നാലായിരത്തോളം ലിസ്റ്റഡ് കമ്പനികളില്‍ നിന്നും മികച്ച ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് നിക്ഷേപകര്‍ വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകള്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതിലെ അന്തര്‍ലീന ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്.
ഗോള്‍ഡണ്‍ ക്രോസ്
ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസ്' പാറ്റേണ്‍. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍ അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയില്‍ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്. അതായത് ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്.
അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസ്ഓവറുകള്‍ ഏറെ ഫലപ്രദമാണ്. ഇത്തരത്തില്‍ സമീപകാലയളവില്‍ ഗോള്‍ഡന്‍ ക്രോസ് പാറ്റേണ്‍ തെളിഞ്ഞ 6 ബുള്ളിഷ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഗ്രാന്യൂള്‍സ് ഇന്ത്യ
മരുന്നുകളുടെ അടിസ്ഥാന ഘടകങ്ങളായ രാസസംയുക്തങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുന്ന മിഡ് കാപ് കമ്പിനയാണ് ഗ്രാന്യൂള്‍സ് ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ദിവസം ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 306 രൂപയിലായിരുന്നു. ഗ്രാന്യൂള്‍സ് ഇന്ത്യ (BSE: 532482, NSE : GRANULES) ഓഹരിയുടെ 50-ഡിഎംഎ 299 രൂപ നിലവാരത്തിലും 200-ഡിഎംഎ 298 രൂപ നിലവാരത്തിലും നില്‍ക്കുന്നു.
കാനറാ ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതു മേഖലാ ബാങ്കിംഗ് സ്ഥാപനമാണ് ബെംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക്. കഴിഞ്ഞ ദിവസം ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ് 245.30 രൂപയിലായിരുന്നു. കാനറാ ബാങ്ക് (BSE: 532483, NSE : CANBK) ഓഹരിയുടെ 50-ഡിഎംഎ 219 നിലവാരത്തിലും 200-ഡിഎംഎ 218 നിലവാരത്തിലും നില്‍ക്കുന്നു.
ഭാരത് ഫോര്‍ജ്
വിവിധ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ ഉപകരണ ഘടകങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫോര്‍ജിങ് സ്ഥാപനമാണ് ഭാരത് ഫോര്‍ജ്. കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരി 767.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരത് ഫോര്‍ജ് (BSE:500493, NSE : BHARATFORG) ഓഹരിയുടെ 50-ഡിഎംഎ 702 രൂപ നിലവാരത്തിലും 200-ഡിഎംഎ 700 രൂപ നിലവാരത്തിലും നില്‍ക്കുന്നു.
കാപ്ലിന്‍ പോയിന്റ്
രാസസംയുക്തങ്ങളും വിവിധ മരുന്ന ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ്. കഴിഞ്ഞ ദിവസം ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 775 രൂപയിലായിരുന്നു. കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ് (BSE: 524742, NSE : CAPLIPOINT) ഓഹരിയുടെ 50-ഡിഎംഎ 764 രൂപ നിലവാരത്തിലും 200-ഡിഎംഎ 763 രൂപ നിലവാരത്തിലും നില്‍ക്കുന്നു.
മാരികോ
ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയാണ് മാരികോ ലിമിറ്റഡ്. പാരച്ചൂട്ട്, സഫോള, നിഹാര്‍ നാച്ചുറല്‍സ്, റിവൈവ്, സെറ്റ് വെറ്റ്, ലിവണ്‍ & ബിയാര്‍ഡോ തുടങ്ങിയവ കമ്പനിയുടെ മുന്‍നിര ബ്രാന്‍ഡുകളാണ്. കഴിഞ്ഞ ദിവസം ഈ ലാര്‍ജ് കാപ് ഓഹരി 521 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാരികോ (BSE: 531642, NSE : MARICO) ഓഹരിയുടെ 50-ഡിഎംഎ 510 രൂപ നിലവാരത്തിലും 200-ഡിഎംഎ 509 നിലവാരത്തിലും നില്‍ക്കുന്നു.
ജിഎംഎം ഫോഡ്‌ലര്‍
കെമിക്കല്‍, ഫാര്‍മ മേഖലയില്‍ ആവശ്യമായ സാങ്കേതികവിദ്യ, ഉത്പാദന സംവിധാനം, സേവനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രമുഖ കമ്പനിയാണ് ജിഎംഎം ഫോഡ്‌ലര്‍ ലിമിറ്റഡ്. കഴിഞ്ഞ ദിവസം ഈ സ്‌മോള്‍ കാപ് ഓഹരി 1,900 രൂപയിലാണ് ക്ലോസ് ചെയ്തത്. ജിഎംഎം ഫോഡ്‌ലര്‍ (BSE: 505255, NSE : GMMPFAUDLR) ഓഹരിയുടെ 50-ഡിഎംഎ 1,522 നിലവാരത്തിലും 200-ഡിഎംഎ 1,517 നിലവാരത്തിലും നില്‍ക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്റ്റോക്ക്എഡ്ജ്.കോം പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications