A Oneindia Venture

പുതിയ കാർ ബാധ്യതയാകില്ല; ഈ സാമ്പത്തിക പിഴവുകൾ ഒഴിവാക്കാം, വിശദമായി അറിയാം

ഏറ്റവും പുതിയ ഫീച്ചറുകളുള്ള ഒരു പുതിയ കാർ ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്? സാധാരണയായി ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുമ്പോൾ അതിന്റെ സവിശേഷതകളും സാങ്കേതികവിദ്യയും ശ്രദ്ധിക്കാറുള്ള നമ്മൾ അതിന്റെ സാമ്പത്തിക വശത്തെ അവഗണിക്കാറാണ് പതിവ്. എന്നാൽ, പുതിയൊരു കാർ വാങ്ങാൻ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കിൽ, അതിന്റെ സാമ്പത്തിക ഘടകങ്ങളെയും മെയിന്റനൻസ് ചെലവിനേയും കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഒരു പുതിയ വാഹനം വാങ്ങുന്നതിന് സാധാരണയായി ധനസഹായം സ്വീകരിക്കാവുന്ന രീതിയാണ് കാർ ലോണുകൾ. പക്ഷേ, എല്ലാ കാർ ലോണുകളും തുല്യരീതിയിലുള്ളതല്ല. വായ്പ എടുക്കുന്നതിന് മുമ്പ്തന്നെ വായ്പ്പക്കാരെ കുറിച്ച് കൃത്യമായ ഗവേഷണം നടത്തണം. ഇതിനോടൊപ്പം തന്നെ ലോൺ നിബന്ധനകളെയും പ്രോസസ്സിംഗ് ഫീസിനെയും വിവിധ വായ്‌പ്പാ നിരക്കുകളെയും താരതമ്യം ചെയ്യുന്നതും അനിവാര്യമാണ്. ലോൺ കാലയളവിൽ തന്നെ പണം ലാഭിക്കാൻ മത്സരാധിഷ്ഠിത നിരക്കുകളും അനുകൂലമായ നിബന്ധനകളും വാഗ്ദാനം ചെയ്യുന്ന വായ്പക്കാരിൽ നിന്ന് വായ്‌പ്പയെടുക്കാൻ ശ്രദ്ധിക്കുക.

പുതിയ കാർ ബാധ്യതയാകില്ല; ഈ സാമ്പത്തിക പിഴവുകൾ ഒഴിവാക്കാം, വിശദമായി അറിയാം

ഒരു പുതിയ കാറിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ, മികച്ച ഫീച്ചറുകളുള്ളതും വിലകൂടിയതുമായ മോഡൽ തിരഞ്ഞെടുക്കാൻ തോന്നുക എന്നത് സ്വാഭാവികമാണ്. എന്നാൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ഒരു യാഥാസ്ഥിതിക ബജറ്റ് തയ്യാറാക്കി അതിൽ ഉറച്ചു നിൽക്കുക എന്നത് പ്രധാനമാണ്. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കുന്നതോടൊപ്പം പ്രതിമാസ വായ്പാ പേയ്‌മെന്റുകൾ സുഗമമായി നടത്താനും സഹായിക്കും.

കാർ ലോണിനുള്ള യോഗ്യതയും നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കും നിർണ്ണയിക്കുന്നതിൽ ക്രെഡിറ്റ് സ്കോർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബാങ്ക് ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് തന്നെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച്, ആവശ്യമെങ്കിൽ അത് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ഇതിലൂടെ മികച്ച വായ്‌പ്പാ നിബന്ധനകൾക്ക് യോഗ്യത നേടാനാവുകയും വായ്പ്പാകാലാവധിയിൽ ഉടനീളം പണം ലാഭിക്കാനുമാകും.

കാർ വാങ്ങുന്ന മിക്ക ആളുകളും ലോൺ തിരഞ്ഞെടുക്കുമ്പോൾ തുല്യമായ പ്രതിമാസ ഇൻസ്‌റ്റാൾമെൻ്റ് അഥവാ ഇഎംഐ തുകയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുറഞ്ഞ ഇഎംഐ ആകർഷകമായി തോന്നുമെങ്കിലും, ലോൺ കാലയളവിൽ അടച്ച മൊത്തം പലിശ പരിഗണിക്കേണ്ടതുണ്ട്. ദീർഘമായ ലോൺ കാലാവധി കുറഞ്ഞ ഇഎംഐകൾക്ക് കാരണമായേക്കാമെങ്കിലും ഉയർന്ന പലിശ ചെലവുകൾ ഉണ്ടാകും. അതുകൊണ്ടു തന്നെ കുറഞ്ഞ ലോൺ കാലാവധി തിരഞ്ഞെടുക്കുന്നതിലൂടെ പലിശയടവുകളിൽ ലാഭിക്കാനാകും.

ഡൗൺ പേയ്‌മെൻ്റില്ലാതെ സുരക്ഷിതമായി ഒരു കാർ ലോൺ ലഭിക്കുമെങ്കിലും, അധികം തുക മുൻകൂറായി അടച്ചാൽ നിരവധി ആനുകൂല്യങ്ങൾ നേടാനാകും. ലോൺ തുക കുറയ്ക്കുന്നതോടൊപ്പം, ലോൺ കാലയളവിൽ കുറഞ്ഞ പ്രതിമാസ പേയ്‌മെൻ്റുകളും പലിശയും ഉയർന്ന ഡൗൺ പേയ്‌മെന്റിലൂടെ ലഭിക്കുന്ന നേട്ടങ്ങളാണ്. അധികം തുക ഡൗൺ പേയ്‌മെൻ്റിനായി ലാഭിക്കുമ്പോൾ, ലോണിന്റെ സാമ്പത്തിക ഭാരം കുറയുന്നു.

പുതിയ കാറിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ, അത് വാങ്ങുന്നതോടെ ചെലവുകൾ അവസാനിക്കില്ലെന്ന് ഓർക്കുക. ഇൻഷുറൻസ് പ്രീമിയങ്ങൾ, രജിസ്ട്രേഷൻ ഫീസ്, നികുതികൾ, അറ്റകുറ്റപ്പണികൾ, ഇന്ധനച്ചെലവ് എന്നിവ പോലുള്ള അധിക ചിലവുകൾ നിങ്ങളുടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുക. ഈ ചെലവുകൾ അവഗണിക്കുന്നത് സാമ്പത്തിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും നിങ്ങളുടെ ബജറ്റിനെ സാരമായി ബാധിക്കുകയും ചെയ്യും.

ഡീലർഷിപ്പ് സന്ദർശിക്കുന്നതിന് മുമ്പ് തന്നെ കാർ ലോണിന് മുൻകൂട്ടി അനുമതി നേടാൻ ശ്രമിക്കുക. ഇതിലൂടെ ബഡ്ജറ്റിനെക്കുറിച്ച് സ്വയം വ്യക്തമായൊരു ധാരണ ഉണ്ടാക്കാൻ സാധിക്കുമെന്ന് മാത്രമല്ല മികച്ച രീതിയിൽ ഡീലർഷിപ്പുകളുമായി ചർച്ച നടത്താനും കഴിയും. കൂടാതെ, സാമ്പത്തിക സ്ഥിതിയ്ക്ക് അനുസരിച്ച് ഓരോരുത്തർക്കും അനുയോജ്യമായ കാർ കണ്ടെത്തി, സമർദ്ദമില്ലാതെ അത് വാങ്ങാനും കഴിയും.

ഒരു പുതിയ കാർ വാങ്ങുമ്പോൾ തന്നെ അതിൻ്റെ റീസെയിൽ വാല്യൂവിനെ കുറിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കാലക്രമേണ ഉണ്ടായേക്കാവുന്ന മൂല്യത്തകർച്ച കുറയ്ക്കാൻ മികച്ച റീസെയിൽ മൂല്യമുള്ള ഒരു കാർ മോഡൽ തിരഞ്ഞെടുക്കുക. ഉയർന്ന റീസെയിൽ വാല്യൂവുള്ള ജനപ്രിയ മോഡലുകൾ ഏതെന്ന് കണ്ടുപിടിക്കുന്നതിലൂടെ ഇത്തരത്തിൽ മികച്ച തീരുമാനം എടുക്കാം.

പുതിയ കാറിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത് ആവേശകരമായ ഒരു അനുഭവമാണെങ്കിലും അതിന്റെ സാമ്പത്തിക വശങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടത് അനിവാര്യമാണ്. പൊതുവായി സംഭവിക്കാറുള്ള ഇത്തരത്തിലുള്ള പിഴവുകൾ ഒഴിവാക്കുന്നതിലൂടെ ബജറ്റ്, സാമ്പത്തിക ലക്ഷ്യം എന്നിവയുമായി ചേർന്ന് പോകുന്ന തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X