സമീപകാലത്ത് ഭവന വായ്പ പലിശ നിരക്ക് കുത്തനെ ഉയർന്ന് നിൽക്കുന്നത് സാധാരണക്കാരെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുടച്ചയായ ഏഴാം തവണയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അതേ നിലയിൽ നിലനിർത്തിയ സാഹചര്യത്തിൽ പലിശ നിരക്കിലും മാറ്റമില്ലാതെ തുടരുകയാണ്. വായ്പയെടുക്കുന്നവർക്ക്, ഉയർന്ന ഭവന വായ്പ പലിശ നിരക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക നയത്തിലെ മാറ്റങ്ങൾക്കനുസൃതമായി പലിശ നിരക്ക് കുറയാൻ ഇനിയുമേറെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ മറ്റ് വഴികളിലൂടെ ഉയർന്ന നിരക്കുകളുടെ ആഘാതം നിയന്ത്രിക്കാനും കുറയ്ക്കാനും സാധിക്കും.
റീഫിനാൻസിംഗ്: നിങ്ങളുടെ ഭവന വായ്പ റീഫിനാൻസ് ചെയ്യുന്നതിലൂടെ കുടിശികയുള്ള തുക കുറഞ്ഞ പലിശ നിരക്കും കൂടുതൽ അനുകൂലമായ വ്യവസ്ഥകൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു വായ്പ ദാതാവിലേക്ക് മാറ്റാൻ സാധിക്കുന്നു. വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ മത്സരാധിഷ്ഠിത ലാൻഡ്‌സ്‌കേപ്പ് ഉപയോഗിച്ച്, നിങ്ങളുടെ പലിശ ഭാരം കുറയ്ക്കുന്നതിന് റീഫിനാൻസിംഗ് ഒരു പ്രായോഗിക തിരഞ്ഞെടുപ്പാണ്. ഇതിനായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് താരതമ്യം ചെയ്യേണ്ടതുണ്ട്. പ്രൊസസിംഗ് ഫീസ്, മുൻകൂർ പേമെന്റ് പിഴകൾ, മറ്റ് അനുബന്ധ നിരക്കുകൾ എന്നിവയും വിലയിരുത്തി വേണം അന്തിമ തീരുമാനമെടുക്കാൻ.

നിലവിലെ വായ്പ ദാതാവിനോട് പലിശ നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെടാം: പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം നിലവിലെ വായ്പ ദാതാവുമായി ചർച്ച ചെയ്യാനും മടിക്കരുത്. ഉയർന്ന പലിശ നിരക്കുകളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ സ്ഥാപനത്തെയും അധികാരികളെയും കൃത്യമായി ധരിപ്പിക്കുക. നിങ്ങളുടെ മികച്ച ക്രെഡിറ്റ് നില, തിരിച്ചടവ് അച്ചടക്കം തുടങ്ങിയ കാര്യങ്ങളും മുൻനിർത്തി പലിശ നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെടാം. പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കാത്ത പക്ഷം വായ്പ പുനഃക്രമീകരിക്കുന്നതിനുള്ള സാധ്യതകളും തേടേണ്ടതുണ്ട്. വായ്പ ദാതാക്കൾ ദീർഘകാല ബന്ധങ്ങളെ വിലമതിക്കുകയും വിലപ്പെട്ട ഉപഭോക്താക്കളെ നിലനിർത്താൻ ഇളവുകൾ നൽകാനും തയ്യാറായേക്കാം.
സൊമാറ്റോ ഓഹരി കുതിക്കും, ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്, നേട്ടം കീശയിലാക്കാൻ ഉടൻ വാങ്ങൂ
മുൻകൂർ തിരിച്ചടവ്: വായ്പ തുക മുഴുവനായോ ഭാഗികമായോ മുൻകൂറായി തിരിച്ചടയ്ക്കാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തണം. ബോണസ്, മറ്റ് നിക്ഷേപങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പണവും വായ്പ തിരിച്ചടവിലേക്ക് ഉപയോഗിക്കാം. ഇത് വേഗത്തിൽ തിരിച്ചടവ് പൂർത്തിയാക്കാനും പലിശ ഭരം കുറയ്ക്കുന്നതിനും സഹായിക്കും. അതേസമയം മുൻകൂറായി പണം അടയ്ക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള പിഴകൾ ബാധകമാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
തിരിച്ചടവ് ഘടന പുനഃക്രമീകരിക്കുക: വേഗത്തിൽ തിരിച്ചടവ് പൂർത്തിയാക്കുന്നതിനും പലിശ ഭാരം കുറയ്ക്കുന്നതിനും ഉപകാരപ്പെടുന്ന മറ്റൊരു രീതിയാണിത്. പ്രതിമാസ തിരിച്ചടവ് ഘടനയിൽ മാറ്റംവരുത്തിക്കൊണ്ട് ഇത് സാധ്യമാകും. ഉദ്ദാഹരണത്തിന്, പ്രതിമാസ പണമടയ്ക്കലിൽ നിന്ന് രണ്ടാഴ്ചയിലൊരിക്കലിലേക്ക് മാറുന്നത് പരിഗണിക്കുക. കാലക്രമേണ വേഗത്തിൽ കടം കുറയ്ക്കുന്നതിനും പലിശ ലാഭിക്കുന്നതിനും ഇതുവഴി സാധിക്കും.
മികച്ച ക്രെഡിറ്റ് സ്കോർ: ഒരു നല്ല ക്രെഡിറ്റ് സ്കോർ ഭാവിയിൽ മികച്ച ലോൺ ഡീലുകളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നു. ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ നിലനിർത്താൻ നിങ്ങളുടെ ഹോം ലോണിലും മറ്റ് കടങ്ങളിലും സമയബന്ധിതമായി തിരിച്ചടയ്ക്കുക. നിങ്ങൾ റീഫിനാൻസിംഗ് പരിഗണിക്കുകയോ ഭാവിയിൽ അധിക ഫണ്ട് ആവശ്യമായി വരികയോ ചെയ്താൽ ഇത് ഉപയോഗപ്രദമാകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications