ആഗോള ഘടകങ്ങള്‍ പ്രതികൂലമായി തുടരുമ്പോഴും രാജ്യത്തെ ഉത്സവ സീസണ് ആരംഭിക്കുന്നതും കോര്‍പറേറ്റ് കമ്പനികളുടെ രണ്ടാം പദഫലം സംബന്ധിച്ച പ്രതീക്ഷകളിലുമാണ് ആഭ്യന്തര ഓഹരി വിപണിയെ ഭേദപ്പെട്ട നിലവാരത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. അതുകൊണ്ട് ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്.
ഇതിനിടെ സമീപകാല ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും കുതിച്ചെത്തിയ ഒരു സ്മോള്‍ കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിനുള്ള സാധ്യത തെളിയുന്നു. ഇതിന്റെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍
എന്‍ജനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍. 1986-ല്‍ ചെറിയ തോതിലുള്ള സംരംഭമായി തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു തുടക്കം. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ കമ്പനി വാഹനം, വ്യാവസായികം, എന്‍ജിനീയറിങ് മേഖലയിലേക്ക് വേണ്ട ഘടകോപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ സ്ഥാപനമായി വളര്‍ന്നു.
വാഹനം- പവര്‍ട്രെയിന്‍, അലുമിനീയം ഉത്പന്നങ്ങള്‍, വ്യാവസായികം & എന്‍ജിനീയറിങ്- ഗിയര്‍, ഗിയര്‍ ബോക്സ്, മെറ്റീരിയല്‍ ഹാന്ഡ്ലിങ്, നിര്‍ദിഷ്ട ജോലികള്‍ക്കുള്ള യന്ത്രങ്ങള്‍, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍.
ഓഹരി വിശദാംശം
ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്റെ നിലവിലെ വിപണി മൂല്യം 6,100 കോടിയാണ്. കമ്പനിയുടെ ആകെ ഓഹരികളില്‍ 59.48 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 3.91 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.42 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.19 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 540.60 രൂപ നിരക്കിലും പിഇ അനുപാതം 32 മടങ്ങിലുമാണുള്ളത്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 2,995 രൂപയും താഴ്ന്ന വില 1,840 രൂപയുമാണ്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 6.7 ശതമാനവും പ്രവര്‍ത്തന ലാഭം 8.5 ശതമാനവും അറ്റാദായത്തില്‍ 17.9 ശതമാനവും വീതം വളര്‍ച്ച കൈവരിച്ചു. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ നേടിയ വരുമാനം 675 കോടിയും അറ്റാദായം 55 കോടിയുമാണ്. രണ്ടിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി.
അനുകൂല ഘടകം
അടുത്തിടെയുള്ള കുതിപ്പില്‍ നിര്‍ണായകമായ എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരത്തിനും മുകളിലേക്ക് ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ (BSE: 543276, NSE : CRAFTSMAN) ഓഹരി എത്തിച്ചേര്‍ന്നിട്ടുണ്ട്. ബുള്ളിഷ് സൂചനയാണിത്. കൂടാതെ ഓഹരിയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് എബിസി' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്.
അതുപോലെ ആര്‍എസ്ഐ സൂചകവും അനുകൂല സൂചനയാണ് നല്‍കുന്നത്. കൂടാതെ ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ ഓഹരികള്‍ 55-ദിവസ ഇഎംഎ നിലവാരത്തിന് മുകളില്‍ ഉയര്‍ന്ന ഇടപാടുകളുടെ എണ്ണത്തോടെ തുടരുന്നതും ശുഭസൂചനയാണ്.
ലക്ഷ്യവില 3,300
കഴിഞ്ഞയാഴ്ച 2,899 രൂപയിലായിരുന്നു ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 3,300 രൂപ ലക്ഷ്യമാക്കി ഈ സ്മോള്‍ കാപ് ഓഹരി വാങ്ങാമെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് നിര്‍ദേശിച്ചു. സമീപകാല ഉയര്‍ന്ന നിലവാരമായ 3,000 മറികടക്കാനായാല്‍ വേഗം ലക്ഷ്യസ്ഥാനത്തെത്താം. ഇതിലൂടെ അടുത്ത 2-3 മാസങ്ങള്‍ക്കകം 14 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
ഈ നിര്‍ദേശം ആധാരമാക്കി ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്റെ ഓഹരികള്‍ വാങ്ങുന്നവര്‍ 2,690 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇന്‍ക്രെഡ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
