ആദായനികുതി കിഴിവ് ലഭിക്കാൻ വിദ്യാഭ്യാസ വായ്‌പ സഹായിക്കും; എങ്ങനെയെന്ന് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ആദായനികുതി കിഴിവ് ലഭിക്കാൻ വിദ്യാഭ്യാസ വായ്‌പ നിങ്ങളെ സഹായിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80-ഇ പ്രകാരം നിങ്ങളുടെ വിദ്യാഭ്യാസ വായ്‌പയ്‌ക്ക് നൽകുന്ന പലിശ ആദായനികുതി കിഴിവിനായി ക്ലെയിം ചെയ്യാൻ യോഗ്യമാണ്. മാത്രമല്ല വിദ്യാഭ്യാസ വായ്‌പയ്‌ക്ക് അടച്ച പലിശ ക്ലെയിം ചെയ്യാൻ കഴിയുന്ന തുകയ്ക്ക് പരിധിയുമില്ല. എന്നാൽ വായ്‌പയെടുത്തയാൾ വായ്പ തിരിച്ചടവ് ആരംഭിക്കുന്ന വർഷം മുതൽ തുടർച്ചയായി 8 വർഷത്തേക്ക് മാത്രമേ ആദായനികുതി കിഴിവിനായി പലിശ ക്ലെയിം ചെയ്യാൻ സാധിക്കൂ.

 

സാധാരണയായി ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ തിരിച്ചടയ്‌ക്കുന്നതിനായി ഒരു മൊറട്ടോറിയം കാലയളവ് നൽകാറുണ്ടെങ്കിലും ഈ കാലയളവിൽ ബാങ്കുകൾ വായ്‌പക്കാരിൽ നിന്ന് പലിശ ഈടാക്കുന്നതാണ്. പലിശ തുകയ്ക്ക് ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ കഴിയുന്നതിനാൽ തന്നെ പലിശ അടയ്‌ക്കുന്നതാണ് ഉചിതം. വിദ്യാഭ്യാസ വായ്‌പയുടെ നികുതി ആനുകൂല്യം യഥാർത്ഥ ഗുണഭോക്താവല്ലെങ്കിൽ കൂടി വായ്‌പയെടുത്ത വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. അതായത് നിങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിങ്ങളുടെ പിതാവാണ് വായ്‌പയെടുക്കുന്നതെങ്കിൽ നിങ്ങൾക്ക് വായ്‌പയുടെ പലിശ ക്ലെയിം ചെയ്യാൻ കഴിയില്ല. അതുപോലെ, വായ്പ നിങ്ങളുടെ പേരിലാണെങ്കിൽ നികുതി അടയ്‌ക്കേണ്ട വരുമാനത്തിൽ നിന്ന് പലിശ അടച്ചാലും അടച്ച പലിശയ്ക്ക് നിങ്ങളുടെ പിതാവിന് നികുതി ആനുകൂല്യം ലഭിക്കുകയുമില്ല.

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇന്ത്യൻ ബിസിനസുകാർ ഇവരാണ്

ആദായനികുതി കിഴിവ് ലഭിക്കാൻ വിദ്യാഭ്യാസ വായ്‌പ സഹായിക്കും; എങ്ങനെയെന്ന് നോക്കാം

നികുതി വകുപ്പ് നിർദ്ദേശിക്കുന്ന ബാങ്കുകളിൽ നിന്നോ നിർദ്ദിഷ്ട ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എടുക്കുന്ന വായ്പകൾക്ക് മാത്രമേ നികുതി ആനുകൂല്യത്തിന് യോഗ്യതയുള്ളൂ. അതിനാൽ തന്നെ ഒരു നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയിൽ (എൻ‌ബി‌എഫ്‌സി) നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുമ്പ് ഈ വായ്‌പ നികുതി ആനുകൂല്യത്തിന് യോഗ്യമാണോയെന്ന് പരിശോധിക്കേണ്ടതാണ്. മാത്രമല്ല നികുതി ആനുകൂല്യം പലിശയായി അടയ്‌ക്കുന്ന തുകയ്‌ക്ക് മാത്രമേ ലഭിക്കൂ, പ്രധാന തിരിച്ചടവ് തുകയ്‌ക്കല്ല.

English summary

ആദായനികുതി കിഴിവ് ലഭിക്കാൻ വിദ്യാഭ്യാസ വായ്‌പ സഹായിക്കും; എങ്ങനെയെന്ന് നോക്കാം | Educational loans help to get income tax deduction

Educational loans help to get income tax deduction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X