അത്രയധികം അറിയപ്പെടാത്തതും എന്നാല്‍ മികച്ച നേട്ടം സമ്മാനിക്കാന്‍ ശേഷിയുള്ളതുമായ സ്മോള്‍ കാപ് ഓഹരികള്‍ 'തപ്പിയെടുക്കുന്നതില്‍' അഗ്രഗണ്യയാണ് ഡോളി ഖന്ന. മള്‍ട്ടിബാഗര്‍ നേട്ടം കൊയ്യുന്ന ഓഹരികള്‍ കണ്ടെത്തുന്നതിലെ ഡോളിയുടെ വിജയതൃഷ്ണയാണ് സാധാരണക്കാരായ അനവധി നിക്ഷേപകരെ അവരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരാന് പ്രേരിപ്പിക്കുന്നത്.
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. അതിനാല്‍ ഡോളി ഖന്നയ്ക്കും പോര്‍ട്ട്ഫോളിയോ ഗണ്യമായി മാറ്റിമറിക്കേണ്ടി വന്നു. ജൂണ്‍ സാമ്പത്തിക പാദത്തില്‍ കൈവശമുണ്ടായിരുന്ന 15 ഓഹരികളിലെ വിഹിതം അവര്‍ കുറച്ചു. 6 ഓഹരികളെ പൂര്‍ണമായും ഒഴിവാക്കി. പകരം 5 പുതിയ ഓഹരികളില്‍ നിക്ഷേപം നടത്തുകയും ചെയ്തു. എന്നാല്‍ ഏവരേയും അമ്പരപ്പിച്ചു കൊണ്ട് മാര്‍ച്ച് പാദത്തില്‍ ഒഴിവാക്കിയ സ്മോള്‍ കാപ് ഓഹരിയായ മോണ്ടെ കാര്‍ലോ ഫാഷന്‍സില്‍ ഡോളി ഖന്ന വീണ്ടും നിര്‍ണായക പങ്കാളിത്തം സ്വന്തമാക്കിയിരിക്കുകയാണ്.
ഡോളി ഖന്ന
ഏറ്റവും അവസാനം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ പാദത്തില്‍ മോണ്ടെ കാര്‍ലോ ഫാഷന്‍സിന്റെ 1.78 ശതമാനം വിഹിതം അഥവാ 3,69,032 ഓഹരികളാണ് ഡോളി ഖന്ന വാങ്ങിക്കൂട്ടിയത്. 2021 ഡിസംബര്‍ പാദത്തിലായിരുന്നു ഈ കമ്പനിയുടെ ഓഹരികള്‍ ഡോളി ഖന്ന ആദ്യമായി വാങ്ങിയത്. അന്ന് 2,08,004 ഓഹരികള്‍ കരസ്ഥമാക്കി. എന്നാല്‍ മാര്‍ച്ച് പാദത്തില്‍ ഈ ഓഹരികള്‍ ഒഴിവാക്കുകയായിരുന്നു.
തുടര്‍ന്ന് ഏപ്രില്‍- ജൂണ്‍ മാസക്കാലയളവില്‍ മോണ്ടെ കാര്‍ലോ ഫാഷന്‍സ് ഓഹരിയില്‍ വീണ്ടും നിക്ഷേപമിറക്കിയെന്നാണ് കമ്പനി പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്.
മോണ്ടെ കാര്‍ലോ
കമ്പിളി വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനിയാണ് മോണ്ടെ കാര്‍ലോ ഫാഷന്‍സ്. 1980-ലാണ് തുടക്കം. ശൈത്യകാല വസ്ത്ര വിപണിയില്‍ 'മോണ്ടെ കാര്‍ലോ' എന്ന ബ്രാന്‍ഡിലാണ് മേധാവിത്തം നേടിയിരിക്കുന്നത്. പരുത്തി തുണിത്തരങ്ങളും കുട്ടികളുടെ വിഭാഗത്തിലും ഗാര്‍ഹിക ഫര്‍ണീച്ചറുകള്‍ക്ക് വേണ്ട തുണിത്തരങ്ങളും കമ്പനി നിര്‍മിക്കുന്നുണ്ട്. ലക്ഷൂറിയ, ഡെനിം, അല്‍ഫാ, ട്വീന്‍സ്, ക്ലോക്ക് & ഡെക്കര്‍, റോക്ക്-ഇറ്റ് തുടങ്ങിയവയും കമ്പനിയുടെ സ്വന്തം ബ്രാന്‍ഡുകളാണ്.
കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് മാത്രമായി 300 ഷോറൂമുകള്‍ തുറന്നിട്ടുണ്ട്. 1,800-ഓളം മറ്റ് വിപണന ശാലകളിലൂടെയും രാജ്യമെമ്പാടും വിതരണ ശൃംഖല സജ്ജമാക്കിയിരിക്കുന്നു.
ഓഹരി വിശദാംശം
മോണ്ടെ കാര്‍ലോ ഫാഷന്‍സിന്റെ ആകെ ഓഹരികളില്‍ 73.17 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.06 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.59 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 23.19 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.57 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 331.54 രൂപ നിരക്കിലുമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1.615 കോടിയാണ്.
മോണ്ടെ കാര്‍ലോ ഫാഷന്‍സ് (BSE: 538836, NSE : MONTECARLO) ഓഹരികള്‍ 1.5 ശതമാനത്തോളം മുന്നേറി 790 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച രാവിലെ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ കൂടിയ വില 842 രൂപയും താഴ്ന്ന വില 309 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയുടെ വിലയില്‍ 40 ശതമാനത്തിലേറെ മുന്നേറ്റം കാഴ്ചവെച്ചു. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്.
കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 11.3 ശതമാനവും പ്രവര്‍ത്തന ലാഭം 22.3 ശതമാനവും അറ്റാദായം 24.1 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
