ഒരു കമ്പനിയില്‍ വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ പോസിറ്റീവ് ഘടകമായാണ് കണക്കാക്കുന്നത്. കാരണം, കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തിക ഭദ്രതയും വളര്‍ച്ചാ സാധ്യതയുമൊക്കെ വളരെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ഇക്കൂട്ടര്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക.
അതുകൊണ്ട് വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരിയെ വിലയിരുത്താന്‍ സഹായിക്കുന്ന ഘടകമാണ്. സെപ്റ്റംബര്‍ പാദത്തിനിടെ വിദേശ നിക്ഷേപകര്‍ പങ്കാളിത്തം വര്‍ധിപ്പിച്ച 5 സ്മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സാലസര്‍ ടെക്നോ
ടെലികോം മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലാണ് സാലസര്‍ ടെക്നോ എന്‍ജിനീയറിംഗ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2006-ലാണ് തുടക്കം. ടെലികോം ടവര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ആസൂത്രണം, എന്‍ജിനീയറിംഗ്, നിര്‍മാണം ഉള്‍പ്പെടെ എല്ലാത്തരം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. പിന്നീട് ടെലികോം ഇന്‍ഫ്രാ രംഗത്തെ വിവിധ മേഖലകളിലേക്കും പ്രവര്‍ത്തനം വൈവിധ്യവത്കരിച്ചു. 5-ജി സേവനം ആരംഭിക്കാന്‍ പോകുന്നതും കമ്പനിയുടെ ഭാവി സാധ്യതകള്‍ ശോഭനമാക്കുന്നു.
ഒരു വര്‍ഷം മുമ്പ് പൂജ്യമായിരുന്ന വിദേശ നിക്ഷേപകരുടെ സാലസര്‍ ടെക്നോയിലെ (BSE: 540642, NSE : SALASAR) ഓഹരി വിഹിതം സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 12.2 ശതമാനമായി വര്‍ധിച്ചു. ഇന്നലെ 30.10 രൂപയിലായിരുന്നു ഓഹരികള്‍ ക്ലോസ് ചെയ്തത്.
ത്രിവേണി ടര്‍ബൈന്‍സ്
വ്യാവസായിക ആവശ്യത്തിനുള്ള ആവിയധിഷ്ഠിത വിദ്യുത്പാദകയന്ത്രവും (Steam Turbine) അനുബന്ധ ഘടകോപകരണങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ത്രിവേണി ടര്‍ബൈന്‍സ്. ഇതുമായി ബന്ധപ്പെട്ട ഉത്പന്ന വിപണിയില്‍ 60 ശതമാനം വിഹിതം സ്വന്തമാണ്. ഇതുവരെയായി 70 രാജ്യങ്ങളില്‍ 5,000-ലധികം ആവിയധിഷ്ഠിത വിദ്യുത്പാദക യന്ത്രങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം 2021 മാര്‍ച്ച് പാദം മുതല്‍ ത്രിവേണി ടര്‍ബൈന്‍സിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിക്കുന്നതാണ് പ്രകടമാണ്.
സെപ്റ്റംബര്‍ പാദത്തില്‍ വിദേശ നിക്ഷേപകരുടെ വിഹിതം 5.3% ഉയര്‍ന്ന് 22.3 ശതമാനത്തിലേക്കെത്തി. 277 രൂപ നിലവാരത്തിലാണ് ത്രിവേണി ടര്‍ബൈന്‍സ് (BSE: 533655, NSE : TRITURBINE) ഓഹരിയുടെ കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.
മാസ്റ്റെക്
വിവിധ ഡിജിറ്റല്‍ സേവന പരിഹാരങ്ങള്‍ നല്കുന്ന മുന്‍നിര ഐടി കമ്പനിയാണ് മാസ്റ്റെക് ലിമിറ്റഡ്. 1982-ലാണ് തുടക്കമെങ്കിലും 1992-ലാണ് നിലവിലെ പേര് സ്വീകരിച്ചത്. വന്‍കിട കമ്പനികളുടെ ഡിജിറ്റല്‍വത്കരണത്തിലും അനുബന്ധ സോഫ്റ്റ്വെയര് സേവനങ്ങളിലുമാണ് ഈ സ്മോള്‍ കാപ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ ഇന്ത്യ, ബ്രിട്ടണ്, അമേരിക്ക എന്നിവടങ്ങളിലായി 11 ഓഫീസുകള്‍ക്ക് കീഴില്‍ 2,200-ഓളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.
ഒരു വര്‍ഷം മുമ്പ് വരെ കേവലം 2.3 ശതമാനമായിരുന്ന മാസ്റ്റെക്കിലെ (BSE: 523704, NSE : MASTEK) വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 13 ശതമാനത്തിലേക്ക് ഉയര്‍ന്നു. അടുത്തിടെ 5 ശതമാനത്തിലധികം വിഹിതമാണ് എഫ്ഐഐ വര്‍ധിപ്പിച്ചത്. ഇന്നലെ 1,682 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
സിഎഎംഎസ്
മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാട് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ് അഥവാ സിഎഎംസ്. നിക്ഷേപകര്‍ക്കുള്ള സേവനങ്ങള്‍, വിതരണം, ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്കുള്ള സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കസ്റ്റമര്‍ കെയര്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കാപിറ്റല്‍ അക്കൗണ്ടിങ് സേവനങ്ങളും നല്കുന്നു. മ്യൂച്ചല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 70 ശതമാനം ഇടപാടുകള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. ഈ മേഖലയിലെ ഡിജിറ്റല്‍വത്കരണം കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
അതേസമയം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ സിഎഎംഎസിലെ (BSE: 543232, NSE : CAMS) വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 33.2 ശതമാനമാണ്. അടുത്തിടെ 11 ശതമാനത്തിലധികം വിഹിതമാണ് എഫ്ഐഐ വര്‍ധിപ്പിച്ചത്. ഇന്നലെ 2,450 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അമി ഓര്‍ഗാനിക്സ്
ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലൂന്നി സവിശേഷ രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് അമി ഓര്ഗാനിക്സ്്. മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ നവീന രാസസംയുക്തങ്ങളും പുതിയ രാസപദാര്‍ഥങ്ങള്‍ വികസിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ കെമിക്കല്‍ ഉത്പ്പന്നങ്ങളും നിര്‍മിക്കുന്നു. ഗുജറാത്തിലെ സൂറത്തിലാണ് ആസ്ഥാനമെങ്കിലും മിക്ക സംസ്ഥാനങ്ങളിലും സാന്നിധ്യമുണ്ട്.
അതേസമയം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ അമി ഓര്‍ഗാനിക്സിലെ (BSE: 543349, NSE : AMIORG) വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 5.7 ശതമാനമാണ്. സെപ്റ്റംബര്‍ കാലയളവില്‍ 3.9% വിഹിതമാണ് എഫ്ഐഐ വര്‍ധിപ്പിച്ചത്. ഇന്നലെ 960 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
