അടിസ്ഥാനപരമായി ശക്തമായ കമ്പനികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ പാതയില്‍ മുന്നേറുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും ഓഹരി വിപണിയില്‍ നിന്നും നേട്ടം കൊയ്യാനാകും. അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വെയ്ക്കുന്നതിലൂടെയാണ് വന്നുചേരുന്നതെന്ന് സാരം. ഇത്തരത്തില്‍ നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ അനവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ ഇവിടെയുണ്ട്.
അതേസമയം തെരഞ്ഞെടുത്ത ഓഹരിയെ കുറിച്ച് നിക്ഷേപകന് ശരിയായ ഉള്‍ക്കാഴ്ചയുണ്ടെങ്കില്‍ പരമാവധി നേട്ടം കരസ്ഥമാക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡിവീസ് ലാബോറട്ടറീസ് ഓഹരികള്‍. ആഭ്യന്തര വിപണിയുടെ സമീപകാല ചരിത്രത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ ആദായം സമ്മാനിച്ച പ്രധാനപ്പെട്ട ഓഹരികളില്‍ ഒന്നുകൂടിയാണിത്. കഴിഞ്ഞ 19 വര്‍ഷങ്ങള്‍ക്കിടെ കടബാധ്യതകളില്ലാത്ത ഡിവീസ് ലാബ്സിന്റെ ഓഹരികള്‍ 9 രൂപ നിലവാരത്തില്‍ നിന്നും 3,721 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. അതായത് 41,246 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.
ഡിവീസ് ലാബ്
രാജ്യത്തെ മുന്‍നിര ഫാര്‍മ കമ്പനികളിലൊന്നാണ് ഡിവീസ് ലാബോറട്ടറീസ്. 1990-ല്‍ ഹൈദരാബാദ് ആസ്ഥാനമാക്കിയാണ് ആരംഭം. മരുന്നു നിര്‍മാണത്തിനുള്ള ഘടകങ്ങളും രാസസംയുക്തങ്ങളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. ജനറിക് മരുന്നുകള്‍, പുതിയ മരുന്നുകളുടെ വികസനം, പേറ്റന്റ് ലംഘിക്കാത്ത തരത്തില്‍ രാസസംയുക്തങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നു. 95 ലോകരാജ്യങ്ങളിലേക്ക് ഉത്പന്നം കയറ്റുമതി ചെയ്യുന്നു. നിലവില്‍ കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല.
ഓഹരി വിശദാംശം
ഡിവീസ് ലാബ്സിന്റെ ആകെ ഓഹരികളില്‍ 51.94 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.52 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 19.99 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 11.56 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഡിവീസ് ലാബ്സിന്റെ വിപണി മൂല്യം 98,918 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 441.79 രൂപ നിരക്കിലും പിഇ അനുപാതം 33.41 മടങ്ങിലുമാണുള്ളത്.
അതേസമയം ഓഹരിയൊന്നിന് 30 രൂപ വീതം കഴിഞ്ഞയാഴ്ച ലാഭവിഹിതം കൈമാറി. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.81 ശതമാനമാണ്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഡിവീസ് ലാബിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 21.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 27.5 ശതമാനവും അറ്റാദായത്തില്‍ 29.8 ശതമാനവും വീതം വളര്‍ച്ച കൈവരിച്ചു. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഡിവീസ് ലാബ് നേടിയ വരുമാനം 2,254 കോടിയും അറ്റാദായം 702 കോടിയുമാണ്.
നിക്ഷേപ മൂല്യം
ഡിവീസ് ലാബ്സ് ഓഹരികള്‍ 2003 മാര്‍ച്ച് മാസത്തില്‍ 9 രൂപ നിലവാരത്തിലായിരുന്നു നിന്നിരുന്നത്. അവിടെ നിന്നും 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ ഓഹരിയുടെ വില 3,721 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ 19 വര്‍ഷത്തെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ഒരു നിക്ഷേപകന് 2003-ല്‍ ഒരു ലക്ഷം രൂപയ്ക്ക് ഈ ഓഹരികള്‍ വാങ്ങിയിരുന്നേല്‍ ഇന്നതിന്റെ മൂല്യം 4.13 കോടിയായി വളരുമായിരുന്നു.
അതേസമയം ഡിവീസ് ലാബ് ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 5,425 രൂപയും താഴ്ന്ന വില 3,366 രൂപയുമാണ്.
ഇനിയെന്ത് ?
ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഡിവീസ് ലാബ്സ് (NSE : DIVISLAB, BSE : 532488) ഓഹരികള്‍ 20 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ജൂണ്‍ പാദഫലം വിലയിരുത്തിയ ശേഷം ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് ഈ ഓഹരിക്ക് ബൈ (BUY) റേറ്റിങ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 3,726 രൂപയിലായിരുന്നു ക്ലോസിങ്.
ഇവിടെ നിന്നും സമീപ ഭാവിയില്‍ ഡിവീസ് ലാബ് ഓഹരിയുടെ വില 4,340 രൂപയിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 17 ശതമാനത്തോളം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
