ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട് എന്നത് വളരെ നിര്‍ണായകമായ ഒരു വിവരമാണ്. കാരണം കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ ഏറ്റവുമധികം അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും.
അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ വിദേശ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില സൂചനകളും തരുന്നതാണ്. ഇത്തരത്തില്‍ ജൂണ്‍ പാദത്തില്‍ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ന്ന 5 കമ്പനികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
മാക്സ് ഹെല്‍ത്ത്
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയാണ് മാക്സ് ഹെല്‍ത്ത്കെയര്‍. 17 ആശുപത്രികള്‍ ശൃംഖലയുടെ ഭാഗമാണ്. രണ്ട് ഉപകമ്പനികളുട കീഴില്‍ പരിചരണ വിഭാഗവും ക്ലിനിക്കല്‍ പരിശോധനകള്‍ക്കായുള്ള ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ജൂണ്‍ പാദത്തില്‍ വിദേശ നിക്ഷേപകര്‍ ഈ മിഡ് കാപ് കമ്പനിയില്‍ 8.75 ശതനമാനം ഓഹരി വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതോടെ മാക്സ് ഹെല്‍ത്ത്കെയറില്‍ (BSE: 543220, NSE: MAXHEALTH) വിദേശ നിക്ഷേപകരുടെ ആകെ പങ്കാളിത്തം 23.34 ശതമാനമായി ഉയര്‍ന്നു. ഇന്ന് ഒന്നര ശതമാനത്തോളം ഇടിഞ്ഞ് 367 രൂപ നിലവാരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
വരുണ്‍ ബിവറേജസ്
30 വര്‍ഷത്തിലധികമായി അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോയ്ക്കു വേണ്ടി കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് നിര്‍മിക്കുന്ന പങ്കാളിയാണ് വരുണ്‍ ബിവറേജസ്. പെപ്സിയുടെ ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയുമാണിത്. അതേസമയം ഏപ്രില്‍- ജൂണ്‍ മാസക്കാലയളവില്‍ 2.90 ശതമാനം ഓഹരി വിഹിതം ഈ ലാര്‍ജ് കാപ് കമ്പനിയില്‍ വിദേശ നിക്ഷേപകര്‍ വര്‍ധിപ്പിച്ചു.
ഇതോടെ വരുണ്‍ ബിവറേജസിലെ (BSE: 540180, NSE: VBL) വിദേശ നിക്ഷേപകരുടെ ആകെ പങ്കാളിത്തം 23.90 ശതമാനമായി ഉയര്‍ന്നു. ഒരു ശതമാനത്തോളം തഴ്ന്ന് 827 രൂപയിലാണ് ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
ജിഎസ്എഫ്സി
ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖല വളം നിര്‍മാണ കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസര്‍ & കെമിക്കല്‍സ്. വ്യാവസായിക ആവശ്യത്തിനുള്ള വിവിധതരം ഫൈബറുകളും പ്ലാസ്റ്റിക്സും സിന്തറ്റിക് റബ്ബറും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. അതേസമയം ജൂണ്‍ പാദത്തില്‍ 2.59 ശതമാനം ഓഹരി വിഹിതം ഈ സ്മോള്‍ കാപ് കമ്പനിയില്‍ വിദേശ നിക്ഷേപകര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസറില്‍ (BSE: 500690, NSE : GSFC) വിദേശ നിക്ഷേപകരുടെ സാന്നിധ്യം 26.40 ശതമാനമായി ഉയര്‍ന്നു. ഇന്ന് ഒന്നര ശതമാനത്തോളം ഉയര്‍ന്ന് 139 രൂപ നിലവാരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ദീപക് ഫെര്‍ട്ടിലൈസര്‍
വിവിധതരം രാസപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ വന്‍കിട കമ്പനിയാണ് ദീപക് ഫെര്‍ട്ടിലൈസര്‍ & പെട്രോകെമിക്കല്‍സ് കോര്പറേഷന്. അതേസമയം ഏപ്രില്‍- ജൂണ്‍ മാസക്കാലയളവില്‍ 1.69 ശതമാനം ഓഹരി വിഹിതം ഈ സ്മോള്‍ കാപ് കമ്പനിയില്‍ വിദേശ നിക്ഷേപകര്‍ വര്‍ധിപ്പിച്ചു.
ഇതോടെ ദീപക് ഫെര്‍ട്ടിലൈസറില്‍ (BSE: 500645, NSE : DEEPAKFERT) വിദേശ നിക്ഷേപകരുടെ ആകെ പങ്കാളിത്തം 15.98 ശതമാനമായി ഉയര്‍ന്നു. ഒരു ശതമാനത്തോളം ഉയര്‍ന്ന് 640 രൂപയിലാണ് ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
ആര്‍എച്ച്ഐ മഗ്നീസിറ്റ
ഇരുമ്പ്, ഉരുക്ക് വ്യവസായ മേഖലയില്‍ ആവശ്യമായ സവിശേഷ റിഫ്രാക്റ്ററീസ് നിര്‍മിക്കുന്ന കമ്പനിയാണ് ആര്‍എച്ച്ഐ മഗ്നീസിറ്റ ഇന്ത്യ ലിമിറ്റഡ്. കമ്പനിയെ ഓറിയന്റ് റിഫ്രാക്റ്ററീസ് എന്നാണ് വ്യാവസായിക ലോകത്ത് അറിയപ്പെടുന്നത്. അതേസമയം ജൂണ്‍ പാദത്തില്‍ 1.56 ശതമാനം ഓഹരി വിഹിതം ഈ സ്മോള്‍ കാപ് കമ്പനിയില്‍ വിദേശ നിക്ഷേപകര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതോടെ ആര്‍എച്ച്ഐ മഗ്നീസിറ്റയില് (BSE: 534076, NSE: RHIM) വിദേശ നിക്ഷേപകരുടെ സാന്നിധ്യം 2.20 ശതമാനമായി ഉയര്‍ന്നു. ഇന്ന് ഒരു ശതമാനത്തോളം താഴ്ന്ന് 542 രൂപ നിലവാരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
