിറ്റഡ്. കാഠിന്യം കുറഞ്ഞ ഉരുക്കും ഇതിന്റെ വിവിധ ലോഹസങ്കരങ്ങളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഈ സ്മോള്‍ കാപ് ഓഹരിയുടെ ഇന്നലത്തെ ക്ലോസിങ് 87.45 രൂപയിലായിരുന്നു. അതേസമയം സണ്‍ഫ്ലാഗ് അയണ്‍ (BSE: 500404, NSE : SUNFLAG) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 85.12 രൂപയിലും 200-ഡിഎംഎ നിലവാരം 85.18 രൂപയുമായാണ് നിലവില്‍ കുറിച്ചിട്ടുള്ളത്.
പവര്‍ ഗ്രിഡ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് 1992-ല്‍ രൂപീകൃതമായ പവര്‍ ഗ്രിഡ് കോര്പറേഷന്. ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയാണ് രാജ്യത്തെ 36 ശതമാനം വൈദ്യുതി പ്രസരണവും കൈകാര്യം ചെയ്യുന്നത്.
ഈ ലാര്‍ജ് കാപ് ഓഹരി കഴിഞ്ഞ ദിവസം 217.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം പവര്‍ ഗ്രിഡ് (BSE: 532898, NSE : POWERGRID) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 219.04 രൂപയിലും 200-ഡിഎംഎ നിലവാരം 219.05 രൂപയിലുമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
