ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് ചുരുക്കം.
അതേസമയം ഈ വ്യാപാരയാഴ്ചയില്‍ 10 മുതല്‍ 100 രൂപ വരെ ഡിവിഡന്റ് ഇനത്തില്‍ നല്കുന്ന 18 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
എക്സ് ഡിവിഡന്റ്, സെപ്റ്റംബര്‍ 19-ന്
- ഭാരത് ബിജ്ലീ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 30.00 രൂപ വീതം കൈമാറും.
- ബിര്‍ള കോര്പറേഷന്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 10.00 രൂപ വീതം നല്‍കും.
- ബാള്‍മര്‍ ലാറി ഇന്‍വെസ്റ്റ്മെന്റ്സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 30.00 രൂപ വീതം കൈമാറും.
- ക്രിയേറ്റീവ് കാസ്റ്റിങ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 10.00 രൂപ വീതം നല്‍കും.
- ഗുജറാത്ത് നര്‍മദാവാലി ഫെര്‍ട്ടിലൈസര്‍ & കെമിക്കല്‍സ് (ജിഎന്‍എഫ്സി)- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 10.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 19-ന്
- ഗാര്‍വാരെ ഹൈ-ടെക് ഫിലിംസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി രൂപ വീതം നല്‍കും.
- എല്‍ഐസി ഹൗസിങ് ഫിനാന്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 8.50 രൂപ വീതം കൈമാറും.
- എംസിഎക്സ് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 17.40 രൂപ വീതം നല്‍കും.
- മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ)- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 12.00 രൂപ വീതം കൈമാറും.
- ഫൈസര്‍ ലിമിറ്റഡ്- വിശേഷാല്‍ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 30.00 രൂപ വീതം നല്‍കും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 20-ന്
- ഫോര്‍സ് മോട്ടോര്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 10.00 രൂപ വീതം കൈമാറും.
- മോണ്ടെ കാര്‍ലോ ഫാഷന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 20.00 രൂപ വീതം നല്‍കും.
- എല്‍ഡെകോ ഹൗസിങ് & ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 8.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 21-ന്
- അംബിക കോട്ടണ്‍ മില്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 35.00 രൂപ വീതം നല്‍കും.
- ഗുജറാത്ത് ആല്‍ക്കലീസ് & കെമിക്കല്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 10.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 22-ന്
- എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 15.00 രൂപ വീതം നല്‍കും.
- മഹാരാഷ്ട്ര സ്കൂട്ടേര്‍സ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 100.00 രൂപ വീതം കൈമാറും.
- പോളിപ്ലെക്സ് കോര്പറേഷന്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 21.00 രൂപ വീതം നല്‍കും.
- വെല്‍ജന്‍ ഡെനിസണ്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 13.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 23-ന്
- ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 25.00 രൂപ വീതം നല്‍കും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
