മറ്റു വിദേശ വിപണികളേക്കാള്‍ താരതമ്യേന ശക്തമായ നിലയിലാണ് ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോഴുള്ളത്. ഇതിനിടെ രണ്ടാം പാദഫലവും പുറത്തു വരുന്നതിനാല്‍ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ സമീപകാലത്ത് തിരിച്ചുവരവിന്റെ പാതയിലുള്ളതും ബൈ (BUY) റേറ്റിങ് ലഭിച്ചതുമായ ഒരു മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഭെല്‍
പൊതുമേഖലയിലുള്ള വന്‍കിട എന്‍ജിനീയറിംഗ്, ഇലക്ട്രിക് ഉപകരണ നിര്‍മാതാക്കളാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് അഥവാ ഭെല്‍. 1956-ല്‍ സ്ഥാപിതമായി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോര്‍ജ ഉത്പാദന ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ്. ഊര്‍ജം, വിതരണം, വ്യവസായം, ഗതാഗതം, പുനരുപയോഗ ഊര്‍ജം, എണ്ണ പര്യവേക്ഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് വേണ്ട ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും രൂപകല്‍പ്പന, ഉത്പാദനം, നിര്‍മാണം, പരിശോധന, പ്രതിഷ്ഠാപനം തുടങ്ങിയ കാര്യങ്ങളും ഭെല്‍ നിര്‍വഹിക്കുന്നു.
16 നിര്‍മാണ ശാലകളും വിദേശത്ത് 8 ഓഫീസുകളും 7 സംയുക്ത സംരംഭങ്ങളും ഉള്‍പ്പെടുന്ന വമ്പന്‍ കമ്പനിയാണിത്.
ഓഹരി വിശദാംശം
നിലവില്‍ ഭെല്‍ കമ്പനിയുടെ വിപണി മൂല്യം 26,000 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 76.12 രൂപ നിരക്കിലാണ്. ഓഹരിയുടെ വിപണി വില, ബുക്ക് വാല്യു നിരക്കിനേക്കാള്‍ താഴെയാണെന്നതും ശ്രദ്ധേയം. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.53 ശതമാനമാണ്. ഭെല്‍ ഓഹരിയുടെ പിഇ അനുപാതം 37 മടങ്ങിലാണുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ വരുമാനം 21,211 കോടിയും അറ്റാദായം 394 കോടിയുമാണ്. ഭെല്‍ (BSE: 500103, NSE : BHEL) കമ്പനിയുടെ 63.17 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശവമാണുള്ളത്.
സമീപകാല ചരിത്രം
ഭെല്‍ ഓഹരിയുടെ ദീര്‍ഘകാലയളവിലെ ചാര്‍ട്ടില്‍ 2020 മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 80.50 രൂപയിലേക്കുള്ള മുന്നേറ്റം കാണാനാകും. ഈയൊരു റാലിയില്‍ ഓഹരി ഇടാപടുകളുടെ എണ്ണവും ഉയര്‍ന്നതായിരുന്നു. ബുള്ളിഷ് സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണും പ്രകടമായിരുന്നു.
എന്നാല്‍ പിന്നീട് ഓഹരിയില്‍ വില്പന സമ്മര്‍ദം നേരിടുകയും 2022 ജൂണില്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരമായ 41 രൂപയിലേക്ക് ഇടിയുകയും ചെയ്തു. ഇതു ഉയര്‍ന്ന നിലവാരത്തില്‍ നിന്നുള്ള 65% ഫിബോനാസി റീട്രേസ്മെന്റ് കൂടിയാണിത്.
എന്തുകൊണ്ട് നിക്ഷേപം ?
2021 ഒക്ടോബറിനു ശേഷം ഭെല്‍ ഓഹരിയില്‍ 'റൗണ്ടിങ് ടോപ്' ഫോര്മേഷന് പ്രകടമാണ്. ഇതിന്റെ നെക്ക് ലൈന്‍ 81 രൂപ നിലവാരത്തിന് സമീപമാണുള്ളത്. ഇതു ഭേദിക്കാനായാല്‍ ഓഹരിയില്‍ ശക്തമായ മുന്നേറ്റത്തിനുള്ള വഴിതെളിയും. അതുപോലെ ടെക്നിക്കല്‍ സൂചകമായ 'സ്റ്റോക്കാസ്റ്റിക്സ് ഓസിലേറ്റര്‍' മുകളിലേക്ക് നീങ്ങുന്നതും ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ഓഹരിയില്‍ വരാനിരിക്കുന്ന കുതിപ്പിന്റെ ലക്ഷണങ്ങളാണ്. സമാനമായി പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ ഭെല്‍ ഓഹരി തുടരുന്നതും ശുഭസൂചനയാണ്.
ലക്ഷ്യവില 95/ 105
ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 74.65 രൂപയിലാണ് ഭെല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 95/ 105 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് എസ്എസ്ജെ ഫൈനാന്‍സ് & സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ഓഹരി 65 രൂപ നിലവാരത്തിലേക്ക് തിരുത്തല്‍ നേരിടുകയാണെങ്കില്‍ കൂടുതല്‍ വാങ്ങിക്കാം.
അതേസമയം ഭെല്‍ ഓഹരിയുടെ വില 58 രൂപ തകര്‍ത്ത് താഴേക്ക് വീഴുകയാണെങ്കില്‍ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. 52 ആഴ്ച കാലയളവില്‍ ഭെല്‍ ഓഹരിയുടെ ഉയര്‍ന്ന വില 76.65 രൂപയും താഴ്ന്ന വില 41.40 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എസ്ജെ ഫൈനാന്‍സ് & സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
