ആഗോള വിപണികള്‍ കൂടി നില മെച്ചപ്പെടുത്തിയതോടെ താരതമ്യേന ശക്തി പ്രകടിപ്പിച്ചിരുന്ന ഇന്ത്യന്‍ ഓഹരി വിപണി പുതിയ സര്‍വകാല റെക്കോഡ് ഉയരം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതായത് ലാര്‍ജ് കാപ് ഓഹരികള്‍ ബുള്ളിഷ് പാതയിലേക്ക് കടക്കവേ സ്ഥിരതയാര്‍ജിക്കലിന്റെ ഘട്ടത്തിലായിരുന്ന മിഡ് കാപ് ഓഹരികള്‍ ഒരു ബ്രേക്കൗട്ട് കുതിപ്പിന്റെ വക്കിലാണുള്ളത്. ഈ രണ്ടു വിഭാഗം ഓഹരികളും ഒരുമിച്ച് മുന്നേറിയാല്‍ പ്രധാന സൂചികകള്‍ പുതിയ ഉയരം രേഖപ്പെടുത്താനും അധികം വൈകിയേക്കില്ല.
മിഡ് കാപ് സവിശേഷത
മിഡ് കാപ് ഓഹരിയില്‍ നിക്ഷേപിക്കുന്നതിലൂടെ രണ്ടു നേട്ടമാണ് ലഭിക്കുന്നത്. മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള വളര്‍ച്ചാ സാധ്യതകളും ഒരുമിച്ച് ചേരുന്നത് മിഡ് കാപ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും കൂടുതല്‍ ആദായം ലഭിക്കാന്‍ ഇടയാകും.
അതായത്, മിഡ് കാപ് കമ്പനിയുടെ ശരാശരിയിലും മികച്ച സാമ്പത്തികാടിത്തറ നല്കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ടുള്ള ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളും നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിലും കൂടുതലായി പ്രതിഫലിക്കുമെന്ന് സാരം. 100 രൂപയില്‍ താഴെ വിലയുള്ളതും ബ്രേക്കൗട്ട് കുതിപ്പിലേക്ക് കടക്കാവുന്നതുമായ 5 മിഡ് കാപ് ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
നാല്‍കോ
രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്പാദകരാണ് നാല്‍കോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. 1981-ല്‍ ഖനന മന്ത്രാലയത്തിന് കീഴില്‍ ഭുവനേശ്വര്‍ ആസ്ഥാനമായാണ് തുടക്കം. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്പാദകരും ലോകത്ത് ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തിലൂടെ നിലവാരമുള്ള അലൂമിനിയം ഉല്‍പ്പാദിപ്പിക്കുന്നതില്‍ പ്രശസ്തി നേടിയിട്ടുമുള്ള സ്ഥാപനം കൂടിയാണിത്. കഴിഞ്ഞ ദിവസം 72 രൂപ നിലവാരത്തിലായിരുന്നു നാല്‍കോ (BSE: 532234, NSE : NATIONALUM) ഓഹരിയുടെ ക്ലോസിങ്.
ആര്‍ഇസി
രാജ്യത്തെ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് ആര്‍ഇസി ലിമിറ്റഡ്. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജോത്പാദന പദ്ധതികള്‍ക്കും സ്വകാര്യ മേഖലയിലെ പ്രര്‍ത്തനങ്ങള്‍ക്കും വായ്പ നല്കുന്നു. രാജ്യത്താകമാനം വിവിധ പദ്ധതികള്‍ക്ക് കമ്പനി ധനസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ച കൈവരിച്ചു.
മുടങ്ങാതെ ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന ആര്‍ഇസി (BSE: 532955, NSE : RECLTD) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 15.32 ശതമാനമാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം 99 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ഭെല്‍
പൊതുമേഖലയിലുള്ള വന്‍കിട എന്‍ജിനീയറിംഗ്, ഇലക്ട്രിക് ഉപകരണ നിര്‍മാതാക്കളാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍). രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോര്‍ജ ഉത്പാദന ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ്. ഊര്‍ജം, വിതരണം, വ്യവസായം, ഗതാഗതം, പുനരുപയോഗ ഊര്‍ജം, എണ്ണ പര്യവേക്ഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് വേണ്ട ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും രൂപകല്‍പ്പന, ഉത്പാദനം, നിര്‍മാണം, പരിശോധന, പ്രതിഷ്ഠാപനം തുടങ്ങിയ കാര്യങ്ങളും ഭെല്‍ (BSE: 500103, NSE : BHEL) നിര്‍വഹിക്കുന്നു. കഴിഞ്ഞ ദിവസം 75 രൂപ നിലവാരത്തിലായിരുന്നു ഭെല്‍ ഓഹരിയുടെ ക്ലോസിങ്.
ഐആര്‍എഫ്സി
ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആവശ്യമായ മൂലധന സമാഹരണം നടത്തുന്നതിനു വേണ്ടി രൂപീകരിച്ച ധനകാര്യ സേവന സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്പറേഷന് അഥവാ ഐആര്‍എഫ്സി. റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ 'എ' കാറ്റഗറിയിലുള്ള ഈ പൊതുമേഖലാ സ്ഥാപനം പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വകീരിക്കാത്തതും തന്ത്രപ്രാധാന്യമുള്ളതുമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമെന്ന ലൈസന്‍സ് ആണ് നേടിയിട്ടുള്ളത്.
ബജറ്റിന് പുറമേയുള്ള ധനസമാഹരണമാണ് മുഖ്യ കര്‍ത്തവ്യം. കഴിഞ്ഞ ദിവസം 24.45 രൂപയിലായിരുന്നു ഐആര്‍എഫ്സി (BSE: 543257, NSE : IRFC) ഓഹരിയുടെ ക്ലോസിങ്.
ബാങ്ക് ഓഫ് ഇന്ത്യ
മുംബൈയിലുള്ള ഒരുകൂട്ടം പ്രമുഖ സംരംഭകരുടെ നേതൃത്വത്തില്‍ 1906-ലായിരുന്നു ബാങ്ക് ഓഫ് ഇന്ത്യ രൂപീകൃതമായത്. 1969-ല്‍ ബാങ്ക് ദേശസാത്കരിച്ചു. ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കിന് 5,000-ലധികം ശാഖകളും 59 മേഖലാ ഓഫീസുകളും സ്വന്തമായുണ്ട്.
വിദേശത്ത് നേരിട്ട് നടത്തുന്ന 23 ശാഖകള്‍ ഉള്‍പ്പെടെ 45 ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. രാജ്യാന്തര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിലെ സ്ഥാപക അംഗം കൂടിയാണ് ബാങ്ക് ഓഫ് ഇന്ത്യ (BSE: 532149, NSE : BANKINDIA). കഴിഞ്ഞ ദിവസം 73 രൂപ നിലവാരത്തിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications