കോര്‍പറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദഫലം അടുത്തയാഴ്ച മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. മറ്റ് വിദേശ ഓഹരി വിപണികളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ തുടരുന്ന ആഭ്യന്തര വിപണിക്ക് കമ്പനികളുടെ പൊതുവായുള്ള പാദഫലം നിര്‍ണായകമാണ്.
അതേസമയം മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും റിസള്‍ട്ട് സീസണിന് മുന്നോടിയായി പ്രമുഖ ഓഹരികളുടെ റേറ്റിങ് വിലയിരുത്താറുണ്ട്. ഇത്തരത്തില്‍ വിദേശ ബ്രോക്കറേജ് സ്ഥാപനമായ മക്വാറീ, സമീപ ഭാവിയില്‍ തിരിച്ചടി നേരിടാമെന്ന് സൂചിപ്പിച്ച ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ നല്‍കുന്നത്.
ബജാജ് ഫൈനാന്‍സ്
രാജ്യത്തെ പ്രമുഖ സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ കീഴിലുള്ള വന്‍കിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫൈനാന്‍സ് (BSE: 500034, NSE : BAJFINANCE). ഉപഭോക്തൃ കേന്ദ്രീകൃത ചില്ലറ വായ്പ വിതരണത്തിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, ഭവന വായ്പ, ഇടത്തരം/ ചെറുകിട വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള വായ്പ തുടങ്ങിയ വിവിധതരം ധനകാര്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പ്രാഥമിക ഓഹരി വില്പനയില് (ഐപിഒ) പങ്കെടുക്കുന്നതിനായി വന്‍കിട നിക്ഷേപകര്‍ക്കും കടം കൊടുക്കാറുണ്ട്.
ഓഹരി വിശദാംശം
കമ്പനിയുടെ നിലവിലെ വിപണി മൂല്യം 4.60 ലക്ഷം കോടിയാണ്. ബജാജ് ഫൈനാന്‍സിന്റെ ആകെ ഓഹരികളില്‍ 55.86 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ സ്വന്തമാണ്. ബാക്കിയുള്ളവയില്‍ വിദേശ നിക്ഷേപകര്‍ 19.98 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 12.04 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ 11.84 ശതമാനം വീതവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ബജാജ് ഫൈനാന്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.27 ശതമാനമാണ്. അതേസയം 52 ആഴ്ച കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 8,050 രൂപയും കുറഞ്ഞ വിലനിലവാരം 5,220 രൂപയുമാണ്.
ലക്ഷ്യവില 5,000
വിപണിയുടെ പ്രകടനത്തേക്കാള്‍ മോശമാകാം എന്ന സൂചനയോടെയുള്ള ബജാജ് ഫൈനാന്സിന് നല്‍കിയിരുന്ന 'അണ്ടര്‍പെര്‍ഫോം' (Underperform) റേറ്റിങ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ മക്വാറീ നിലനിര്‍ത്തി. കഴിഞ്ഞ ദിവസം 7,489 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും സമീപ കാലയളവില്‍ ബജാജ് ഫൈനാന്‍സ് ഓഹരിയുടെ വില 5,000 രൂപയിലേക്ക് ഇടിയാമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 33 ശതമാനം താഴെയാണ്.
യഥാര്‍ത്ഥ വായ്പ വിതരണത്തിലെ വളര്‍ച്ച തോത് മെച്ചപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് ബ്രോക്കറേജ് സ്ഥാപനം അണ്ടര്‍പെര്‍ഫോം റേറ്റിങ് നിലനിര്‍ത്തിയത്.
സാമ്പത്തികം
ബജാജ് ഫൈനാന്‍സ് ഓഹരിയുടെ പിഇ അനുപാതം 52 മടങ്ങിലാണുള്ളത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബജാജ് ഫൈനാന്‍സിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷത്തിനിടെ ബജാജ് ഫൈനാന്‍സിന്റെ വരുമാനം 19.6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14.9 ശതമാനവും അറ്റാദായത്തില്‍ 20.7 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 9,280 കോടിയും അറ്റാദായം 2,596 കോടിയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മക്വാറീ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications