2022-ല്‍ ഇതുവരെയുള്ള കാലയളവ് പുതുതലമുറ കമ്പനികളുടെ ഓഹരികള്‍ക്ക് പ്രതികൂലമായിരുന്നു. ടെക് കമ്പനികളുടെ ഓഹരികളില്‍ 16 മുതല്‍ 55 ശതമാനം വരെ ഇടിവ് നേരിട്ടു. അതേസമയം 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവുമായി താരതമ്യം ചെയ്താല്‍ ടെക് ഓഹരികള്‍ക്ക് ചുരുങ്ങിയത് 50 ശതമാനം തിരിച്ചടിയേറ്റിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ മാസത്തിനിടെ ചില ഓഹരികളില്‍ ശക്തമായ മുന്നേറ്റം ദൃശ്യമായി.
താഴെ കൊടുത്തിരിക്കുന്ന 5 കമ്പനികളില്‍ എഫ്എസ്എന്‍ ഇ-കൊമേഴ്സ് (നൈക്ക) മാത്രമാണ് പ്രവര്‍ത്തന ലാഭം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ പുതുതലമുറ കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സൊമാറ്റോ
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഇടനിലക്കാരനും പുതുതലമുറ ടെക് കമ്പനിയുമാണ് സൊമാറ്റോ. ഇന്ന് 64.60 രൂപയിലാണ് ഈ ലാര്‍ജ് കാപ് ഓഹരി ക്ലോസ് ചെയ്തത്. അതായത് 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 52 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിശകലന പോര്‍ട്ടലായ ട്രെന്ഡ്ലൈന് നല്കുന്ന രേഖകള്‍ പ്രകാരം, സൊമാറ്റോ (BSE: 543320, NSE : ZOMATO) ഓഹരിയില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ലക്ഷ്യവിലയുടെ ശരാശരി 82.60 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 28 ശതമാനം മുകളിലാണ്.
പേടിഎം
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ പേയ്മെന്റ ഇടപാടുകളം അനുബന്ധ സേവനങ്ങളും നല്കുന്ന ഫിന്‍ടെക് കമ്പനിയാണ് പേടിഎം. ഔദ്യോഗികമായി വണ്‍-97 കമ്യൂണിക്കേഷന്‍സ് എന്നാണ് കമ്പനി അറിയപ്പെടുന്നത്. ഇന്ന് 730 രൂപയിലാണ് ഈ ലാര്‍ജ് കാപ് ഓഹരി ക്ലോസ് ചെയ്തത്. അതായത് 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിശകലന പോര്‍ട്ടലായ ട്രെന്ഡ്ലൈന് നല്കുന്ന രേഖകള്‍ പ്രകാരം, പേടിഎം (BSE: 543396, NSE : PAYTM) ഓഹരിയില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ലക്ഷ്യവിലയുടെ ശരാശരി 910.70 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 25 ശതമാനത്തോളം മുകളിലാണ്.
പിബി ഫിന്‍ടെക്
ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് കമ്പനികളിലൊന്നാണ് പിബി ഫിന്‍ടെക് ലിമിറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് വിതരണക്കാരായ പോളിസി ബാസാറിന്റെ ഉടമസ്ഥരുമാണ്. ഇന്ന് 520 രൂപയിലാണ് ഈ മിഡ് കാപ് ഓഹരി ക്ലോസ് ചെയ്തത്. അതായത് 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിശകലന പോര്‍ട്ടലായ ട്രെന്ഡ്ലൈന് നല്കുന്ന രേഖകള്‍ പ്രകാരം, പിബി ഫിന്‍ടെക് (BSE: 543390, NSE : POLICYBZR) ഓഹരിയില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ലക്ഷ്യവിലയുടെ ശരാശരി 780.20 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 50 ശതമാനത്തോളം മുകളിലാണ്.
എഫ്എസ്എന്‍ ഇ-കൊമേഴ്സ്
ഓണ്‍ലൈന്‍ മുഖേന ലൈഫ്സ്റ്റൈല്‍ ഉത്പന്നങ്ങളുടെ ചില്ലറ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മുന്‍നിര സ്ഥാപനമാണ് എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേര്‍സ്. വിപണിയില്‍ 'നൈക്ക' എന്നാണ് അറിയപ്പെടേണ്ടത്. ഇന്ന് 1,335 രൂപയിലാണ് ഈ ലാര്‍ജ് കാപ് ഓഹരി ക്ലോസ് ചെയ്തത്. അതായത് 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 37 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിശകലന പോര്‍ട്ടലായ ട്രെന്ഡ്ലൈന് നല്കുന്ന രേഖകള്‍ പ്രകാരം, എഫ്എസ്എന്‍ ഇ-കൊമേഴ്സ് (BSE: 543384, NSE : NYKAA) ഓഹരിയില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ലക്ഷ്യവിലയുടെ ശരാശരി 1,705.90 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 28 ശതമാനത്തോളം മുകളിലാണ്.
കാര്‍ട്രേഡ് ടെക്
വാഹനങ്ങളുമായി ബന്ധപ്പെട്ട ബഹുതല/ മൂല്യവര്‍ധിത സേവനങ്ങളും നല്കുന്ന ടെക് കമ്പനിയാണ് കാര്‍ട്രേഡ് ടെക് ലിമിറ്റഡ്. കാര്‍വാലെ, കാര്‍ട്രേഡ്, ശ്രീറാം ഓട്ടോമാള്‍, ബൈക്ക്വാലെ, കാര്‍ട്രേഡ് എക്സ്ചേഞ്ച്, ഓട്ടോബിസ് തുടങ്ങിയവ കമ്പനിയുടെ പ്രധാന ബ്രാന്‍ഡുകളാണ്. ഇന്ന് 690 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരി ക്ലോസ് ചെയ്തത്. അതായത് 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 19 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിശകലന പോര്‍ട്ടലായ ട്രെന്ഡ്ലൈന് നല്കുന്ന രേഖകള്‍ പ്രകാരം, കാര്‍ട്രേഡ് ടെക് (BSE: 543333, NSE : CARTRADE) ഓഹരിയില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ലക്ഷ്യവിലയുടെ ശരാശരി 862.30 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 25 ശതമാനത്തോളം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
